ദുരന്തസ്ഥലം സന്ദർശിച്ച പ്രധാനമന്ത്രി, അക്ഷീണം പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരെയും സംഘങ്ങളെയും സന്ദർശിച്ചു

അഹമ്മദാബാദിലെ ദാരുണമായ വിമാനാപകടത്തിൽ നിരവധി പേരുടെ ജീവൻ നഷ്ടപ്പെട്ടതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങളെ അദ്ദേഹം അനുശോചനം അറിയിച്ചു. അവർ അനുഭവിക്കുന്ന വലിയ വേദനയും നഷ്ടവും മനസിലാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

 

സ്ഥിതിഗതികൾ നേരിട്ടു വിലയിരുത്താൻ ഇന്നു രാവിലെ, ശ്രീ മോദി അഹമ്മദാബാദിലെ ദുരന്തസ്ഥലം സന്ദർശിച്ചു. ദുരന്തത്തെത്തുടർന്ന് അക്ഷീണം പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരുമായും അടിയന്തര പ്രതികരണ സംഘങ്ങളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി.

 

എക്സിലെ വിവിധ പോസ്റ്റുകളിൽ ശ്രീ മോദി കുറിച്ചതിങ്ങനെ:

“അഹമ്മദാബാദിലെ വിമാനദുരന്തം നമ്മെ തകർത്തുകളഞ്ഞു. ഹൃദയഭേദകമാംവിധം ഇത്ര പെട്ടെന്നു നിരവധി ജീവനുകൾ പൊലിഞ്ഞതു വാക്കുകൾ കൊണ്ടു വിവരിക്കാൻ കഴിയാത്തവണ്ണം വേദനയുളവാക്കുന്നു. ദുഃഖാർത്തരായ എല്ലാ കുടുംബങ്ങളെയും അനുശോചനം അറിയിക്കുന്നു. അവരുടെ വേദന ഞങ്ങൾ മനസ്സിലാക്കുന്നു. ഈ നഷ്ടത്തിന്റെ ശൂന്യത കാലങ്ങളോളം അനുഭവപ്പെടുമെന്നും നമുക്കറിയാം. ഓം ശാന്തി.”

“ഇന്ന് അഹമ്മദാബാദിലെ ദുരന്തസ്ഥലം സന്ദർശിച്ചു. നാശനഷ്ടങ്ങളുടെ ദൃശ്യം അതീവ ദുഃഖകരമാണ്. അക്ഷീണം പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരെയും സംഘങ്ങളെയും കണ്ടു. സങ്കൽപ്പിക്കാൻ പോലുമാകാത്ത ഈ ദുരന്തത്തിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർക്കൊപ്പമാണു നമ്മുടെ ചിന്തകൾ.”

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
India's crude supply secure, LPG production increased: Hardeep Puri

Media Coverage

India's crude supply secure, LPG production increased: Hardeep Puri
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 മാർച്ച് 13
March 13, 2026

Resilient India Under PM Modi: Diplomatic Mastery, Youth Power, and Unstoppable Progress