ബ്രിട്ടീഷ് അക്കാദമി ഓഫ് ഫിലിം ആൻഡ് ടെലിവിഷൻ ആർട്‌സ് (BAFTA) നൽകുന്ന ഈ വർഷത്തെ EE BAFTA ഫിലിം അവാർഡിൽ, 'ചിൽഡ്രൻസ് ആൻഡ് ഫാമിലി ഫിലിം' വിഭാഗത്തിൽ 'ബൂംഗ്' (Boong) മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു.
അംഗീകാര ലബ്‌ധിയിൽ, 'ബൂംഗ്' എന്ന ചിത്രത്തിന്റെ അണിയറപ്രവർത്തകരെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. ഈ നേട്ടം രാജ്യത്തിന്, പ്രത്യേകിച്ച് മണിപ്പൂരിന് വലിയ സന്തോഷം നൽകുന്ന നിമിഷമാണെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ, നമ്മുടെ രാജ്യത്തുള്ള അസാമാന്യമായ സർഗ്ഗാത്മക പ്രതിഭ വിളിച്ചോതുന്നതാണ് ഈ പുരസ്കാരമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
ബാഫ്റ്റയുടെ (BAFTA) 'എക്സ്' ലെ, പ്രഖ്യാപനം സംബന്ധിച്ച കുറിപ്പിന് മറുപടിയായി പ്രധാനമന്ത്രി ശ്രീ മോദി കുറിച്ചു :
"ഈ ചിത്രവുമായി ബന്ധപ്പെട്ട എല്ലാവർക്കും അഭിനന്ദനങ്ങൾ. ഇത് തീർച്ചയായും വലിയ സന്തോഷത്തിന്റെ നിമിഷമാണ്, പ്രത്യേകിച്ച് മണിപ്പൂരിന്. നമ്മുടെ രാജ്യത്തെ അസാമാന്യമായ സർഗ്ഗാത്മക പ്രതിഭയെക്കൂടി ഇത് എടുത്തുകാണിക്കുന്നു."
Congratulations to all those associated with this film. This is indeed a moment of immense joy, especially for Manipur. It also highlights the immense creative talent in our nation. https://t.co/fd95WriuTG
— Narendra Modi (@narendramodi) February 23, 2026


