ചൈനയിലെ ഹാങ്ഷൗവില്‍ നടക്കുന്ന ഏഷ്യന്‍ പാരാ ഗെയിംസ് 2022ല്‍ പുരുഷന്മാരുടെ ഷോട്ട്പുട്ട്-എഫ്46 ഇനത്തില്‍ സ്വര്‍ണം നേടിയ സച്ചിന് സജേറാവു ഖിലാരിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
''ഏഷ്യന്‍ പാരാ ഗെയിംസിലെ പുരുഷന്മാരുടെ ഷോട്ട്പുട്ട്-എഫ് 46 ഇനത്തില്‍ സച്ചിന് സജേറാവു ഖിലാരിയിലൂടെ ഇന്ത്യയ്ക്ക് മഹത്തായ സ്വര്‍ണം!
ഈ അവിസ്മരണീയമായ വിജയത്തില്‍ സച്ചിന് വലിയ അഭിനന്ദനങ്ങള്‍. അദ്ദേഹത്തിന്റെ അര്‍പ്പണബോധവും ശക്തിയും ഉജ്ജ്വലമായി തിളങ്ങി''. പ്രധാനമന്ത്രി എക്സില്‍ പോസ്റ്റ് ചെയ്തു.
Magnificent Gold for India by Sachin Sajerao Khilari in the Men's Shot Put-F46 event at the Asian Para Games!
— Narendra Modi (@narendramodi) October 26, 2023
Huge congratulations to Sachin, on this remarkable victory. His dedication and strength have shone brilliantly. pic.twitter.com/d4NVCGldVd


