പങ്കിടുക
 
Comments
Today, with the grace of Sri Sri Harichand Thakur ji, I have got the privilege to pray at Orakandi Thakurbari: PM Modi
Both India and Bangladesh want to see the world progressing through their own progress: PM Modi in Orakandi
Our government is making efforts to make Orakandi pilgrimage easier for people in India: PM Modi

c

രണ്ട് ദിവസത്തെ ബംഗ്ലാദേശ് സന്ദർശനത്തിന്റെ രണ്ടാം ദിവസം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഒറകണ്ടിയിലെ ഹരി മന്ദിറിൽ അനുഗ്രഹം തേടുകയും ആദരണീയരായ താക്കൂർ കുടുംബത്തിന്റെ പിൻഗാമികളുമായി സംവദിക്കുകയും ചെയ്തു.

ഒറകണ്ടിയിലെ മാതുവ സമുദായ പ്രതിനിധികളെയും പ്രധാനമന്ത്രി അഭിസംബോധന ചെയ്തു, ഇവിടെ നിന്നാണ് ശ്രീ ശ്രീ ഹരി ചന്ദ് താക്കൂർ ജി തന്റെ സാമൂഹ്യ പരിഷ്കാരങ്ങളെക്കുറിച്ചുള്ള പുണ്യ സന്ദേശം പ്രചരിപ്പിച്ചത് . ഇന്ത്യയ്ക്കും ബംഗ്ലാദേശിനും തങ്ങളുടെ വികസനത്തിലൂടെയും പുരോഗതിയിലൂടെയും ലോകത്തിന്റെ മുഴുവൻ പുരോഗതി കാണാനാണ് ആഗ്രഹമെന്ന് പ്രധാനമന്ത്രി എടുത്തു് പറഞ്ഞു. ലോകത്തിൽ അസ്ഥിരത, ഭീകരത, അശാന്തി എന്നിവയ്ക്ക് പകരം സ്ഥിരത, സ്നേഹം, സമാധാനം എന്നിവയാണ് ഇരു രാജ്യങ്ങളും ആഗ്രഹിക്കുന്നത്. അതേ മൂല്യങ്ങൾ ശ്രീ ശ്രീ ഹരി ചന്ദ് താക്കൂർ ജി നമുക്ക് നൽകി.

 

 

ഇന്ത്യ ഇന്ന് "ഏവർക്കും ഒപ്പം , ഏവരുടെയും വികസനം ,ഏവരുടെയും വിശ്വാസം " എന്നീ മന്ത്രങ്ങളുമായി മുന്നോട്ട് പോവുകയാണെന്നും ബംഗ്ലാദേശ് അതിൽ 'സഹയാത്രി' ആണെന്നും പ്രധാനമന്ത്രി അടിവരയിട്ടു. അതേസമയം, വികസനത്തിനും മാറ്റത്തിനും ലോകത്തിന് മുന്നിൽ ബംഗ്ലാദേശ് ശക്തമായ ഒരു ഉദാഹരണം അവതരിപ്പിക്കുന്നു, ഈ ശ്രമങ്ങളിൽ ഇന്ത്യ ബംഗ്ലാദേശിന്റെ 'സഹയാത്രി' ആണ്.

ഒറകണ്ടിയിൽ പെൺകുട്ടികൾക്കായി നിലവിലുള്ള മിഡിൽ സ്‌കൂൾ നവീകരിക്കുക, ഒരു പ്രൈമറി സ്‌കൂൾ സ്ഥാപിക്കുക എന്നിവ ഉൾപ്പെടെ നിരവധി പ്രഖ്യാപനങ്ങൾ പ്രധാനമന്ത്രി നടത്തി. ശ്രീ ശ്രീ ഹരി ചന്ദ് താക്കൂറിന്റെ ജന്മവാർഷികത്തോടനുബന്ധിച്ച് ഓരോ വർഷവും ധാരാളം ആളുകൾ ഇന്ത്യയിൽ നിന്ന് ഒറകണ്ടിയിലേക്ക് ‘ബറൂണിസ്‌നാനിൽ ’ പങ്കെടുക്കുന്നുണ്ടെന്നും അവരുടെ യാത്ര സുഗമമാക്കുന്നതിന് കൂടുതൽ ശ്രമങ്ങൾ നടത്തുമെന്നും പ്രധാനമന്ത്രി പരാമർശിച്ചു.

"പൂർണ്ണ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക " 

Modi Govt's #7YearsOfSeva
Explore More
നടന്നു പോയിക്കോളും എന്ന മനോഭാവം മാറ്റാനുള്ള സമയമാണിത്, മാറ്റം വരുത്താനാവും എന്ന് ചിന്തിക്കുക: പ്രധാനമന്ത്രി മോദി

ജനപ്രിയ പ്രസംഗങ്ങൾ

നടന്നു പോയിക്കോളും എന്ന മനോഭാവം മാറ്റാനുള്ള സമയമാണിത്, മാറ്റം വരുത്താനാവും എന്ന് ചിന്തിക്കുക: പ്രധാനമന്ത്രി മോദി
Forex reserves cross $600 billion mark for first time

Media Coverage

Forex reserves cross $600 billion mark for first time
...

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2021 ജൂൺ 12
June 12, 2021
പങ്കിടുക
 
Comments

UNDP Report Lauds India’s Aspirational Districts Programme, Recommends Replication in Other Parts of the World

 

Major Boost to Make in India as Indian Railways Flags Off 3000 HP Locomotive To Mozambique

Citizens praise Modi Govt’s efforts towards bringing positive changes on ground level