ആന്ധ്രാപ്രദേശിലെ ചിറ്റൂരിൽ ഉണ്ടായ ദാരുണമായ ബസ് അപകടത്തിലെ ജീവഹാനിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി.
അപകടത്തിൽ മരണമടഞ്ഞവരുടെ അടുത്ത ബന്ധുക്കൾക്ക് 2 ലക്ഷം രൂപ വീതവും, പരിക്കേറ്റവർക്ക് അൻപതിനായിരം രൂപ വീതവും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അനുവദിച്ചു.
പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു :
ആന്ധ്രാ പ്രദേശിലെ ചിറ്റൂരിൽ ഉണ്ടായ ദാരുണമായ ബസ് അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടതിൽ വേദനയുണ്ട്. മരിച്ചവരുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവർ ഉടൻ സുഖം പ്രാപിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.
മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 2 ലക്ഷം രൂപ വീതവും, പരിക്കേറ്റവർക്ക് അൻപതിനായിരം രൂപ വീതവും നൽകും : പ്രധാനമന്ത്രി നരേന്ദ്ര മോദി ."
Pained by the loss of lives in a tragic bus accident in Chittoor, AP. Condolences to the bereaved families. I hope the injured recover soon.
— PMO India (@PMOIndia) March 27, 2022
The next of kin of the deceased would be given Rs. 2 lakh from PMNRF and Rs. 50,000 would be given to the injured: PM @narendramodi
ఆంధ్రప్రదేశ్ లోని చిత్తూరులో జరిగిన ఘోర బస్సు ప్రమాదంలో ప్రాణాలు కోల్పోవడం బాధాకరం. మృతుల కుటుంబాలకు సంతాపం తెలుపుతున్నాను. క్షతగాత్రులు త్వరగా కోలుకోవాలని ఆశిస్తున్నాను.
— PMO India (@PMOIndia) March 27, 2022
మృతుల బంధువులకు PMNRF నుండి రూ.2 లక్షలు, క్షతగాత్రులకు రూ.50,000 అందజేస్తాం: ప్రధానమంత్రి @narendramodi


