അമൃത് സരോവർ ദൗത്യത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രകീർത്തിച്ചു. രാജ്യത്തുടനീളം അമൃതസരോവരങ്ങൾ നിർമിക്കുന്നതിന്റെ വേഗത അമൃതകാലത്തിനായുള്ള നമ്മുടെ ദൃഢനിശ്ചയങ്ങളിൽ പുതിയ ഊർജം നിറയ്ക്കുമെന്ന് അദ്ദേഹം പറഞ്ഞു.

നാൽപ്പതിനായിരത്തിലധികം അമൃത സരോവരങ്ങൾ രാജ്യത്തിനു സമർപ്പിച്ചതായി കേന്ദ്ര ജലശക്തി മന്ത്രി ശ്രീ ഗജേന്ദ്ര സിങ് ഷെഖാവത്ത് ട്വിറ്ററിൽ കുറിച്ചു. 2023 ഓഗസ്റ്റ് 15നകം 50,000 അമൃതസരോവരങ്ങൾ നിർമിക്കാനാണു ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രമന്ത്രിയുടെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി കുറിച്ചതിങ്ങനെ:

"അഭിനന്ദനങ്ങൾ! രാജ്യത്തുടനീളം അമൃതസരോവരങ്ങൾ നിർമിക്കുന്നതിന്റെ വേഗത അമൃതകാലത്തിനായുള്ള നമ്മുടെ ദൃഢനിശ്ചയങ്ങളിൽ പുതിയ ഊർജം പകരും."

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Stranded in Tehran, 50 Iranian Sikhs return safely to India

Media Coverage

Stranded in Tehran, 50 Iranian Sikhs return safely to India
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ഓഗസ്റ്റ് 02
August 02, 2026

Youth. Manufacturing. Digital Trust. The Three Engines Powering New Bharat Under PM Modi