മഹാരാഷ്ട്രയിലെ പൂനെയിൽ ജെജൂരി-മോർഗാവ് റോഡിലെ വാഹനാപകടത്തിലുണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അനുശോചനം രേഖപ്പെടുത്തി. അപകടത്തിൽ മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് 2 ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും ധനസഹായം പ്രഖ്യാപിച്ചു.
എക്‌സിലെ ഒരു പോസ്റ്റിൽ പിഎംഒ ഇന്ത്യ ഹാൻഡിൽ കുറിച്ചു:
“മഹാരാഷ്ട്രയിലെ പൂനെയിൽ ജെജൂരി-മോർഗാവ് റോഡിലെ വാഹനാപകടത്തിലുണ്ടായ ജീവഹാനിയിൽ അതിയായ ദുഃഖമുണ്ട്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർക്ക് അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവർ ഉടൻ സുഖം പ്രാപിക്കട്ടെ.
മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് 2 ലക്ഷം രൂപ വീതം ധനസഹായം നൽകും. പരിക്കേറ്റവർക്ക് 50,000 രൂപ വീതവും നൽകും: പ്രധാനമന്ത്രി”
Deeply saddened by the loss of lives due to a road accident on the Jejuri-Morgaon road in Pune, Maharashtra. Condolences to those who have lost their loved ones. May the injured recover soon.
— PMO India (@PMOIndia) June 19, 2025
An ex-gratia of Rs. 2 lakh from PMNRF would be given to the next of kin of each…


