പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഡൽഹിയിൽ ഇന്ന് എൻഡിഎ മുഖ്യമന്ത്രിമാരുടെ യോഗം ചേർന്നു. വികസനയാത്രകൾക്കു വേഗം പകരേണ്ടതിന്റെയും ഇരട്ട എൻജിൻ ഗവണ്മെന്റിന്റെ നേട്ടങ്ങൾ ഫലപ്രദമായി ജനങ്ങളിലേക്ക് എത്തുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതിന്റെയും ആവശ്യകത അദ്ദേഹം ചൂണ്ടിക്കാട്ടി. 

എക്‌സിലെ ത്രെഡ് പോസ്റ്റിൽ അദ്ദേഹം കുറിച്ചതിങ്ങനെ:

“ഡൽഹിയിൽ എൻഡിഎ മുഖ്യമന്ത്രിമാരുടെ സംഗമത്തിൽ പങ്കെടുത്തു. വിവിധ വിഷയങ്ങളെക്കുറിച്ച് ഞങ്ങൾ വിപുലമായ ചർച്ചകൾ നടത്തി. ജലസംരക്ഷണം, പരാതിപരിഹാരം, ഭരണചട്ടക്കൂടുകൾ ശക്തിപ്പെടുത്തൽ, വിദ്യാഭ്യാസം, സ്ത്രീശാക്തീകരണം, കായികരംഗം തുടങ്ങി വിവിധ മേഖലകളിൽ വിവിധ സംസ്ഥാനങ്ങൾ അവരുടെ മികച്ച പ്രവർത്തനമാതൃകകൾ അ‌വതരിപ്പിച്ചു. ഈ അനുഭവങ്ങൾ കേൾക്കുന്നത് ആനന്ദകരമായിരുന്നു.”

“നമ്മുടെ വികസനയാത്രകൾക്കു ഗതിവേഗം പകരേണ്ടതിന്റെയും ഇരട്ട എൻജിൻ ഗവണ്മെന്റിന്റെ നേട്ടങ്ങൾ ഫലപ്രദമായി ജനങ്ങളിലേക്ക് എത്തുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതിന്റെയും ആവശ്യകതയ്ക്കു ഞാൻ ഊന്നൽ നൽകി. വൃത്തി, ശുചിത്വം, ആരോഗ്യസംരക്ഷണം, യുവജനശാക്തീകരണം, കൃഷി, സാങ്കേതികവിദ്യ തുടങ്ങിയ പ്രധാന മേഖലകളിൽ കരുത്തുറ്റ സഹകരണം കെട്ടിപ്പടുക്കുന്നതിനെക്കുറിച്ചും സംസാരിച്ചു.”

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Tractor sales cross 10 lakh mark in FY26 on strong rural demand, GST cut

Media Coverage

Tractor sales cross 10 lakh mark in FY26 on strong rural demand, GST cut
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ഏപ്രിൽ 12
April 12, 2026

Trust, Technology & Transformation: How India is Building a Viksit Bharat Under PM Modi