പ്രധാൻ മന്ത്രി സ്‌കൂൾ ഫോർ റൈസിംഗ് ഇന്ത്യ (പി എം  -ശ്രീ) യോജനയ്ക്ക് കീഴിൽ 14,500 സ്‌കൂളുകളുടെ വികസനവും നവീകരണവും

ഇന്ന് അദ്ധ്യാപക ദിനത്തിൽ, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, പ്രധാൻ മന്ത്രി  സ്‌കൂൾ ഫോർ റൈസിംഗ് ഇന്ത്യ (പിഎം-എസ്‌ആർഐ) യോജനയ്ക്ക് കീഴിൽ ഇന്ത്യയിലുടനീളം 14,500 സ്‌കൂളുകളുടെ വികസനവും നവീകരണവും പ്രഖ്യാപിച്ചു


ഇന്ന് അദ്ധ്യാപക ദിനത്തിൽ, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, പ്രധാൻ മന്ത്രോ സ്‌കൂൾ ഫോർ റൈസിംഗ് ഇന്ത്യ (പിഎം-എസ്‌ആർഐ) യോജനയ്ക്ക് കീഴിൽ ഇന്ത്യയിലുടനീളം 14,500 സ്‌കൂളുകളുടെ വികസനവും നവീകരണവും പ്രഖ്യാപിച്ചു.

പിഎം-ശ്രീ സ്കൂളുകൾക്ക് ആധുനികവും പരിവർത്തനപരവും സമഗ്രവുമായ വിദ്യാഭ്യാസ രീതി ഉണ്ടായിരിക്കും. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ  ചൈതന്യം ഉൾക്കൊള്ളുന്ന പിഎം-ശ്രീ സ്കൂളുകൾ ഇന്ത്യയിലുടനീളമുള്ള ലക്ഷക്കണക്കിന് വിദ്യാർത്ഥികൾക്ക് കൂടുതൽ പ്രയോജനം ചെയ്യുമെന്ന് തനിക്ക് ഉറപ്പുണ്ടെന്ന് ശ്രീ മോദി പറഞ്ഞു.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;

"ഇന്ന്,അദ്ധ്യാപക ദിനത്തിൽ  ഒരു പുതിയ സംരംഭം പ്രഖ്യാപിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട് - പ്രധാൻ മന്ത്രി സ്‌കൂൾസ് ഫോർ റൈസിംഗ് ഇന്ത്യ (പിഎം-ശ്രീ) യോജനയ്ക്ക് കീഴിൽ ഇന്ത്യയിലുടനീളമുള്ള 14,500 സ്‌കൂളുകളുടെ വികസനവും നവീകരണവും. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ  ചൈതന്യം ഉൾക്കൊള്ളുന്ന ഇവയെല്ലാം മാതൃകാ സ്‌കൂളുകളായി മാറും. "

സ്കൂളുകൾക്ക് ആധുനികവും പരിവർത്തനപരവും സമഗ്രവുമായ വിദ്യാഭ്യാസ രീതി ഉണ്ടായിരിക്കും. കണ്ടെത്തൽ കേന്ദ്രീകൃതവും പഠന കേന്ദ്രീകൃതവുമായ അധ്യാപനത്തിന് ഊന്നൽ നൽകും. അത്യാധുനിക സാങ്കേതികവിദ്യ, സ്മാർട്ട് ക്ലാസ് മുറികൾ, കായികം എന്നിവയും അതിലേറെയും ഉൾപ്പെടെയുള്ള ആധുനിക അടിസ്ഥാനസൗകര്യങ്ങളിലും മറ്റും   ശ്രദ്ധ കേന്ദ്രീകരിക്കും. "

ദേശീയ വിദ്യാഭ്യാസ നയം സമീപ വർഷങ്ങളിൽ വിദ്യാഭ്യാസ മേഖലയെ മാറ്റിമറിച്ചു. ഇതിന്റെ ആവേശത്തിൽ പിഎം-ശ്രീ സ്കൂളുകൾ ഇന്ത്യയിലുടനീളമുള്ള ലക്ഷക്കണക്കിന് വിദ്യാർത്ഥികൾക്ക് കൂടുതൽ പ്രയോജനം ചെയ്യുമെന്ന് എനിക്ക് ഉറപ്പുണ്ട്.

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
The entrepreneurs building a self-reliant India

Media Coverage

The entrepreneurs building a self-reliant India
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ജൂലൈ 21
July 21, 2026

Self-Reliance Is No Longer a Slogan — It’s Happening Across Engines, UPI, Vaccines & FDI Under the Leadership of PM Modi