ആദ്യ നടപടിയായി, പ്രധാനമന്ത്രി നാരിശക്തി വന്ദന്‍ അധിനിയത്തെ പരിചയപ്പെടുത്തി
“അമൃതകാലത്തിന്റെ പുലരിയിൽ, പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് പ്രവേശിച്ച് ഭാവിയിലേക്കുള്ള ദൃഢനിശ്ചയത്തോടെ ഇന്ത്യ മുന്നോട്ട് കുതിക്കുകയാണ്.”
“പ്രതിജ്ഞകള്‍ നിറവേറ്റാനും നവോന്മേഷത്താടും ഊര്‍ജ്ജത്തോടും കൂടി പുതിയ യാത്ര ആരംഭിക്കാനുമുള്ള സമയമാണിത്”
“ചെങ്കോല്‍ ഭൂതകാലവുമായി നമ്മെ ബന്ധിപ്പിക്കുന്നു”
“പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ മഹത്വം ആധുനിക ഇന്ത്യയുടെ മഹത്വം ലോകത്തിന് മുന്നില്‍ ദൃശ്യമാക്കുന്നു. നമ്മുടെ എഞ്ചിനീയര്‍മാരുടെയും തൊഴിലാളികളുടെയും കഠിനാധ്വാനം ഇതിന് പിന്നിലുണ്ട്”
“നാരിശക്തി വന്ദന്‍ അധിനിയം നമ്മുടെ ജനാധിപത്യത്തെ കൂടുതല്‍ ശക്തിപ്പെടുത്തും”
“ഭവനം (കെട്ടിടം) മാറി, ഭാവവും (വികാരം) മാറണം” “പാര്‍ലമെന്ററി പാരമ്പര്യത്തിന്റെ ലക്ഷ്മണ രേഖ നാമെല്ലാവരും പാലിക്കണം”
“പാര്‍ലമെന്റില്‍ വനിതാ സംവരണ ബില്ലിന് അനുമതി നല്‍കാന്‍ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചിരുന്നു. 2023 സെപ്റ്റംബര്‍ 19 ഇന്ത്യയുടെ ചരിത്രത്തില്‍ എന്നും ഓര്‍മ്മിക്കപ്പെടും.”
“സ്ത്രീകളുടെ നേതൃത്വത്തിലുള്ള വികസനം എന്ന ആശയം ഉയര്‍ത്തിപ്പിടിക്കുന്ന ഞങ്ങളുടെ ഗവണ്മെന്റ് ഇന്ന് ഒരു സുപ്രധാന ഭരണഘടനാ ഭേദഗതി ബില്‍ അവതരിപ്പിക്കുകയാണ്. ലോക്‌സഭയിലും സംസ്ഥാന നിയമനിര്‍മ്മാണ സഭകളിലും സ്ത്രീകളുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുക എന്നതാണ് ഈ ബില്ലിന്റെ ലക്ഷ്യം”
“ഈ ബില്‍ നിയമമാക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് രാജ്യത്തെ എല്ലാ അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും പെണ്‍മക്കള്‍ക്കും ഞാന്‍ ഉറപ്പ് നല്‍കുന്നു”

പാര്‍ലമെന്റിന്റെ പുതിയ മന്ദിരത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ലോക്‌സഭയെ അഭിസംബോധന ചെയ്തു.

പുതിയ പാര്‍ലമെന്റ് മന്ദിരത്തിലെ ചരിത്രപരമായ ആദ്യ സമ്മേളനമാണിതെന്ന് അദ്ദേഹം പറഞ്ഞു. പുതിയ പാര്‍ലമെന്റ് മന്ദിരത്തിലെ ആദ്യ ദിവസം തന്നെ നടന്ന പ്രത്യേക സമ്മേളനത്തില്‍ സഭയെ അഭിസംബോധന ചെയ്യാന്‍ അവസരം നല്‍കിയതിന് അദ്ദേഹം സ്പീക്കറോട് നന്ദി പറയുകയും സഭാംഗങ്ങള്‍ക്ക് ആശംസകള്‍ നേരുകയും ചെയ്തു. ഈ അവസരത്തിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് നീങ്ങിക്കൊണ്ട് ഭാവിയിലേക്കുള്ള ദൃഢനിശ്ചയത്തോടെ ഇന്ത്യ മുന്നോട്ട് പോകുകയാണെന്നും ഇത് അമൃത കാലത്തിന്റെ വിജയമാണെന്നും പറഞ്ഞു. രാജ്യം അടുത്തകാലത്ത് കൈവരിച്ച നേട്ടങ്ങളെ ചൂണ്ടിക്കാണിച്ച പ്രധാനമന്ത്രി ശാസ്ത്രമേഖലയില്‍ ചന്ദ്രയാന്‍ 3 ന്റെ വിജയത്തെക്കുറിച്ചും ജി 20 യുടെ സംഘാടന മികവിനെക്കുറിച്ചും ആഗോളതലത്തില്‍ അതിന്റെ സ്വാധീനത്തെക്കുറിച്ചും പരാമര്‍ശിച്ചു. അവയ്ക്ക് തുല്യമായ അവസരമാണ് പുതിയ പാര്‍ലമെന്റ് രാജ്യത്തിന് നല്‍കുന്നതെന്നും അതിന്റ വെളിച്ചത്തില്‍ രാജ്യത്തിന്റെ പുതിയ പാര്‍ലമെന്റ് മന്ദിരം ഇന്ന് പ്രവര്‍ത്തനക്ഷമമാകുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഗണേശ ചതുര്‍ത്ഥി ആഘോഷത്തെക്കുറിച്ച് പരാമര്‍ശിക്കവെ സമൃദ്ധി, ശുഭചിന്ത, യുക്തി, അറിവ് എന്നിവയുടെ ദൈവമാണ് ഗണേശ ഭഗവാന്‍ എന്ന് പ്രധാനമന്ത്രി പറഞ്ഞു. 'തീരുമാനങ്ങള്‍ പൂര്‍ത്തീകരിക്കാനും പുതിയ ഉത്സാഹത്തോടും ഊര്‍ജ്ജത്തോടും കൂടി പുതിയ യാത്ര ആരംഭിക്കാനുമുള്ള സമയമാണിത്'- പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ഗണേശ ചതുര്‍ത്ഥിയുടെയും പുതിയ തുടക്കത്തിന്റെയും വേളയില്‍ ലോകമാന്യ തിലകനെ അനുസ്മരിച്ച പ്രധാനമന്ത്രി, സ്വാതന്ത്ര്യസമരകാലത്ത് അദ്ദേഹം ഗണേശ ചതുര്‍ത്ഥിയെ രാജ്യമെമ്പാടും സ്വരാജിന്റെ അഗ്നി പടര്‍ത്താനുള്ള മാധ്യമമാക്കി മാറ്റിയെന്ന് പറഞ്ഞു. ഇന്ന് അതേ ആവേശത്തോടെയാണ് നാം നീങ്ങുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇന്ന് ക്ഷമയുടെ ഉത്സവമായ സംവത്സരി പര്‍വയാണെന്നും പ്രധാനമന്ത്രി അനുസ്മരിച്ചു. ആരെയെങ്കിലും വേദനിപ്പിച്ചേക്കാവുന്ന മനഃപൂര്‍വവും മനഃപൂര്‍വമല്ലാത്തതുമായ തെറ്റുകള്‍ക്ക് ക്ഷമ ചോദിക്കുന്നതിനുള്ളതാണ് ഈ ഉത്സവമെന്ന് പ്രധാനമന്ത്രി വിശദീകരിച്ചു. ഉത്സവത്തിന്റെ ചൈതന്യമുള്ള എല്ലാവര്‍ക്കും മിച്ചാമി ദുക്കാശ (എല്ലാ ദുഷ്ടശക്തികളും തിന്മകളും ഇല്ലാതാകട്ടെ) എന്ന് പരമ്പരാഗത രീതിയില്‍ ആശംസ നേര്‍ന്ന പ്രധാനമന്ത്രി ഭൂതകാലത്തിന്റെ കയ്പുകള്‍ മറന്ന് മുന്നോട്ട് കുതിക്കാന്‍ ആഹ്വാനം ചെയ്തു.
പഴയതും പുതിയതും തമ്മില്‍ ബന്ധിപ്പിക്കുന്ന കണ്ണിയായും സ്വാതന്ത്ര്യത്തിന്റെ ആദ്യ വെളിച്ചത്തിന് സാക്ഷിയായുമുള്ള ചെങ്കോലിന്റെ സാന്നിധ്യത്തെക്കുറിച്ചു പ്രധാനമന്ത്രി പരാമര്‍ശിച്ചു. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു ഈ പവിത്രമായ ചെങ്കോലിനെ സ്പര്ശിച്ചിരുന്നതായി അദ്ദേഹം പറഞ്ഞു. അതിനാല്‍ നമ്മുടെ ഭൂതകാലത്തിന്റെ വളരെ പ്രധാനപ്പെട്ട ഒരു ഭാഗവുമായി ഇത് നമ്മെ ബന്ധിപ്പിക്കുന്നതായി മോദി വ്യക്തമാക്കി.  
പുതിയ കെട്ടിടത്തിന്റെ പ്രൗഢി അമൃത കാലത്തിന്റെ ശ്രേഷ്ഠത വ്യക്തമാക്കുന്നതായി പറഞ്ഞ പ്രധാനമന്ത്രി, മഹാമാരിയുടെ സമയത്തും പാര്‍ലമെന്റ് കെട്ടിട നിര്‍മ്മാണത്തിനായി പവര്‍ത്തിച്ച തൊഴിലാളികളുടെയും എഞ്ചിനീയര്‍മാരുടെയും കഠിനാധ്വാനത്തെ പ്രകീര്‍ത്തിച്ചു. അവരെ അഭിനന്ദിക്കുന്നതിനായി സഭ ഒന്നടങ്കം കരഘോഷം മുഴക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. നമ്മുടെ പ്രവര്‍ത്തനങ്ങളില്‍ വികാരങ്ങളും വിചാരങ്ങളും ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചു പരാമര്‍ശിക്കവേ, ഇന്നത്തെ നമ്മുടെ വികാരങ്ങള്‍ നമ്മുടെ പെരുമാറ്റത്തില്‍ നമ്മെ നയിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. 'ഭവന്‍ (കെട്ടിടം) മാറി, ഭാവം (വികാരങ്ങള്‍) കൂടി മാറണം'- അദ്ദേഹം പറഞ്ഞു.
‘രാജ്യത്തെ സേവിക്കുന്നതിനുള്ള പരമോന്നത സ്ഥലമാണ് പാര്‍ലമെന്റ്. സഭ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ നേട്ടത്തിനല്ല, മറിച്ച് രാജ്യത്തിന്റെ വികസനത്തിന് വേണ്ടിയുള്ളതാണെ’ന്ന് അദ്ദേഹം വ്യക്തമാക്കി. അംഗങ്ങള്‍ എന്ന നിലയില്‍ നമ്മുടെ വാക്കുകളിലൂടെയും ചിന്തകളിലൂടെയും പ്രവൃത്തികളിലൂടെയും ഭരണഘടനയുടെ ചൈതന്യവും അന്തസ്സും ഉയര്‍ത്തിപ്പിടിക്കണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. ഓരോ അംഗവും സഭയുടെ പ്രതീക്ഷകള്‍ക്കും അഭിലാഷങ്ങള്‍ക്കും അനുസൃതമായി  പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കി.
പൊതുവായ ക്ഷേമത്തിനായി കൂട്ടായ സംവാദത്തിന്റെയും പ്രവര്‍ത്തനത്തിന്റെയും ആവശ്യകത ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി ലക്ഷ്യങ്ങളുടെ ഐക്യത്തിന് ഊന്നല്‍ നല്‍കി. പാര്‍ലമെന്ററി പാരമ്പര്യത്തിന്റെ ലക്ഷ്മണ രേഖ നാമെല്ലാവരും പാലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
സമൂഹത്തിന്റെ ഫലപ്രദമായ പരിവര്‍ത്തനത്തില്‍ രാഷ്ട്രീയത്തിന്റെ പങ്ക് വിശദീകരിച്ച പ്രധാനമന്ത്രി, ബഹിരാകാശം മുതല്‍ കായികം വരെയുള്ള മേഖലകളില്‍ ഇന്ത്യന്‍ വനിതകള്‍ നല്‍കുന്ന സംഭാവനകളെക്കുറിച്ച് പരാമര്‍ശിച്ചു. ജി 20 യില്‍ സ്ത്രീകള്‍ നയിക്കുന്ന വികസനം എന്ന ആശയം ലോകം സ്വീകരിച്ചത് എങ്ങനെയെന്ന് അദ്ദേഹം അനുസ്മരിച്ചു. ഈ ദിശയിലുള്ള ഗവണ്‍മെന്റിന്റെ നടപടികള്‍ അര്‍ത്ഥവത്താണെന്ന് അദ്ദേഹം പറഞ്ഞു. ജന്‍ധന്‍ പദ്ധതിയുടെ 50 കോടി ഗുണഭോക്താക്കളില്‍ ഭൂരിഭാഗവും സ്ത്രീകളാണെന്ന് അദ്ദേഹം പറഞ്ഞു. മുദ്ര യോജന, പ്രധാനമന്ത്രി ആവാസ് യോജന തുടങ്ങിയ പദ്ധതികളില്‍ വനിതകള്‍ക്കുള്ള ആനുകൂല്യങ്ങളെക്കുറിച്ചും പ്രധാനമന്ത്രി പരാമര്‍ശിച്ചു.
ഏതൊരു രാജ്യത്തിന്റെയും വികസന യാത്രയില്‍ ചരിത്രം സൃഷ്ടിക്കപ്പെടുന്ന ഒരു സമയമുണ്ടെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി ഇന്ത്യയെ സംബന്ധിച്ച് അത്തരമൊരു ദിവസത്തിനാണ് സെപ്റ്റംബര്‍ 23 സാക്ഷ്യം വഹിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കി. വനിതാ സംവരണം സംബന്ധിച്ച് പാർലമെന്റില്‍ നടന്ന ചര്‍ച്ചകളെക്കുറിച്ച് പരാമര്‍ശിച്ച പ്രധാനമന്ത്രി, ഈ വിഷയത്തില്‍ ആദ്യത്തെ ബില്‍ അവതരിപ്പിച്ചത് 1996-ല്‍ അടല്‍ ബിഹാരി വാജ്‌പേയിയുടെ ഭരണകാലത്താണെന്ന് പറഞ്ഞു. നിരവധി തവണ ബില്ലുകള്‍ സഭയില്‍ അവതരിപ്പിക്കപ്പെട്ടെങ്കിലും സ്ത്രീകളുടെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാനാവശ്യമായ പിന്തുണ നേടാന്‍ കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു. പാര്‍ലമെന്റിലെ വനിതാ സംവരണ ബില്ലിന് അനുമതി നല്‍കാന് കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചതായി അറിയിച്ച മോദി, ഈ കടമ നിര്‍വഹിക്കാന്‍ ദൈവം തന്നെ തിരഞ്ഞെടുത്തതായി വിശ്വസിക്കുന്നുവെന്ന് പറഞ്ഞു'. 2023 സെപ്റ്റംബര്‍ 19 ഇന്ത്യയുടെ ചരിത്രത്തില്‍ അവിസ്മരണീയ ദിനമായിരിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
എല്ലാ മേഖലകളിലും സ്ത്രീകളുടെ വര്‍ദ്ധിച്ചുവരുന്ന സംഭാവനകളെക്കുറിച്ച് പരാമര്‍ശിച്ച പ്രധാനമന്ത്രി, നയരൂപീകരണങ്ങളില്‍ കൂടുതല്‍ സ്ത്രീപങ്കാളിത്തം ഉണ്ടാകേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞു. ചരിത്രപ്രാധാന്യമുള്ള ഈ ദിനത്തില്‍ സ്ത്രീകള്‍ക്കായി അവസരങ്ങളുടെ വാതിലുകള്‍ തുറക്കാന്‍ അദ്ദേഹം അംഗങ്ങളോട് അഭ്യര്‍ത്ഥിച്ചു.
'സ്ത്രീകളുടെ നേതൃത്വത്തിലുള്ള വികസനം എന്ന പ്രമേയം മുന്നോട്ട് കൊണ്ടുപോകുന്ന ഞങ്ങളുടെ സര്‍ക്കാര്‍ ഇന്ന് ഒരു സുപ്രധാന ഭരണഘടനാ ഭേദഗതി ബില്‍ അവതരിപ്പിക്കുകയാണ്. ലോക്‌സഭയിലും സംസ്ഥാന നിയമ സഭകളിലും സ്ത്രീകളുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുക എന്നതാണ് ഈ ബില്ലിന്റെ ലക്ഷ്യം. നാരി ശക്തി വന്ദന്‍ അധിനിയം നമ്മുടെ ജനാധിപത്യത്തെ കൂടുതല്‍ ശക്തിപ്പെടുത്തും. ഈ വേളയില്‍ രാജ്യത്തെ അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും പുത്രിമാര്‍ക്കും ഞാന്‍ ആശംസകള്‍ നേരുന്നു. ഈ ബില്‍ നിയമമാക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് രാജ്യത്തെ എല്ലാ അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും പെണ്‍മക്കള്‍ക്കും ഞാന്‍ ഉറപ്പ് നല്‍കുന്നു. ഈ ബില്‍ സമവായത്തോടെ നിയമമായി മാറുകയാണെങ്കില്‍ അതിന്റെ ശക്തി പലമടങ്ങ് വര്‍ദ്ധിക്കും. അതിനാല്‍, പൂര്‍ണ്ണ സമവായത്തോടെ ബില്‍ പാസാക്കാന്‍ ഞാന്‍ ഇരുസഭകളിലെയും അംഗങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു,' - പ്രധാനമന്ത്രി ഉപസംഹരിച്ചു.

 

പൂർണ്ണ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
India leads globally in renewable energy; records highest-ever 31.25 GW non-fossil addition in FY 25-26: Pralhad Joshi.

Media Coverage

India leads globally in renewable energy; records highest-ever 31.25 GW non-fossil addition in FY 25-26: Pralhad Joshi.
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
PM Modi hails the commencement of 20th Session of UNESCO’s Committee on Intangible Cultural Heritage in India
December 08, 2025

The Prime Minister has expressed immense joy on the commencement of the 20th Session of the Committee on Intangible Cultural Heritage of UNESCO in India. He said that the forum has brought together delegates from over 150 nations with a shared vision to protect and popularise living traditions across the world.

The Prime Minister stated that India is glad to host this important gathering, especially at the historic Red Fort. He added that the occasion reflects India’s commitment to harnessing the power of culture to connect societies and generations.

The Prime Minister wrote on X;

“It is a matter of immense joy that the 20th Session of UNESCO’s Committee on Intangible Cultural Heritage has commenced in India. This forum has brought together delegates from over 150 nations with a vision to protect and popularise our shared living traditions. India is glad to host this gathering, and that too at the Red Fort. It also reflects our commitment to harnessing the power of culture to connect societies and generations.

@UNESCO”