ഗയാനയിലെ ഇന്ത്യൻ പ്രവാസികൾ വിവിധ മേഖലകളിൽ സ്വാധീനം ചെലുത്തുകയും ഗയാനയുടെ വികസനത്തിനു സംഭാവനയേകുകയും ചെയ്തു: പ്രധാനമന്ത്രി
നിങ്ങൾക്ക് ഒരിന്ത്യക്കാരനെ ഇന്ത്യയിൽനിന്നു പുറത്തുകൊണ്ടുപോകാം; എന്നാൽ നിങ്ങൾക്ക് ഒരിന്ത്യക്കാരനിൽനിന്ന് ഇന്ത്യയെ പുറത്തെടുക്കാൻ കഴിയില്ല: പ്രധാനമന്ത്രി
സംസ്കാരം, പാചകരീതി, ക്രിക്കറ്റ് എന്നീ മൂന്നു കാര്യങ്ങളാണ് പ്രത്യേകമായി ഇന്ത്യയെയും ഗയാനയെയും ആഴത്തിൽ കൂട്ടിയിണക്കുന്നത്: പ്രധാനമന്ത്രി
കഴിഞ്ഞ ദശകത്തിൽ ഇന്ത്യയുടെ യാത്ര തോത്, വേഗത, സുസ്ഥിരത എന്നിവയിലായിരുന്നു: പ്രധാനമന്ത്രി
ഇന്ത്യയുടെ വളർച്ച പ്രചോദനാത്മകം മാത്രമല്ല, ഏവരേയും ഉൾക്കൊള്ളുന്നതുമാണ്: പ്രധാനമന്ത്രി
നമ്മുടെ പ്രവാസികളെ ഞാൻ എപ്പോഴും വിളിക്കുന്നത് രാഷ്ട്രദൂതർ എന്നാണ്; അവർ ഇന്ത്യൻ സംസ്കാരത്തിന്റെയും മൂല്യങ്ങളുടെയും അംബാസഡർമാരാണ്: പ്രധാനമന്ത്രി

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഗയാനയിലെ ജോർജ്ടൗണിൽ സംഘടിപ്പിച്ച പരിപാടിയിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്തു. ഗയാന പ്രസിഡന്റ് ഡോ. ഇർഫാൻ അലി, പ്രധാനമന്ത്രി മാർക്ക് ഫിലിപ്‌സ്, വൈസ് പ്രസിഡന്റ് ഭരത് ജഗ്ദിയോ, മുൻ പ്രസിഡന്റ് ഡൊണാൾഡ് റാമോട്ടർ തുടങ്ങിയവർ പങ്കെടുത്തു. സമ്മേളനത്തെ അഭിസംബോധന ചെയ്ത ശ്രീ മോദി, പ്രസിഡന്റിനു നന്ദി അറിയിക്കുകയും, പ്രത്യേക ഊഷ്മളതയോടെ നൽകിയ സ്വീകരണത്തിൽ സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു. പ്രസിഡന്റിന്റെയും  കുടുംബത്തിന്റെയും ഊഷ്മളതയ്ക്കും ദയയ്ക്കും അദ്ദേഹം നന്ദി പറഞ്ഞു. “ആതിഥ്യ മര്യാദയുടെ ചൈതന്യമാണു നമ്മുടെ സംസ്കാരത്തിന്റെ കാതൽ” - ശ്രീ മോദി പറഞ്ഞു. ഇന്ത്യാ ഗവണ്മെന്റിന്റെ ‘ഏക് പേഡ് മാ കേ നാം’ പദ്ധതിയുടെ ഭാഗമായി പ്രസിഡന്റിനും മുത്തശ്ശിക്കുമൊപ്പം താൻ മരം നട്ടുവെന്നു പ്രധാനമന്ത്രി പറഞ്ഞു. വികാരനിർഭരമായ നിമിഷമായിരുന്നു അതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ഗയാനയുടെ പരമോന്നത ദേശീയ പുരസ്‌കാരമായ ഓർഡർ ഓഫ് എക്‌സലൻസ് ലഭിച്ചതിൽ അഭിമാനമുണ്ടെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.​ ഗയാനയിലെ ജനങ്ങൾക്ക് അദ്ദേഹം നന്ദി പറഞ്ഞു. 140 കോടി ഇന്ത്യക്കാർക്കും 3 ലക്ഷം വരുന്ന കരുത്തുറ്റ ഇൻഡോ-ഗയാനീസ് സമൂഹത്തിനും ഗയാനയുടെ വികസനത്തിന് അവർ നൽകിയ സംഭാവനകൾക്കുമുള്ള ആദരമായി പുരസ്കാരം സമർപ്പിക്കുന്നതായി ശ്രീ മോദി പറഞ്ഞു.

രണ്ടു ദശാബ്ദം മുമ്പ് കുതുകിയായ സഞ്ചാരി എന്ന നിലയിൽ ഗയാന സന്ദർശിച്ചതിന്റെ മനോഹരമായ ഓർമകൾ അനുസ്മരിച്ച ശ്രീ മോദി, ഇന്ത്യയുടെ പ്രധാനമന്ത്രി എന്ന നിലയിൽ നിരവധി നദികളുടെ നാട്ടിലേക്ക് തിരിച്ചെത്താനായതിൽ സന്തോഷം പ്രകടിപ്പിച്ചു. അന്നുമുതൽ ഇന്നുവരെ നിരവധി മാറ്റങ്ങളുണ്ടായിട്ടുണ്ടെന്നു ചൂണ്ടിക്കാട്ടിയ അദ്ദേഹം, ഗയാനക്കാരുടെ സ്നേഹവും വാത്സല്യവും അതേപടി നിലനിൽക്കുന്നുവെന്നും അഭിപ്രായപ്പെട്ടു. “നിങ്ങൾക്ക് ഒരു ഇന്ത്യക്കാരനെ ഇന്ത്യയിൽനിന്നു പുറത്തുകൊണ്ടുപോകാനാകും; പക്ഷേ, നിങ്ങൾക്ക് ഇന്ത്യയെ ഒരിന്ത്യക്കാരനിൽനിന്നു പുറത്തെടുക്കാൻ കഴിയില്ല” – ഈ പര്യടനത്തിലുള്ള തന്റെ അനുഭവം അത് ഊട്ടിയുറപ്പിച്ചുവെന്നു ചൂണ്ടിക്കാട്ടി ശ്രീ മോദി പറഞ്ഞു.

 

ഇന്ത്യൻ ആഗമന സ്മാരകത്തിലേക്കുള്ള സന്ദർശനം അനുസ്മരിച്ച അദ്ദേഹം, രണ്ട് നൂറ്റാണ്ടുമുമ്പ് ഇൻഡോ-ഗയാനീസ് ജനതയുടെ പൂർവികരുടെ ദീർഘവും പ്രയാസകരവുമായ യാത്രയെ ഇത് പുനരുജ്ജീവിപ്പിക്കു​ന്നുവെന്ന് അഭിപ്രായപ്പെട്ടു.​ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽനിന്നു ജനങ്ങൾ​ ഇവിടെ വന്നിട്ടുണ്ടെന്നു ചൂണ്ടിക്കാട്ടിയ ശ്രീ മോദി, അവർ സംസ്കാരങ്ങളുടെയും ഭാഷകളുടെയും പാരമ്പര്യങ്ങളുടെയും വൈവിധ്യം കൊണ്ടുവന്ന് ഗയാനയെ കാലക്രമേണ അവരുടെ വീടാക്കി മാറ്റിയെന്ന് അഭിപ്രായപ്പെട്ടു. ഈ ഭാഷകളും കഥകളും പാരമ്പര്യങ്ങളും ഇന്ന് ഗയാനയുടെ സമൃദ്ധമായ സംസ്കാരത്തിന്റെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും വേണ്ടിയുള്ള പോരാട്ടത്തിന് ഇൻഡോ-ഗയാനീസ് സമൂഹത്തിന്റെ മനോഭാവത്തെ അദ്ദേഹം പ്രശംസിച്ചു. ഗയാനയെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥകളിലൊന്നാക്കി മാറ്റാൻ അവർ പ്രവർത്തിച്ചിട്ടുണ്ടെന്നും ഇത് എളിയ തുടക്കത്തിൽനിന്ന് ഉയർച്ചയിലേക്കു നയിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ശ്രീ ഛെദ്ദി ജഗന്റെ പ്രയത്നങ്ങളെ പ്രകീർത്തിച്ച ശ്രീ മോദി, തൊഴിലാളി കുടുംബത്തിന്റെ എളിയ പശ്ചാത്തലത്തിൽ തുടക്കംകുറിച്ചാണ് അദ്ദേഹം ആഗോളനിലവാരമുള്ള നേതാവായി ഉയർന്നതെന്ന് പറഞ്ഞു. പ്രസിഡന്റ് ഇർഫാൻ അലി, വൈസ് പ്രസിഡന്റ് ഭരത് ജഗ്ദിയോ, മുൻ പ്രസിഡന്റ് ഡൊണാൾഡ് റാമോട്ടർ എന്നിവരെല്ലാം ഇൻഡോ-ഗയാനീസ് സമൂഹത്തിന്റെ അംബാസഡർമാരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.​ ആദ്യകാല ഇൻഡോ-ഗയാനീസ് ബുദ്ധിജീവികളിൽ ഒരാളായ ജോസഫ് റോമൻ, ആദ്യകാല ഇൻഡോ-ഗയാനീസ് കവികളിലൊരാളായ രാം ജരി​ദാർ ലല്ല, പ്രശസ്ത കവയിത്രി ഷാന യാർദാൻ തുടങ്ങിയ നിരവധി ഇൻഡോ-ഗയാനീസ് പ്രതിഭകൾ കല, വിദ്യാഭ്യാസം, സംഗീതം, വൈദ്യം എന്നീ മേഖലകളിൽ അഗാധമായ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

നമ്മുടെ പൊതുതത്വങ്ങൾ ഇന്ത്യ-ഗയാന സൗഹൃദത്തിന് ശക്തമായ അടിത്തറ നൽകിയെന്ന് എടുത്തുപറഞ്ഞ പ്രധാനമന്ത്രി, സംസ്‌കാരം, പാചകരീതി, ക്രിക്കറ്റ് എന്നീ മൂന്ന് പ്രധാന കാര്യങ്ങൾ ഇന്ത്യയെ ഗയാനയുമായി കൂട്ടിയിണക്കുന്നുവെന്നു ചൂണ്ടിക്കാട്ടി. 500 വർഷങ്ങൾക്ക് ശേഷം ശ്രീരാം ലല്ല അയോധ്യയിൽ തിരിച്ചെത്തിയതിനാൽ ഈ വർഷത്തെ ദീപാവലി സവിശേഷമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അയോധ്യയിൽ രാമക്ഷേത്രം പണിയാൻ ഗയാനയിൽ നിന്നുള്ള പുണ്യജലവും ശിലകളും അയച്ചത് ഇന്ത്യയിലെ ജനങ്ങൾ ഓർക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മഹാസമുദ്രങ്ങൾ വേർതിരിവു സൃഷ്ടിക്കുന്നുവെങ്കിലും ഭാരതമാതാവുമായുള്ള അവരുടെ സാംസ്കാരിക ബന്ധം ദൃഢമാണെന്നും, നേരത്തെ ആര്യസമാജ് സ്മാരകവും സരസ്വതി വിദ്യാ നികേതൻ സ്‌കൂളും സന്ദർശിച്ചപ്പോൾ തനിക്ക് അക്കാര്യം അനുഭവപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.​ ഇന്ത്യയും ഗയാനയും നമ്മുടെ സമ്പന്നവും വൈവിധ്യപൂർണവുമായ സംസ്‌കാരത്തിൽ അഭിമാനിക്കുന്നുവെന്നും വൈവിധ്യം ഉൾക്കൊള്ളുന്നതിനു മാത്രമല്ല, ആഘോഷിക്കപ്പെടേണ്ട ഒന്നായിക്കൂടിയാണ് കാണുന്നതെന്നും ശ്രീ മോദി അഭിപ്രായപ്പെട്ടു. സാംസ്‌കാരിക വൈവിധ്യമാണ് തങ്ങളുടെ കരുത്തെന്ന് ഇരുരാജ്യങ്ങളും കാട്ടിക്കൊടുക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

​പാചകരീതി പരാമർശിച്ച പ്രധാനമന്ത്രി, ഇൻഡോ-ഗയാനീസ് സമൂഹത്തിന് ഇന്ത്യൻ-ഗയാന ഘടകങ്ങൾ അടങ്ങിയ സവിശേഷമായ ഭക്ഷണപാരമ്പര്യമുണ്ടെന്നു ചൂണ്ടിക്കാട്ടി.

നമ്മുടെ രാജ്യങ്ങളെ ആഴത്തിൽ കൂട്ടിയിണക്കുന്ന ക്രിക്കറ്റിനോടുള്ള സ്‌നേഹം ചർച്ചചെയ്ത ശ്രീ മോദി, ഇത് വെറുമൊരു കായിക വിനോദമല്ലെന്നും, മറിച്ച് നമ്മുടെ ദേശീയ സ്വത്വത്തിൽ ആഴത്തിൽ ഉൾച്ചേർന്ന ജീവിതരീതിയാണെന്നും പറഞ്ഞു. ഗയാനയിലെ പ്രൊവിഡൻസ് നാഷണൽ ക്രിക്കറ്റ് സ്റ്റേഡിയം നമ്മുടെ സൗഹൃദത്തിന്റെ പ്രതീകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൻഹായ്, കാളീചരൺ, ചന്ദർപോൾ എന്നിവരെല്ലാം ഇന്ത്യയിൽ അറിയപ്പെടുന്നവരാണെന്നും ക്ലൈവ് ലോയ്ഡും സംഘവും നിരവധി തലമുറകൾക്കു പ്രിയപ്പെട്ടവരാണെന്നും ശ്രീ മോദി പറഞ്ഞു. ഗയാനയിൽ നിന്നുള്ള യുവ താരങ്ങൾക്കും ഇന്ത്യയിൽ വലിയ ആരാധകവൃന്ദമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വർഷത്തിന്റെ തുടക്കത്തിൽ അവിടെ നടന്ന ടി -20 ലോകകപ്പ് നിരവധി ഇന്ത്യക്കാർ ആസ്വദിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നേരത്തെ ഗയാന പാർലമെന്റിനെ അഭിസംബോധന ചെയ്യാനുള്ള ഭാഗ്യം തനിക്കുണ്ടായെന്നും പ്രധാനമന്ത്രി പറഞ്ഞു.​ ജനാധിപത്യത്തിന്റെ മാതാവിൽനിന്ന് വന്ന തനിക്ക് കരീബിയൻ മേഖലയിലെ ഏറ്റവും ഊർജസ്വലമായ ജനാധിപത്യ രാജ്യവുമായുള്ള ആത്മീയ ബന്ധം അനുഭവപ്പെട്ടതായി അദ്ദേഹം കൂട്ടിച്ചേർത്തു. കോളനിവാഴ്ചയ്ക്കെതിരായ പൊതുസമരം, ജനാധിപത്യ മൂല്യങ്ങളോടുള്ള സ്‌നേഹം, വൈവിധ്യങ്ങളോടുള്ള ആദരം എന്നിങ്ങനെ ഇന്ത്യക്കും ഗയാനയ്ക്കും നമ്മെ പരസ്പരം കൂട്ടിയിണക്കുന്ന ചരിത്രമുണ്ടെന്ന് ശ്രീ മോദി പറഞ്ഞു. “നമ്മൾ സൃഷ്ടിക്കാൻ ആഗ്രഹിക്കുന്ന പൊതുവായ ഭാവിയുണ്ട്” - വളർച്ചയ്ക്കും വികസനത്തിനുമുള്ള അഭിലാഷങ്ങൾ, സമ്പദ്‌വ്യവസ്ഥ, പരിസ്ഥിതി എന്നിവയോടുള്ള പ്രതിബദ്ധത, നീതിയുക്തവും ഉൾക്കൊള്ളുന്നതുമായ ലോകക്രമത്തിലുള്ള വിശ്വാസം എന്നിവയ്ക്ക് ഊന്നൽ നൽകിക്കൊണ്ട് ശ്രീ മോദി പറഞ്ഞു.

 

ഗയാനയിലെ ജനങ്ങൾ ഇന്ത്യയുടെ അഭ്യുദയകാംക്ഷികളാണെന്ന് പ്രസ്താവിച്ച ശ്രീ മോദി, “കഴിഞ്ഞ ദശകത്തിൽ ഇന്ത്യയുടെ യാത്ര തോത്, വേഗത, സുസ്ഥിരത എന്നിവയിലായിരുന്നു” എന്ന് ചൂണ്ടിക്കാട്ടി. വെറും പത്തുവർഷത്തിനിടെ, പത്താമത്തെ വലിയ സമ്പദ്‌വ്യവസ്ഥയിൽനിന്ന് അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ വളർന്നുവെന്നും താമസിയാതെ ഇന്ത്യ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.​ യുവാക്കളെ പ്രകീർത്തിച്ച അദ്ദേഹം, അവർ നമ്മെ ലോകത്തിലെ മൂന്നാമത്തെ വലിയ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയാക്കി മാറ്റിയെന്നു ചൂണ്ടി‌ക്കാട്ടി. ഇ-കൊമേഴ്‌സ്, നിർമിതബുദ്ധി, ഫിൻടെക്, കൃഷി, സാങ്കേതികവിദ്യ തുടങ്ങിയവയുടെ ആഗോള കേന്ദ്രമാണ് ഇന്ത്യയെന്ന് ശ്രീ മോദി കൂട്ടിച്ചേർത്തു. ചൊവ്വയിലും ചന്ദ്രനിലുമുള്ള ഇന്ത്യയുടെ ബഹിരാകാശ ദൗത്യങ്ങളെക്കുറിച്ചു പറഞ്ഞ പ്രധാനമന്ത്രി, ഹൈവേകൾ മുതൽ ഐ-വേകൾ വരെയും, വ്യോമപാതകൾ മുതൽ റെയിൽവേ വരെയും, അത്യാധുനിക അടിസ്ഥാനസൗകര്യങ്ങൾ കെട്ടിപ്പടുക്കുകയാണ് നമ്മളെന്നും പറഞ്ഞു. ഇന്ത്യക്കു കരുത്തുറ്റ സേവന മേഖലയുണ്ടെന്ന് ചൂണ്ടിക്കാട്ടി, ഇന്ത്യ ഇപ്പോൾ ഉൽപ്പാദനരംഗത്തും കരുത്താർജിക്കുകയാണെന്നും ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ മൊബൈൽ ഫോൺ നിർമാതാക്കളായി ഇന്ത്യ മാറിയെന്നും ശ്രീ മോദി പറഞ്ഞു.

 

“ഇന്ത്യയുടെ വളർച്ച പ്രചോദനാത്മകം മാത്രമല്ല, ഏവരേയും ഉൾക്കൊള്ളുന്നതുമാണ്” – പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ ഡിജിറ്റൽ പൊതു അടിസ്ഥാനസൗകര്യം പാവപ്പെട്ടവരെ ശാക്തീകരിച്ചുവെന്നും ഗവണ്മെന്റ് ജനങ്ങൾക്കായി 500 ദശലക്ഷത്തിലധികം ബാങ്ക് അക്കൗണ്ടുകൾ തുറന്നുവെന്നും ഈ ബാങ്ക് അക്കൗണ്ടുകളെ ഡിജിറ്റൽ ഐഡന്റിറ്റി, മൊബൈൽ ഫോൺ എന്നിവയുമായി ബന്ധിപ്പിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു.​ ഇത് ജനങ്ങൾക്ക് അവരുടെ ബാങ്ക് അക്കൗണ്ടുകളിൽ നേരിട്ട് സഹായം എത്തിച്ചുവെന്നും അദ്ദേഹം പറഞ്ഞു. 500 ദശലക്ഷത്തിലധികം പേർക്കു പ്രയോജനം ചെയ്യുന്ന ലോകത്തിലെ ഏറ്റവും വലിയ സൗജന്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയാണ് ആയുഷ്മാൻ ഭാരത് എന്നും ശ്രീ മോദി പറഞ്ഞു. ആവശ്യമുള്ളവർക്കായി 30 ദശലക്ഷത്തിലധികം വീടുകൾ ഗവണ്മെന്റ് നിർമിച്ചുനൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “ഒരു ദശാബ്ദത്തിനുള്ളിൽ ഞങ്ങൾ 250 ദശലക്ഷം പേരെ ദാരിദ്ര്യത്തിൽനിന്ന് കരകയറ്റി” - ശ്രീ മോദി പറഞ്ഞു. ദരിദ്രർക്കിടയിൽപ്പോലും, ഈ സംരംഭങ്ങൾ സ്ത്രീകൾക്കാണ് ഏറ്റവും കൂടുതൽ പ്രയോജനം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ദശലക്ഷക്കണക്കിന് സ്ത്രീകൾ താഴെത്തട്ടിൽ സംരംഭകരായി മാറിയെന്നും തൊഴിലവസരങ്ങളും അവസരങ്ങളും സൃഷ്ടിച്ചുവെന്നും ശ്രീ മോദി കൂട്ടിച്ചേർത്തു.

 

ഇത്രയും വലിയ വളർച്ച നേടുമ്പോൾ തന്നെ, സുസ്ഥിരതയിലാണ് ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ശ്രീ മോദി ഊന്നിപ്പറഞ്ഞു. ഇന്ത്യയുടെ സൗരോർജ്ജ ശേഷി വെറും ഒരു ദശാബ്‌ദം കൊണ്ട് 30 മടങ്ങ് വളർന്നുവെന്നും, 20 ശതമാനം എഥനോൾ പെട്രോളുമായി ചേർത്ത് ഹരിത ഗതാഗതം എന്ന ലക്ഷ്യത്തിലേക്ക് നീങ്ങിയെന്നും ശ്രീ മോദി വ്യക്തമാക്കി. അന്താരാഷ്ട്ര തലത്തിൽ, കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിനുള്ള നിരവധി സംരംഭങ്ങളിൽ ഇന്ത്യ പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അന്താരാഷ്ട്ര സൗരോർജ്ജ കൂട്ടായ്‌മ, ആഗോള ജൈവ ഇന്ധന കൂട്ടായ്മ, ദുരന്തങ്ങളെ പ്രതിരോധിക്കുന്നതിനുള്ള  അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നത് ലക്ഷ്യമിട്ടുള്ള അന്താരാഷ്ട്ര സഹകരണം തുടങ്ങി ​ഗ്ലോബൽ സൗത്ത് സഹകരണം ശാക്തീകരിക്കുന്ന നിരവധി സംരംഭങ്ങളിൽ ഇന്ത്യയും പങ്കാളിയാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. സിംഹം, പുലി,കടുവ തുടങ്ങി മാർജ്ജാര വംശത്തിൽ പെട്ട ജീവികളുടെ സംരക്ഷണം ലക്ഷ്യമിട്ട് ഇന്ത്യ 2023 ൽ രൂപം നൽകിയ ഇൻ്റർനാഷണൽ ബിഗ് ക്യാറ്റ് അലയൻസിൽ ഗയാനയും ഭാഗമാണെന്നും ഇവിടുത്തെ പ്രശസ്തമായ ജാഗ്വർ ഇനത്തിൽ പെട്ട കടുവകളുടെ സംരക്ഷണവും ഇതിലൂടെ ഉറപ്പാകുമെന്നും പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.

കഴിഞ്ഞ വർഷം നടന്ന പ്രവാസി ഭാരതീയ ദിവസ് ദിനാചരണത്തിൽ മുഖ്യാതിഥിയായി ഗയാനയുടെ പ്രസിഡൻ്റ് ഇർഫാൻ അലി പങ്കെടുത്തതിനെ സംബന്ധിച്ച് എടുത്തുപറഞ്ഞ ശ്രീ മോദി, ഗയാന പ്രധാനമന്ത്രി മാർക്ക് ഫിലിപ്പ്, വൈസ് പ്രസിഡൻ്റ് ഭാരത് ജഗ്ദിയോ എന്നിവരും ഇന്ത്യയിൽ നടന്ന വിവിധ പരിപാടികളിൽ പങ്കെടുത്തതാ‌യി സൂചിപ്പിച്ചു. പല മേഖലകളിലും ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതിന് ഇരു രാജ്യങ്ങളിലെയും നേതാക്കൾ ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഊർജം മുതൽ സംരംഭം വരെയും, ആയുർവേദം മുതൽ കൃഷി വരെയും, അടിസ്ഥാന സൗകര്യങ്ങൾ മുതൽ നവീകരണം വരേയും, ആരോഗ്യ സംരക്ഷണം മുതൽ മനുഷ്യവിഭവം വരേയും, വിവര സങ്കേതിക വിദ്യ മുതൽ വികസനം വരെയും ഉള്ള വിവിധ മേഖലകളിൽ ഉള്ള നമ്മുടെ സഹകരണത്തിൻ്റെ വ്യാപ്തി വിപുലീകരിക്കാൻ ഇരു രാജ്യങ്ങളും തീരുമാനിച്ചതായി ശ്രീ മോദി പറഞ്ഞു.

 

ഇന്നലെ നടന്ന രണ്ടാമത് ഇന്ത്യ-ക്യാരികോം ഉച്ചകോടി അതിൻ്റെ തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഐക്യരാഷ്ട്രസഭയിലെ അംഗങ്ങൾ എന്ന നിലയിൽ ഇരു രാജ്യങ്ങളും പരിഷ്‌ക്കരിച്ച ബഹുരാഷ്ട്രവാദത്തിൽ വിശ്വസിക്കുന്നുണ്ടെന്നും, വികസ്വര രാജ്യങ്ങൾ എന്ന നിലയിൽ ​ഗ്ലോബൽ സൗത്ത് കൂട്ടായ്മയുടെ ശക്തി അവർ മനസ്സിലാക്കിയിട്ടുണ്ടെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. തന്ത്രപരമായ സ്വയംഭരണാവകാശവും എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനത്തിനുള്ള പിന്തുണയും അവർ തേടിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇരു രാജ്യങ്ങളും സുസ്ഥിര വികസനത്തിനും കാലാവസ്ഥാ നീതിക്കും മുൻഗണന നൽകുന്നുണ്ടെന്നും ആഗോള പ്രതിസന്ധികളെ അഭിമുഖീകരിക്കാൻ സംഭാഷണത്തിനും നയതന്ത്രത്തിനും ആഹ്വാനം ചെയ്യുന്നതായും ശ്രീ മോദി പറഞ്ഞു.

ഗയാനയിലെ ഇന്ത്യൻ പ്രവാസികളെ രാഷ്ട്രദൂതന്മാർ എന്ന് പരാമർശിച്ച ശ്രീ മോദി, അവർ ഇന്ത്യൻ സംസ്കാരത്തിൻ്റെയും മൂല്യങ്ങളുടെയും അംബാസഡർമാരാണെന്ന് പറഞ്ഞു. ഗയാന മാതൃഭൂമിയായും ഭാരതം  തങ്ങളുടെ പൂർവിക ദേശമായും ഉള്ളതിനാൽ ഇൻഡോ-ഗയാനീസ് സമൂഹം ഇരട്ടി അനുഗ്രഹിക്കപ്പെട്ടവരാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ന് ഇന്ത്യ അവസരങ്ങളുടെ നാടായി മാറിയപ്പോൾ ഇരു രാജ്യങ്ങളെയും ബന്ധിപ്പിക്കുന്നതിൽ ഓരോരുത്തർക്കും വലിയ പങ്ക് വഹിക്കാനാകുമെന്ന് പ്രധാനമന്ത്രി അടിവരയിട്ടു.

 

ഭാരത് കോ ജാനിയേ ക്വിസിൽ പങ്കെടുക്കാൻ പ്രവാസി സമൂഹത്തോട് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തു. ഇന്ത്യയെയും അതിൻ്റെ മൂല്യങ്ങളെയും സംസ്കാരത്തെയും വൈവിധ്യത്തെയും കുറിച്ച് മനസ്സിലാക്കാനുള്ള നല്ല അവസരമാണ് ക്വിസ് എന്ന് പ്രധാനമന്ത്രി പറഞ്ഞു. പങ്കെടുക്കാൻ സുഹൃത്തുക്കളെയും ക്ഷണിക്കണമെന്ന് അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു.

അടുത്ത വർഷം ജനുവരി 13 മുതൽ ഫെബ്രുവരി 26 വരെ പ്രയാഗ്‌രാജിൽ നടക്കുന്ന മഹാ കുംഭ മേളയിൽ കുടുംബങ്ങളോടും സുഹൃത്തുക്കളോടും ഒപ്പം പങ്കെടുക്കാൻ ശ്രീ മോദി പ്രവാസികളെ ക്ഷണിച്ചു. അവർക്ക് അയോധ്യയിലെ രാമക്ഷേത്രം സന്ദർശിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജനുവരിയിൽ ഭുവനേശ്വറിൽ നടക്കുന്ന പ്രവാസി ഭാരതീയ ദിവസിൽ പങ്കെടുക്കുന്നതിനും, അതുപോലെ പുരിയിലെ മഹാപ്രഭു ജഗന്നാഥൻ്റെ അനുഗ്രഹത്തിൽ പങ്കുചേരാനും, പ്രധാനമന്ത്രി പ്രവാസികളെ ക്ഷണിച്ചുകൊണ്ട്  പ്രധാനമന്ത്രി പ്രസംഗം അവസാനിപ്പിച്ചു.

 

Click here to read full text speech

 

 

 

 

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Govt directs faster processing of city gas projects, hikes commercial LPG allocation to ease supply stress

Media Coverage

Govt directs faster processing of city gas projects, hikes commercial LPG allocation to ease supply stress
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
This is the New India that leaves no stone unturned for development: PM Modi
March 23, 2026
Today, India is moving forward with a new confidence; Now India faces challenges head-on: PM
From the Gulf to the Global West and from the Global South to neighbouring countries, India is a trusted partner for all: PM
What gets measured gets improved and ultimately gets transformed: PM
This is the new India, It is leaving no stone unturned for development: PM

नमस्कार!

पिछले कुछ समय में मुझे एक-दो बार टीवी9 भारतवर्ष देखने का मौका मिला है। नॉर्मली भी युद्धों और मिसाइलों पर आपका बहुत फोकस होता है और आजकल तो आपको कंटेंट की ओवरफीडिंग हो रही है। बड़े-बड़े देश टीवी9 को इतना सारा कंटेंट देने पर तुले हुए हैं, लेकिन On a Serious Note, आज विश्व जिन गंभीर परिस्थितियों से गुजर रहा है, वो अभूतपूर्व है और बेहद गंभीर है। और इन स्थितियों के बीच, आज टीवी-9 नेटवर्क ने विचारों का एक बेहद महत्वपूर्ण मंच बनाया है। आज इस समिट में आप सभी India and the world, इस विषय पर चर्चा कर रहे हैं। मैं आप सबको बधाई देता हूं। इस समिट के लिए अपनी शुभकामनाएं देता हूं। सभी अतिथियों का अभिनंदन करता हूं।

साथियों,

आज जब दुनिया, conflicts के कारण उलझी हुई है, जब इन conflicts के दुष्प्रभाव पूरी दुनिया पर दिख रहे हैं, तब India and the world की बात करना बहुत ही प्रासंगिक है। भारत आज वो देश है, जिसकी अर्थव्यवस्था तेजी से आगे बढ़ रही है। 2014 के पहले की स्थितियों को पीछे छोड़कर के आज भारत एक नए आत्मविश्वास के साथ आगे बढ़ रहा है। अब भारत चुनौतियों को टालता नहीं है बल्कि चुनौतियों से टकराता है। आप बीते 5-6 साल में देखिए, कोरोना की महामारी के बाद चुनौतियां एक के बाद एक बढ़ती ही गई हैं। ऐसा कोई साल नहीं है, जिसने भारत की, भारतीयों की परीक्षा न ली हो। लेकिन 140 करोड़ देशवासियों के एकजुट प्रयास से भारत हर आपदा का सामना करते हुए आगे बढ़ रहा है। इस समय युद्ध की परिस्थितियों में भी भारत की नीति और रणनीति देखकर, भारत का सामर्थ्य देखकर दुनिया के अनेकों देश हैरान हैं। हमारे यहां कहावत है, सांच को आंच नहीं। 28 फरवरी से दुनिया में जो उथल-पुथल मची है, इन कठोर विपरीत परिस्थितियों में भी भारत प्रगति के, विकास के, विश्वास के संकल्प के साथ आगे बढ़ रहा है। इन 23 दिनों में भारत ने अपनी Relationship Building Capacity दिखाई है, Decision Making Capacity दिखाई है और Crisis Management Capacity दिखाई है।

साथियों,

आज जब दुनिया इतने सारे खेमों में बंटी हुई है, भारत ने अभूतपूर्व और अकल्पनीय bridges बनाए हैं। Gulf से लेकर Global West तक, Global South से लेकर पड़ोसी देशों तक भारत सभी का trusted partner है। कुछ लोग पूछते हैं, हम किसके साथ हैं? तो उनको मेरा जवाब यही है कि हम भारत के साथ हैं, हम भारत के हितों के साथ हैं, शांति के साथ हैं, संवाद के साथ हैं।

साथियों,

संकट के इसी समय में जब global supply chains डगमगा रही हैं, भारत ने diversification और resilience का मॉडल पेश किया है। Energy हो, fertilizers हों या essential goods अपने नागरिकों को कम से कम परेशानी हो, इसके लिए भारत ने निरंतर प्रयास किया है और आज भी कर रहे है।

साथियों,

जब राष्ट्रनीति ही राजनीति का मुख्य आधार हो, तब देश का भविष्य सर्वोपरि होता है। लेकिन जब राजनीति में व्यक्तिगत स्वार्थ हावी हो जाता है, तब लोग देश के फ्यूचर के बजाय अपने फ्यूचर के बारे में सोचते हैं। आप ज़रा याद कीजिए 2004 से 2010 के बीच क्या हुआ था? तब कांग्रेस सरकार के समय पेट्रोल-डीजल और गैस की कीमतों का संकट आया था और तब कांग्रेस ने देश की नहीं बल्कि अपनी सत्ता की चिंता की। उस वक्त कांग्रेस ने एक लाख अड़तालीस हज़ार करोड़ रुपए के ऑयल बॉन्ड जारी किए थे और प्रधानमंत्री मनमोहन सिंह जी ने खुद कहा था कि वो आने वाली पीढ़ी पर कर्ज का बोझ डाल रहे हैं। यह जानते हुए भी कि ऑयल बॉन्ड का फैसला गलत है, जो रिमोट कंट्रोल से सरकार चला रहे थे, उन लोगों ने अपनी सत्ता बचाने के लिए यह गलत निर्णय किया क्योंकि जवाबदेही उस समय नहीं होनी थी, उस बॉन्ड पर री-पेमेंट 2020 के बाद होनी थी।

साथियों,

बीते 5-6 वर्षों में हमारी सरकार ने कांग्रेस सरकार के उस पाप को धोने का काम किया है, और इस धुलाई का खर्चा कम नहीं आया है, ऐसी लाँड्री आपने देखी नहीं होगी। 1 लाख 48 हज़ार करोड़ रुपए की जगह, देश को 3 लाख करोड़ रुपए से अधिक की पेमेंट करनी पड़ी क्योंकि इसमें ब्याज भी जुड़ गया था। यानी हमने करीब-करीब दोगुनी राशि चुकाने के लिए मजबूर हुए। आजकल कांग्रेस के जो नेता बयानों की मिसाइलें दाग रहे हैं, मिसाइल आई तो टीवी9 को मजा आएगा, उनकी इस विषय का जिक्र आते ही बोलती बंद हो जाती है।

साथियों,

पश्चिम एशिया में बनी परिस्थितियों पर मैंने आज लोकसभा में अपना वक्तव्य दिया है। दुनिया में जहां भी युद्ध हो रहे हैं, वो भारत की सीमा से दूर हैं। लेकिन आज की व्यवस्थाओं में कोई भी देश युद्धों से दुष्प्रभाव से दूर रहे, ऐसा संभव नहीं होता। अनेक देशों में तो स्थिति बहुत गंभीर हो चुकी है। और इन हालातों में हम देख रहे हैं कि राजनीतिक स्वार्थ से भरे कुछ लोग, कुछ दल, संकट के इस समय में भी अपने लिए राजनीतिक अवसर खोज रहे हैं। इसलिए मैं टीवी9 के मंच से फिर कहूंगा, यह समय संयम का है, संवेदनशीलता का है। हमने कोरोना महासंकट के दौरान भी देखा है, जब देशवासी एकजुट होकर संकट का सामना करते हैं, तो कितने सार्थक परिणाम आते हैं। इसी भाव के साथ हमें इस युद्ध से बनी परिस्थितियों का सामना करना है।

साथियों,

दुनिया की हर उथल-पुथल के बीच, भारत ने अपनी प्रगति की गति को भी बनाए रखा है। अगर मैं 28 फरवरी को युद्ध शुरू होने के बाद, बीते 23 दिनों का ही ब्यौरा दूं, तो पूरब से पश्चिम तक, उत्तर से दक्षिण तक देश में हजारों करोड़ के डेवलपमेंट प्रोजेक्ट्स का काम हुआ है। दिल्ली मेट्रो रेल के महत्वपूर्ण कॉरिडोर्स का लोकार्पण, सिलचर का हाई स्पीड कॉरिडोर का शिलान्यास, कोटा में नए एयरपोर्ट का शिलान्यास, मदुरै एयरपोर्ट को इंटरनेशनल एयरपोर्ट का दर्जा देना, ऐसे अनेक काम बीते 23 दिनों में ही हुए हैं। बीते एक महीने के दौरान ही औद्योगिक विकास को गति देने के लिए भव्य स्कीम को मंजूरी दी गई है। इसके तहत देशभर में 100 plug-and-play industrial parks विकसित किए जाएंगे। देश में Small Hydro Power Development Scheme को भी हरी झंडी दी गई है। इससे आने वाले वर्षों में 1,500 मेगावाट नई hydro power capacity जोड़ी जाएगी। इसी दौरान जल जीवन मिशन को साल 2028 तक बढ़ाने का निर्णय लिया गया है। किसानों के हित में भी अनेक बड़े निर्णय लिए गए हैं। बीते एक महीने में ही पीएम किसान सम्मान निधि के तहत 18 हजार करोड़ रुपए से अधिक सीधे किसानों के खातों में ट्रांसफर किए गए हैं। और जो हमारे MSMEs हैं, जो हमारे निर्यातक हैं, उनके लिए भी करीब 500 करोड़ रुपए के राहत पैकेज की भी घोषणा की गई है। यह सारे कदम इस बात का प्रमाण हैं कि विकसित भारत बनाने के लिए देश कितनी तेज गति से काम कर रहा है।

साथियों,

Management की दुनिया में एक सिद्धांत कहा जाता है - What gets measured, gets managed. लेकिन मैं इसमें एक बात और जोड़ना चाहता हूं, What gets measured, gets improved और ultimately, gets transformed. क्योंकि आकलन जागरूकता पैदा करता है। आकलन जवाबदेही तय करता है और सबसे महत्वपूर्ण आकलन संभावनाओं को जन्म देता है।

साथियों,

अगर आप 2014 से पहले के 10-11 साल और 2014 के बाद के 10-11 साल का आप आकलन करेंगे, तो यही पाएंगे कि कैसे इसी सिद्धांत पर चलते हुए, भारत ने हर सेक्टर को Transform किया है। जैसे पहले हाईवे बनते थे, करीब 11-12 किलोमीटर प्रति दिन की रफ्तार से, आज भारत करीब 30 किलोमीटर प्रतिदिन की स्पीड से हाईवे बना रहा है। पहले पोर्ट्स पर शिप का Turnaround Time, 5-6 दिन का होता था। आज वही काम, करीब-करीब 2 दिन से भी कम समय में पूरा हो रहा है। पहले Startup Culture के बारे में चर्चा ही नहीं होती थी। 2014 से पहले, हमारे देश में 400-500 स्टार्ट अप्स ही थे। आज भारत में 2 लाख से ज्यादा रजिस्ट्रर्ड स्टार्ट अप्स हैं। पहले मेडिकल education में सीटें भी सीमित थीं, करीब 50-55 हजार MBBS seats थीं, आज यह बढ़कर सवा लाख से ज्यादा हो चुकी हैं। पहले देश के Banking system से भी करोड़ों लोग बाहर थे। देश में सिर्फ 25 करोड़ के आसपास ही बैंक account थे। वहीं जनधन योजना के माध्यम से 55 करोड़ से ज्यादा बैंक अकाउंट खुले हैं। पहले हमारे देश में airports की संख्या भी 70 से कम थी। आज एयरपोर्ट्स की संख्या भी बढ़कर 160 से ज्यादा हो चुकी है।

साथियों,

पहले भी योजनाएं तो बनती थीं, लेकिन आज फर्क है, आज परिणाम दिखते हैं। पहले गति धीमी थी, आज भारत fastrack पर है। पहले संभावनाएं भी अंधकार में थीं, आज संकल्प सिद्धियों में बदल रहे हैं। इसलिए दुनिया को भी यह संदेश मिल रहा है कि यह नया भारत है। यह अपने विकास के लिए कोई कोर-कसर बाकी नहीं छोड़ रहा है।

साथियों,

आज हमारा प्रयास है कि अतीत में विकास का जो असंतुलन पैदा हो गया था, उसको अवसरों में बदला जाए। अब जैसे हमारा पूर्वी भारत है। हमारा पूर्वी भारत संसाधनों से समृद्ध है, दशकों तक वहां जिन्होंने सरकारें चलाई हैं, उनकी उपेक्षा ने पूर्वी भारत के विकास पर ब्रेक लगा दी थी। अब हालात बदल रहे हैं। जिस असम में कभी गोलियों की आवाज सुनाई देती थी, आज वहां सेमीकंडक्टर यूनिट बन रही है। ओडिशा में सेमीकंडक्टर से लेकर पेट्रोकेमिकल्स तक अनेक नए-नए सेक्टर का विकास हो रहा है। जिस बिहार में 6-7 दशक में गंगा जी पर एक बड़ा पुल बन पाया था एक, उस बिहार में पिछले एक दशक में 5 से ज्यादा नए पुल बनाए गए हैं। यूपी में कभी कट्टा मैन्युफैक्चरिंग की कहानियां कही जाती थीं, आज यूपी, मोबाइल फोन मैन्युफैक्चरिंग में दुनिया में अपनी पहचान बना रहा है।

साथियों,

पूर्वी भारत का एक और बड़ा राज्य पश्चिम बंगाल है। पश्चिम बंगाल, एक समय में भारत के कल्चर, एजुकेशन, इंडस्ट्री और ट्रेड का हब होता था। बीते 11 वर्षों में केंद्र सरकार ने पश्चिम बंगाल के विकास के लिए बड़ी मात्रा में निवेश किया है। लेकिन दुर्भाग्य से, आज वहां एक ऐसी निर्मम सरकार है, जो विकास पर ब्रेक लगाकर बैठी है। TV9 बांग्ला के जो दर्शक हैं, वो जानते हैं कि बंगाल में आयुष्मान योजना पर निर्मम सरकार ने ब्रेक लगाया हुआ है। पीएम सूर्यघर मुफ्त बिजली योजना पर ब्रेक लगाया हुआ है। पीएम आवास योजना पर ब्रेक लगाया हुआ है। चाय बागान श्रमिकों के लिए शुरू हुई योजना के लिए ब्रेक लगाया हुआ है। यानी विकास और जनकल्याण से ज्यादा प्राथमिकता निर्मम सरकार अपने राजनीतिक स्वार्थ को दे रही है।

साथियों,

देश में इस तरह की राजनीति की शुरुआत जिस दल ने की है, वो अपने गुनाहों से बच नहीं सकती और वो पार्टी है - कांग्रेस। कांग्रेस पार्टी की राजनीति का एक ही लक्ष्य रहा है, किसी भी तरह विकास का विरोध और कांग्रेस यह तब से कर रही है, जब मैं गुजरात में था। गुजरात में वर्षों तक जनता ने हमें आशीर्वाद दिया, तो कांग्रेस ने उस जनादेश को स्वीकार नहीं किया। उन्होंने गुजरात की छवि पर सवाल उठाए, उसकी प्रगति को कटघरे में खड़ा किया और जब यही विश्वास पूरे देश में दिखाई दिया, तो कांग्रेस का विरोध भी रीजनल से नेशनल हो गया।

साथियों,

जब राजनीति में विरोध, विकास के विरोध में बदल जाए, जब आलोचना देश की उपलब्धियों पर सवाल उठाने लगे, तब यह सिर्फ सरकार का विरोध नहीं रह जाता, यह देश की प्रगति से असहज होने की मानसिकता बन जाती है। आज कांग्रेस इसी मानसिकता की गुलाम बन चुकी है। आज स्थिति यह है कि देश की हर सफलता पर प्रश्न उठाया जाता है, हर उपलब्धि में कमी खोजी जाती है और हर प्रयास के असफल होने की कामना की जाती है। कोविड के समय, देश ने अपनी वैक्सीन बनाई, तो कांग्रेस ने उस पर भी संदेह जताया। Make in India की बात हुई, तो कहा गया कि यह सफल नहीं होगा, बब्बर शेर कहकर इसका मजाक उड़ाया गया। जब देश में डिजिटल इंडिया अभियान शुरू हुआ, तो उसका मजाक उड़ाया गया। लेकिन हर बार यह कांग्रेस का दुर्भाग्य और देश का सौभाग्य रहा कि भारत ने हर चुनौती को सफलता में बदला। आज भारत दुनिया की सबसे बड़ी वैक्सीनेशन ड्राइव का उदाहरण है। भारत डिजिटल पेमेंट्स में दुनिया का अग्रणी देश है। भारत मैन्युफैक्चरिंग और स्टार्टअप्स में नई ऊंचाइयों को छू रहा है।

साथियों,

लोकतंत्र में विरोध जरूरी होता है। लेकिन विरोध और विद्वेष के बीच एक रेखा होती है। सरकार का विरोध करना लोकतांत्रिक अधिकार है। लेकिन देश को बदनाम करना, यह कांग्रेस की नीयत पर सवाल खड़ा करता है। जब विरोध इस स्तर तक पहुंच जाए कि देश की उपलब्धियां भी असहज करने लगें, तो यह राजनीति नहीं, यह दृष्टिकोण की समस्या है। अभी हमने ग्लोबल AI समिट में भी देखा है। जब पूरी दुनिया भारत में जुटी हुई थी, तो कांग्रेस के लोग कपड़े फाड़ने वहां पहुंच गए थे। इन लोगों को देश की इज्जत की कितनी परवाह है, यह इसी से पता चलता है। इसलिए आज आवश्यकता है कि देशहित को, दलहित से ऊपर रखा जाए क्योंकि अंत में राजनीति से ऊपर, राष्ट्र होता है, राष्ट्र का विकास होता है।

साथियों,

आज का यह दिन भी हमें यही प्रेरणा देता है। आज के ही दिन शहीद भगत सिंह, शहीद राजगुरु और शहीद सुखदेव ने देश के लिए सर्वोच्च बलिदान दिया था। आज ही, समाजवादी आंदोलन के प्रखर आदर्श डॉ. राम मनोहर लोहिया जी की जयंती भी है। यह वो प्रेरणाएं हैं, जिन्होंने देश को हमेशा स्व से ऊपर रखा है। देशहित को सबसे ऊपर रखने की यही प्रेरणा, भारत को विकसित भारत बनाएगी। यही प्रेरणा भारत को आत्मनिर्भर बनाएगी। मुझे पूरा विश्वास है कि टीवी9 की यह समिट भी भारत के आत्मविश्वास और दुनिया के भरोसे पर, भारतीयों पर जो भरोसा है, उस भरोसे को और सशक्त करेगी। आप सभी को मेरी तरफ से बहुत-बहुत शुभकामनाएं हैं और आपके बीच आने का अवसर दिया, आप सबसे मिलने का मौका लिया, इसलिए बहुत-बहुत धन्यवाद!

नमस्‍कार!