PMNRF-ൽ നിന്നും പ്രധാനമന്ത്രി ധനസഹായം പ്രഖ്യാപിച്ചു

ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഗാധമായ ദുഃഖം രേഖപ്പെടുത്തി.

ഈ ദുഷ്‌കരമായ വേളയിൽ തന്റെ ചിന്തകൾ ദുരിതബാധിതരായ കുടുംബങ്ങൾക്കൊപ്പമാണെന്ന് വ്യക്തമാക്കിയ ശ്രീ മോദി, പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് പ്രാർത്ഥിക്കുകയും മരിച്ച ഓരോ വ്യക്തിയുടെയും അടുത്ത ബന്ധുക്കൾക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധി (PMNRF) യിൽ നിന്നും 2 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിക്കുകയും ചെയ്തു. അപകടത്തിൽ പരിക്കേറ്റവർക്ക് 50,000 രൂപ വീതം നൽകുമെന്നും പ്രധാനമന്ത്രി അറിയിച്ചു.

പ്രധാനമന്ത്രി എക്സിൽ കുറിച്ചു:

"ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ അ​ഗാധമായ ദുഃഖമുണ്ട്. ഈ ദുഷ്‌കരമായ സമയത്ത് എന്റെ ചിന്തകൾ ദുരിതബാധിതരായ ആളുകൾക്കും അവരുടെ കുടുംബങ്ങൾക്കും ഒപ്പമാണ്. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ.

മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് PMNRF-ൽ നിന്നും 2 ലക്ഷം രൂപ വീതം ധനസഹായം നൽകും. പരിക്കേറ്റവർക്ക് 50,000 രൂപയും നൽകും: പ്രധാനമന്ത്രി"

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Government's foodgrain stocks hit 604 lakh tonnes, nearly three times buffer requirement

Media Coverage

Government's foodgrain stocks hit 604 lakh tonnes, nearly three times buffer requirement
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 മെയ് 7
May 07, 2026

Justice Delivered Under PM Modi: How Operation Sindoor Redefined India’s Response to Terror

Aatmanirbhar Bharat in Action: Record Exports, Defence Exports, Food Security & Green Mobility Under the Leadership of PM Modi