ജർമൻ ചാൻസലറായി സ്ഥാനമേറ്റ ഫ്രീഡ്റിക് മെർസുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ടെലിഫോൺ സംഭാഷണം നടത്തി. അധികാരമേറ്റ അദ്ദേഹത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു.
കഴിഞ്ഞ 25 വർഷമായുള്ള ഇന്ത്യ-ജർമനി തന്ത്രപ്രധാന പങ്കാളിത്തത്തിലെ മികച്ച പുരോഗതി വിലയിരുത്തിയ ഇരുനേതാക്കളും, വ്യാപാരം, നിക്ഷേപം, പ്രതിരോധം, സുരക്ഷ, നൂതനാശയങ്ങൾ, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ ഉൾപ്പെടെ ഉഭയകക്ഷിബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനു വളരെയടുത്തു പ്രവർത്തിക്കാൻ ധാരണയായി. ജർമനിയിലെ ഇന്ത്യൻ പ്രവാസികൾ നൽകിയ മികച്ച സംഭാവന ഇരുനേതാക്കളും വിലയിരുത്തി.
പരസ്പര താൽപ്പര്യമുള്ള പ്രാദേശിക-ആഗോള വിഷയങ്ങളിലെ കാഴ്ചപ്പാടുകൾ അവർ കൈമാറി. എല്ലാ രൂപത്തിലുമുള്ള ഭീകരതയെ ചെറുക്കുന്നതിനുള്ള പൊതുവായ പ്രതിജ്ഞാബദ്ധത നേതാക്കൾ ആവർത്തിച്ചു.
പ്രധാനമന്ത്രി ചാൻസലർ മെർസിനെ ഇന്ത്യ സന്ദർശിക്കാൻ ക്ഷണിച്ചു. വളരെയടുത്ത ബന്ധം തുടരാനും നേതാക്കൾ ധാരണയായി.
Spoke to Chancellor @_FriedrichMerz and congratulated him on assuming office. Reaffirmed our commitment to further strengthen the Strategic Partnership between India and Germany. Exchanged views on regional and global developments. We stand united in the fight against terrorism.
— Narendra Modi (@narendramodi) May 20, 2025


