സുപ്രീം കോടതി വളപ്പിൽ വെച്ച് ചീഫ് ജസ്റ്റിസ് ബി. ആർ. ഗവായിക്കെതിരെ നടന്ന നിന്ദ്യമായ ആക്രമണത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ശക്തമായി അപലപിച്ചു.

സംഭവത്തെത്തുടർന്ന് ശ്രീ മോദി ജസ്റ്റിസ് ഗവായിയോട് സംസാരിക്കുകയും പ്രതികൂല സാഹചര്യങ്ങളെ നേരിടുമ്പോഴും അദ്ദേഹം പ്രകടിപ്പിച്ച ശാന്തതയെയും സംയമനത്തെയും അഭിനന്ദിക്കുകയും ചെയ്തു.

എക്‌സിലെ ഒരു പോസ്റ്റിൽ ശ്രീ മോദി കുറിച്ചു:

“ചീഫ് ജസ്റ്റിസ് ജസ്റ്റിസ് ബി. ആർ. ഗവായി ജിയോട് സംസാരിച്ചു. സുപ്രീം കോടതി വളപ്പിൽ ഇന്ന് രാവിലെ അദ്ദേഹത്തിനെതിരെ നടന്ന ആക്രമണം ഓരോ ഇന്ത്യക്കാരനെയും കോപാകുലരാക്കുന്നു. നമ്മുടെ സമൂഹത്തിൽ ഇത്തരം നിന്ദ്യമായ പ്രവൃത്തികൾക്ക് സ്ഥാനമില്ല. ഇത് തികച്ചും അപലപനീയമാണ്.

ഇത്തരമൊരു സാഹചര്യത്തിലും ജസ്റ്റിസ് ഗവായി പ്രകടിപ്പിച്ച ശാന്തതയെ ഞാൻ അഭിനന്ദിച്ചു. നീതിയുടെ മൂല്യങ്ങളോടും നമ്മുടെ ഭരണഘടനയുടെ അന്തസ്സത്തയെ ശക്തിപ്പെടുത്തുന്നതിനോടുമുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധത ഇത് എടുത്തുകാണിക്കുന്നു."

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Built for tomorrow's wars: How India's new turbojet engine changes the missile and drone equation

Media Coverage

Built for tomorrow's wars: How India's new turbojet engine changes the missile and drone equation
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Governor of Jharkhand meets Prime Minister
August 03, 2026