രാഷ്ട്രീയ സ്വതന്ത്ര പാർട്ടി (RSP) അധ്യക്ഷൻ ശ്രീ രബി ലാമിച്ചാനെയുമായും ആർ.എസ്.പി മുതിർന്ന നേതാവ് ശ്രീ ബാലേന്ദ്ര ഷായുമായും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ടെലിഫോൺ സംഭാഷണം നടത്തി.

തിരഞ്ഞെടുപ്പ് വിജയങ്ങളിലും നേപ്പാൾ തിരഞ്ഞെടുപ്പിൽ രാഷ്ട്രീയ സ്വതന്ത്ര പാർട്ടി (RSP) നേടിയ ഉജ്ജ്വല വിജയത്തിലും ഇരു നേതാക്കളെയും ശ്രീ മോദി അഭിനന്ദിച്ചു. വരാനിരിക്കുന്ന പുതിയ ​ഗവൺമെന്റിന് അദ്ദേഹം ആശംസകൾ നേരുകയും ഇരു രാജ്യങ്ങളിലെയും ജനങ്ങളുടെ പരസ്പര സമൃദ്ധിയ്ക്കും പുരോഗതിക്കും ക്ഷേമത്തിനുമായി അവരുമായി സഹകരിച്ച് പ്രവർത്തിക്കാനുള്ള ഇന്ത്യയുടെ പ്രതിബദ്ധത ആവർത്തിക്കുകയും ചെയ്തു.

ഇന്ത്യ-നേപ്പാൾ ബന്ധത്തിന്റെ ഭാവിയിൽ ആത്മവിശ്വാസം പ്രകടിപ്പിച്ച പ്രധാനമന്ത്രി, സംയുക്ത പരിശ്രമങ്ങളിലൂടെ വരും വർഷങ്ങളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം പുതിയ ഉയരങ്ങളിലെത്തുമെന്ന് പറഞ്ഞു.

ഒരു എക്സ് പോസ്റ്റിൽ പ്രധാനമന്ത്രി പറഞ്ഞു;

"രാഷ്ട്രീയ സ്വതന്ത്ര പാർട്ടി (RSP) അധ്യക്ഷൻ ശ്രീ രബി ലാമിച്ചാനെയുമായും ആർ.എസ്.പി മുതിർന്ന നേതാവ് ശ്രീ ബാലേന്ദ്ര ഷായുമായും ഊഷ്മളമായ ടെലിഫോൺ സംഭാഷണം നടത്തി.

തിരഞ്ഞെടുപ്പ് വിജയങ്ങളിലും നേപ്പാൾ തിരഞ്ഞെടുപ്പിലെ ആർ.എസ്.പിയുടെ ഉജ്ജ്വല വിജയത്തിലും ഇരു നേതാക്കളെയും അഭിനന്ദിച്ചു. അവരുടെ വരാനിരിക്കുന്ന പുതിയ ഗവൺമെന്റിന് എന്റെ ആശംസകൾ നേരുകയും ഇരുരാജ്യങ്ങളുടെയും പരസ്പര സമൃദ്ധിക്കും പുരോഗതിക്കും ക്ഷേമത്തിനുമായി അവരുമായി ചേർന്ന് പ്രവർത്തിക്കാനുള്ള ഇന്ത്യയുടെ പ്രതിബദ്ധത അറിയിക്കുകയും ചെയ്തു.

നമ്മുടെ സംയുക്ത പരിശ്രമങ്ങളിലൂടെ വരും വർഷങ്ങളിൽ ഇന്ത്യ-നേപ്പാൾ ബന്ധം പുതിയ ഉയരങ്ങളിലെത്തുമെന്ന് എനിക്ക് ഉറപ്പുണ്ട്.

@hamrorabi
@ShahBalen
@party_swatantra"

 

 

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
But where is India’s economic growth?

Media Coverage

But where is India’s economic growth?
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister shares moments from his metro journey to and from the SRCC programme
September 05, 2026

Prime Minister Shri Narendra Modi today shared glimpses of his metro journey while traveling to and from the SRCC programme.

In a post on X, the Prime Minister shared:

"Metro moments…

On the way to the SRCC programme and back."