ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഗാധമായ ദുഃഖം രേഖപ്പെടുത്തി.
ഈ ദുഷ്‌കരമായ വേളയിൽ തന്റെ ചിന്തകൾ ദുരിതബാധിതരായ കുടുംബങ്ങൾക്കൊപ്പമാണെന്ന് വ്യക്തമാക്കിയ ശ്രീ മോദി, പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് പ്രാർത്ഥിക്കുകയും മരിച്ച ഓരോ വ്യക്തിയുടെയും അടുത്ത ബന്ധുക്കൾക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധി (PMNRF) യിൽ നിന്നും 2 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിക്കുകയും ചെയ്തു. അപകടത്തിൽ പരിക്കേറ്റവർക്ക് 50,000 രൂപ വീതം നൽകുമെന്നും പ്രധാനമന്ത്രി അറിയിച്ചു.
പ്രധാനമന്ത്രി എക്സിൽ കുറിച്ചു:
"ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ അഗാധമായ ദുഃഖമുണ്ട്. ഈ ദുഷ്‌കരമായ സമയത്ത് എന്റെ ചിന്തകൾ ദുരിതബാധിതരായ ആളുകൾക്കും അവരുടെ കുടുംബങ്ങൾക്കും ഒപ്പമാണ്. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ.
മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് PMNRF-ൽ നിന്നും 2 ലക്ഷം രൂപ വീതം ധനസഹായം നൽകും. പരിക്കേറ്റവർക്ക് 50,000 രൂപയും നൽകും: പ്രധാനമന്ത്രി"
Deeply saddened by the mishap due to the collapse of a building in Prayagraj, Uttar Pradesh. My thoughts are with the affected people and their families in this difficult hour. May those injured recover at the earliest.
— PMO India (@PMOIndia) March 23, 2026
An ex-gratia of Rs. 2 lakh from PMNRF would be given to the…


