ഹാങ്ഷൗ ഏഷ്യന്‍ പാരാ ഗെയിംസില്‍ പുരുഷന്മാരുടെ ഡിസ്‌കസ് ത്രോ-എഫ്11 ഇനത്തില്‍ വെള്ളി മെഡല്‍ നേടിയ മോനു ഘംഗസിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
എക്സില്‍ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:
'ഏഷ്യന്‍ പാരാ ഗെയിംസില്‍ പുരുഷന്മാരുടെ ഡിസ്‌കസ് ത്രോ-എഫ്11 ലെ അസാധാരണ പ്രകടനത്തിന് മോനു ഘംഗസിന് അഭിനന്ദനങ്ങള്‍. അദ്ദേഹത്തിന്റെ ശക്തിയും ശേഷിയും കൊണ്ടാണ് ഇന്ത്യക്ക് അഭിമാനമേകും വിധം ഒരു മിന്നും വെള്ളി മെഡല്‍ നേടാനായത്.'
Congratulations to @GhangasMonu for the exceptional performance in Men's Discus Throw-F11 at the Asian Para Games. His power and skill have earned him a brilliant Silver Medal, making India proud. pic.twitter.com/INnz7Dzrkl
— Narendra Modi (@narendramodi) October 26, 2023


