പരസ്യ-വാർത്താവിനിമയ മേഖലയിലെ ഇതിഹാസ വ്യക്തിത്വമായ ശ്രീ പിയൂഷ് പാണ്ഡെയുടെ വിയോഗത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അനുശോചിച്ചു. ശ്രീ പാണ്ഡെയുടെ അസാധാരണമായ സർഗ്ഗാത്മകതയെയും ഇന്ത്യയുടെ പരസ്യ മേഖലയ്ക്ക് അദ്ദേഹം നൽകിയ മഹത്തായ സംഭാവനകളെയും, ഹൃദയംഗമമായ ഒരു സന്ദേശത്തിൽ, പ്രധാനമന്ത്രി അനുസ്മരിച്ചു.
എക്സിൽ പങ്കിട്ട ഒരു കുറിപ്പിൽ പ്രധാനമന്ത്രി പറഞ്ഞു:
“സർഗാത്മകതയുടെ പേരിൽ ആദരവ് നേടിയിട്ടുള്ളയാളാണ് ശ്രീ പിയൂഷ് പാണ്ഡെ. പരസ്യ-വാർത്താവിനിമയ ലോകത്തിന് അദ്ദേഹം മഹത്തായ സംഭാവനകൾ നൽകി. വർഷങ്ങളായി ഞങ്ങൾക്കിടയിലുണ്ടായിരുന്ന ആശയവിനിമയങ്ങളെ ഞാൻ സ്നേഹപൂർവ്വം വിലമതിക്കും. അദ്ദേഹത്തിന്റെ വിയോഗത്തിൽ ദുഃഖമുണ്ട്. എന്റെ ചിന്തകൾ അദ്ദേഹത്തിന്റെ കുടുംബത്തോടും ആരാധകരോടും ഒപ്പമുണ്ട്. ഓം ശാന്തി.”
Shri Piyush Pandey Ji was admired for his creativity. He made a monumental contribution to the world of advertising and communications. I will fondly cherish our interactions over the years. Saddened by his passing away. My thoughts are with his family and admirers. Om Shanti.
— Narendra Modi (@narendramodi) October 24, 2025


