ഏഷ്യൻ ഗെയിംസിൽ വനിതകളുടെ സ്പീഡ് സ്കേറ്റിംഗിൽ 3000 മീറ്റർ റിലേയിൽ വെങ്കല മെഡൽ നേടിയതിന് റോളർ സ്കേറ്റർമാരായ കാർത്തിക ജഗദീശ്വരൻ, ഹീരാൽ സാധു, ആരതി കസ്തൂരി രാജ് എന്നിവരെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
അവരുടെ നിശ്ചയദാർഢ്യത്തെയും ടീം വർക്കിനെയും അദ്ദേഹം പ്രശംസിച്ചു.
എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:
"കാർത്തിക ജഗദീശ്വരൻ, ഹീരാൽ സാധു, ആരതി കസ്തൂരി രാജ് എന്നിവർക്ക് അഭിനന്ദനങ്ങൾ. ഏഷ്യൻ ഗെയിംസിലെ വനിതാ സ്പീഡ് സ്കേറ്റിംഗ് 3000 മീറ്റർ റിലേയിൽ നമ്മുടെ വനിതാ സ്പീഡ് സ്കേറ്റിംഗ് റിലേ ടീം വെങ്കല മെഡൽ നേടി. അവരുടെ അചഞ്ചലമായ നിശ്ചയദാർഢ്യവും മികച്ച ടീം വർക്കും നിരവധി ആളുകൾക്ക് പ്രചോദനമാണ്."
Congratulations to Karthika Jagdeeswaran, @heeral_sadhu and @aarathyskating. Our exceptional women's speed skating relay team wins a remarkable Bronze Medal in the Women's Speed Skating 3000m Relay at the Asian Games.
— Narendra Modi (@narendramodi) October 2, 2023
Their unwavering determination and outstanding teamwork is… pic.twitter.com/Gc0d2cOBYl


