ഹിമാചൽ പ്രദേശിലെ മണ്ഡിയിലെ അപകടത്തിലുണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് PMNRF-ൽനിന്നു രണ്ടുലക്ഷം രൂപവീതവും പരിക്കേറ്റവർക്ക് 50,000 രൂപവീതവും ധനസഹായം പ്രഖ്യാപിച്ചു.
പ്രധാനമന്ത്രിയുടെ ഓഫീസിന്റെ എക്സ് പോസ്റ്റ്:
“ഹിമാചൽ പ്രദേശിലെ മണ്ഡിയിലെ അപകടത്തിലുണ്ടായ ജീവഹാനിയിൽ ദുഃഖമുണ്ട്. അപകടത്തിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരെ അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവർ ഉടൻ സുഖംപ്രാപിക്കട്ടെ.
മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് PMNRF-ൽനിന്നു രണ്ടുലക്ഷം രൂപവീതവും പരിക്കേറ്റവർക്ക് 50,000 രൂപവീതവും ധനസഹായം നൽകും: പ്രധാനമന്ത്രി @narendramodi”
Saddened by the loss of lives due to an accident in Mandi, Himachal Pradesh. Condolences to those who have lost their loved ones in the mishap. May the injured recover soon.
— PMO India (@PMOIndia) July 24, 2025
An ex-gratia of Rs. 2 lakh from PMNRF would be given to the next of kin of each deceased. The injured…


