പാരാലിമ്പിക്‌സിൽ ഇന്ത്യയുടെ എക്കാലത്തെയും മികച്ച പ്രകടനത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. 2024-ൽ പാരീസിൽ നടന്ന പാരാലിമ്പിക് ഗെയിംസിൽ 29 മെഡലുകൾ നേടിയ രാജ്യത്തെ പാരാ അത്‌ലറ്റുകളുടെ അചഞ്ചലമായ അർപ്പണബോധത്തേയും അപരാജിത മനോഭാവത്തെയും പ്രധാനമന്ത്രി പ്രശംസിച്ചു.

എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:

“പാരാലിമ്പിക്സ് 2024 സവിശേഷവും ചരിത്രപരവുമാണ്. ഗെയിംസിൽ ഇന്ത്യയുടെ അരങ്ങേറ്റത്തിന് ശേഷമുള്ള എക്കാലത്തെയും മികച്ച പ്രകടനമായ 29 മെഡലുകൾ നമ്മുടെ മികച്ച പാരാ അത്‌ലറ്റുകൾ നാട്ടിലേക്ക് എത്തിച്ചതിന്റെ സന്തോഷത്തിലാണ് ഇന്ത്യ. നമ്മുടെ കായികതാരങ്ങളുടെ അചഞ്ചലമായ അർപ്പണബോധവും അപരാജിത  മനോഭാവവുമാണ് ഈ നേട്ടത്തിന് കാരണം. അവരുടെ കായിക പ്രകടനങ്ങൾ നമുക്ക് ഓർമ്മിക്കാൻ നിരവധി നിമിഷങ്ങൾ നൽകുകയും വരാനിരിക്കുന്ന നിരവധി അത്‌ലറ്റുകൾക്ക് പ്രചോദനം നൽകുകയും ചെയ്തു. #Cheer4Bharat"

 

Explore More
ഓരോ ഭാരതീയന്റെയും രക്തം തിളയ്ക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി

ജനപ്രിയ പ്രസംഗങ്ങൾ

ഓരോ ഭാരതീയന്റെയും രക്തം തിളയ്ക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി
Co, LLP registrations scale record in first seven months of FY26

Media Coverage

Co, LLP registrations scale record in first seven months of FY26
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2025 നവംബർ 13
November 13, 2025

PM Modi’s Vision in Action: Empowering Growth, Innovation & Citizens