പ്രതിരോധപരവും സമഗ്രവുമായ ആരോഗ്യം എന്ന ദർശനത്തിലാണ് ഇന്ത്യ ഇന്ന് പ്രവർത്തിക്കുന്നത്: പ്രധാനമന്ത്രി
കഴിഞ്ഞ കുറച്ച് വർഷങ്ങളായി, രാജ്യത്തിന്റെ ആരോഗ്യ അടിസ്ഥാന സൗകര്യങ്ങൾ വളരെ ശക്തമാണ്; ആയുഷ്മാൻ ഭാരത് യോജനയിലൂടെയും ആരോഗ്യ മന്ദിറുകളിലൂടെയും നൂറുകണക്കിന് ജില്ലകളിൽ മെഡിക്കൽ കോളേജുകൾ തുറന്നിട്ടുണ്ട്, ആരോഗ്യ സേവനങ്ങളുടെ വ്യാപ്തി എല്ലാ ഗ്രാമങ്ങളിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്: പ്രധാനമന്ത്രി
നമ്മുടെ യോഗയും ആയുർവേദവും ലോകമെമ്പാടും പ്രചാരത്തിലായിക്കൊണ്ടിരിക്കുകയാണ്: പ്രധാനമന്ത്രി
നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തെ യഥാർത്ഥ ലോക സമ്പദ്‌വ്യവസ്ഥയുമായി ബന്ധിപ്പിക്കുന്ന പ്രക്രിയ നാം കൂടുതൽ ത്വരിതപ്പെടുത്തണം; AI, ഓട്ടോമേഷൻ, ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ, ഡിസൈൻ അധിഷ്ഠിത ഉൽ‌പാദനം തുടങ്ങിയ വിഷയങ്ങളിൽ നമ്മുടെ ശ്രദ്ധ വർദ്ധിപ്പിക്കേണ്ടതുണ്ട്: പ്രധാനമന്ത്രി
ഇന്ത്യ നൂതനാശയങ്ങളാൽ നയിക്കപ്പെടുന്ന ഒരു സമ്പദ്‌വ്യവസ്ഥയിലേക്ക് നീങ്ങുന്നു: പ്രധാനമന്ത്രി
ഇന്ന് ഭാവി സാങ്കേതികവിദ്യകൾക്കായി തയ്യാറെടുക്കുമ്പോൾ, അവസരങ്ങളുടെ അഭാവം മൂലം പെൺമക്കൾ പിന്നോട്ട് പോകരുത് എന്നത് നിർണായകമാണ്: പ്രധാനമന്ത്രി
കഴിഞ്ഞ കുറച്ച് വർഷങ്ങളായി, ദേശീയ വികസനത്തിന്റെ ഒരു പ്രധാന ധാരയായി സ്പോർട്സിനെ കാണുന്നു; ഖേലോ ഇന്ത്യ പോലുള്ള സംരംഭങ്ങൾ രാജ്യത്തിന്റെ സ്പോർട്സ് ആവാസവ്യവസ്ഥയ്ക്ക് പുതിയ ഊർജ്ജം നൽകി; കൂടാതെ രാജ്യത്തുടനീളം, സ്പോർട്സ് അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നു: പ്രധാനമന്ത്രി

"സബ്കാ സാത്ത് സബ്കാ വികാസ്-ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റൽ" എന്ന വിഷയത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ബജറ്റാനന്തര വെബിനാറുകളുടെ പരമ്പരയിലെ നാലാമത്തെ വെബിനാറിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിസംബോധന ചെയ്തു. വിദ്യാഭ്യാസം, നൈപുണ്യം, ആരോഗ്യം, ടൂറിസം, കായികം, സംസ്കാരം എന്നീ മേഖലകളാണ് ഈ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള പ്രാഥമിക മാർ​ഗങ്ങൾ എന്ന് എടുത്തുകാണിച്ചുകൊണ്ട്, ബജറ്റ് പ്രഖ്യാപനങ്ങൾ ഫലപ്രദമായി നടപ്പിലാക്കുന്നതിനെക്കുറിച്ച് ആലോചിക്കാൻ വിദഗ്ധരെയും നയരൂപകർത്താക്കളെയും ശ്രീ മോദി സ്വാഗതം ചെയ്തു. "പൊതുജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റുക എന്നത് വെറുമൊരു വിഷയമല്ല; ഈ ബജറ്റിന്റെയും ഈ ​ഗവൺമെന്റിന്റേയും പ്രധാന ലക്ഷ്യമാണ്," ശ്രീ മോദി ഊന്നിപ്പറഞ്ഞു.

പ്രതിരോധ, സമഗ്ര ആരോഗ്യം എന്ന കാഴ്ചപ്പാടിന് ഊന്നൽ നൽകിയ പ്രധാനമന്ത്രി, ആരോഗ്യ അടിസ്ഥാന സൗകര്യങ്ങളുടെ ദ്രുതഗതിയിലുള്ള ശക്തിപ്പെടുത്തലും യോഗയുടെയും ആയുർവേദത്തിന്റെയും ആഗോള പ്രചാരവും ചൂണ്ടിക്കാട്ടി. നൂറുകണക്കിന് ജില്ലകളിലായി മെഡിക്കൽ കോളേജുകൾ തുറന്നിട്ടുണ്ടെന്ന് പ്രധാനമന്ത്രി എടുത്തുപറഞ്ഞു; ആയുഷ്മാൻ ഭാരത് പദ്ധതിയിലൂടെയും ആരോഗ്യ മന്ദിറുകളിലൂടെയും ആരോഗ്യ സേവനങ്ങളിലേക്കുള്ള പ്രവേശനം വിപുലീകരിച്ചു. ഉയർന്നുവരുന്ന 'കെയർ ഇക്കണോമി'യിലേക്കും ആഗോളതലത്തിൽ പരിചരണം നൽകുന്നവർക്കുള്ള വർദ്ധിച്ചുവരുന്ന ആവശ്യത്തിലേക്കും ശ്രീ മോദി പ്രത്യേകം ശ്രദ്ധ ക്ഷണിച്ചു, യുവാക്കളെ ശാക്തീകരിക്കുന്നതിനായി പുതിയ പരിശീലന മാതൃകകൾ വികസിപ്പിക്കാൻ വിദഗ്ധരെ പ്രേരിപ്പിച്ചു. "രാജ്യത്തെ പരിശീലന ആവാസവ്യവസ്ഥ കൂടുതൽ ശക്തമാകുന്നതിന് പുതിയ പരിശീലന മാതൃകകളും പങ്കാളിത്തങ്ങളും വികസിപ്പിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ നൽകാൻ ഈ വെബിനാറിൽ സന്നിഹിതരായ ആരോഗ്യ മേഖലയിലെ വിദഗ്ധരോട് ഞാൻ അഭ്യർത്ഥിക്കുന്നു," ശ്രീ മോദി പറഞ്ഞു. 

 

ആരോഗ്യ സംരക്ഷണത്തിലെ ഡിജിറ്റൽ പരിവർത്തനത്തെക്കുറിച്ചും വിദൂര പ്രദേശങ്ങളിൽ എത്തിച്ചേരുന്നതിൽ ടെലി-മെഡിസിൻ നേടിയ വിജയത്തെക്കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു. അതിന്റെ വളർച്ചയെ അംഗീകരിച്ചുകൊണ്ട്, ഉപയോക്തൃ അനുഭവം കൂടുതൽ ലളിതമാക്കേണ്ടതിന്റെയും പൊതുജന അവബോധം വളർത്തിയെടുക്കേണ്ടതിന്റെയും ആവശ്യകത പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. "ടെലി-മെഡിസിൻ ഉപയോ​ഗം കൂടുതൽ എളുപ്പമാക്കുകയും അതിനെക്കുറിച്ചുള്ള അവബോധം ഇനിയും വർദ്ധിപ്പിക്കുകയും ചെയ്യേണ്ടതുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു," ശ്രീ മോദി ഉറപ്പിച്ചു പറഞ്ഞു. 

ഇന്ത്യയുടെ യുവാക്കളുടെ വികസിച്ചുകൊണ്ടിരിക്കുന്ന മാനസികാവസ്ഥയെ രാജ്യത്തിന്റെ ഏറ്റവും വലിയ ശക്തിയായി പ്രധാനമന്ത്രി പ്രശംസിക്കുകയും ഈ മനോഭാവവുമായി പൊരുത്തപ്പെടുന്ന ഒരു വിദ്യാഭ്യാസ സമ്പ്രദായത്തിന് ആഹ്വാനം ചെയ്യുകയും ചെയ്തു. രാജ്യത്ത്, വിദ്യാഭ്യാസത്തെ തൊഴിലുമായും സംരംഭവുമായും ബന്ധിപ്പിക്കുന്നതിന് തുടർച്ചയായ ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് ശ്രീ മോദി എടുത്തുപറഞ്ഞു. വിപണി ആവശ്യകതകളുമായും യഥാർത്ഥ ലോക സമ്പദ്‌വ്യവസ്ഥയുമായും, പ്രത്യേകിച്ച് AI, ഓട്ടോമേഷൻ, ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ തുടങ്ങിയ മേഖലകളുമായി പൊരുത്തപ്പെടേണ്ട ഒരു പാഠ്യപദ്ധതിക്ക് പുതിയ വിദ്യാഭ്യാസ നയം അടിത്തറ നൽകുന്നുവെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. "നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തെ യഥാർത്ഥ ലോക സമ്പദ്‌വ്യവസ്ഥയുമായി ബന്ധിപ്പിക്കുന്ന പ്രക്രിയ നാം ത്വരിതപ്പെടുത്തേണ്ടതുണ്ട്," ശ്രീ മോദി പറഞ്ഞു. 

വിദ്യാഭ്യാസം, തൊഴിൽ, സംരംഭം എന്നിവ തമ്മിലുള്ള അവിഭാജ്യ ബന്ധത്തെക്കുറിച്ച് ചർച്ച ചെയ്യവേ, എ.വി.ജി.സി. (ആനിമേഷൻ, വിഷ്വൽ ഇഫക്‌ട്‌സ്, ഗെയിമിംഗ്, കോമിക്‌സ്) മേഖലയുടെ പ്രോത്സാഹനത്തെക്കുറിച്ച് പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ഇന്ത്യ ഒരു നൂതനാശയ-അധിഷ്ഠിത സമ്പദ്‌വ്യവസ്ഥയിലേക്ക് നീങ്ങുകയാണെന്ന് ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, വിദ്യാർത്ഥികൾക്ക് അത്യാവശ്യമായ യഥാർത്ഥ ലോക പരിചയം നൽകുന്നതിനായി അവരുടെ കാമ്പസുകളെ വ്യവസായ സഹകരണത്തിന്റെയും ഗവേഷണ-അധിഷ്ഠിത പഠനത്തിന്റെയും കേന്ദ്രങ്ങളാക്കി മാറ്റാൻ അക്കാദമിക് സ്ഥാപനങ്ങളോട് ആഹ്വാനം ചെയ്തു. "ഈ വെബിനാറിൽ, നിങ്ങളുടെ കാമ്പസുകളെ വ്യവസായ സഹകരണത്തിന്റെയും ഗവേഷണ-അധിഷ്ഠിത പഠനത്തിന്റെയും കേന്ദ്രങ്ങളായി വികസിപ്പിക്കുന്നതിനെക്കുറിച്ച് ഒരു ബ്രെയിൻസ്റ്റോമിം​ഗ് നടത്തണമെന്ന് ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു," ശ്രീ മോദി അഭിപ്രായപ്പെട്ടു.

STEM മേഖലകളിലെ സ്ത്രീകളുടെ എണ്ണം വർദ്ധിക്കുന്നതിൽ പ്രധാനമന്ത്രി അഭിമാനം പ്രകടിപ്പിക്കുകയും ഭാവി സാങ്കേതികവിദ്യകളിൽ പെൺമക്കൾക്ക് തുല്യ അവസരങ്ങൾ ഉറപ്പാക്കുന്നതിനുള്ള ​ഗവൺമെന്റിന്റെ പ്രതിബദ്ധത ആവർത്തിക്കുകയും ചെയ്തു. യുവ ഗവേഷകരെ തടസ്സങ്ങളില്ലാതെ നവീകരിക്കാനും പരീക്ഷണം നടത്താനും പ്രോത്സാഹിപ്പിക്കുന്ന ശക്തമായ ഒരു ഗവേഷണ ആവാസവ്യവസ്ഥയ്ക്ക് ആഹ്വാനം ചെയ്തുകൊണ്ട് ശ്രീ മോദി ഊന്നിപ്പറഞ്ഞു, "യുവ ഗവേഷകർക്ക് പുതിയ ആശയങ്ങൾ പരീക്ഷിക്കാനും പ്രവർത്തിക്കാനും പൂർണ്ണ അവസരം ലഭിക്കുന്ന അത്തരമൊരു ഗവേഷണ ആവാസവ്യവസ്ഥ നാം സൃഷ്ടിക്കേണ്ടതുണ്ട്."

കായിക വിനോദങ്ങളിലേക്ക് തിരിയുമ്പോൾ, ആരോഗ്യകരവും അച്ചടക്കമുള്ളതുമായ യുവജനതയാണ് ദേശീയ ശക്തിയുടെ നട്ടെല്ലെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. 'ഖേലോ ഇന്ത്യ'യുടെ സ്വാധീനം അദ്ദേഹം എടുത്തുപറഞ്ഞു. ചെറിയ പട്ടണങ്ങളിൽ നിന്നും ഉൾപ്രദേശങ്ങളിൽ നിന്നുമുള്ള പ്രതിഭകളെ തിരിച്ചറിയേണ്ടതിന്റെയും, കായിക സംഘടനകളെ പ്രൊഫഷണലൈസ് ചെയ്യേണ്ടതിന്റെയും, കോമൺ‌വെൽത്ത് ഗെയിംസ്, ഒളിമ്പിക് ബിഡ് പോലുള്ള വരാനിരിക്കുന്ന മത്സരങ്ങൾക്ക് തയ്യാറെടുക്കുന്നതിന് അത്‌ലറ്റുകൾക്ക് ഘടനാപരമായ സാമ്പത്തിക സഹായം മെച്ചപ്പെടുത്തേണ്ടതിന്റെയും ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു. "ഇത്തരമൊരു സാഹചര്യത്തിൽ, ഇന്ന് നമ്മൾ യുവ കളിക്കാരെ തിരിച്ചറിഞ്ഞ് പരിശീലിപ്പിക്കേണ്ടതുണ്ട്, അപ്പോൾ മാത്രമേ അന്താരാഷ്ട്ര മത്സരങ്ങളിൽ ഇന്ത്യയുടെ പതാക ഉയർന്നു പറക്കൂ," ശ്രീ മോദി അഭിപ്രായപ്പെട്ടു.

 

തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുന്നതിന് ടൂറിസത്തിന്റെയും സംസ്കാരത്തിന്റെയും സാധ്യതകളെക്കുറിച്ച് പ്രധാനമന്ത്രി പറഞ്ഞു, പരമ്പരാഗത സ്ഥലങ്ങൾക്കപ്പുറം പുതിയ സ്ഥലങ്ങൾ വികസിപ്പിക്കുന്നത് ഒരു നഗരത്തിന്റെ ബ്രാൻഡിംഗും മൊത്തത്തിലുള്ള വികസനവും വർദ്ധിപ്പിക്കുമെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. കഴിവുകൾ, കണക്റ്റിവിറ്റി, സമൂഹ പങ്കാളിത്തം എന്നിവ ഉൾപ്പെടുന്ന സമഗ്രമായ സമീപനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ശ്രീ മോദി പങ്കാളികളോട് അഭ്യർത്ഥിച്ചു. "ഇപ്പോൾ രാജ്യത്ത് വിനോദസഞ്ചാര കേന്ദ്രങ്ങൾ പുതുതായി വികസിപ്പിക്കുന്നതിൽ നാം ശ്രദ്ധ കേന്ദ്രീകരിക്കുന്നു," പ്രധാനമന്ത്രി പറഞ്ഞു.

"പരിശീലനം ലഭിച്ച ഗൈഡുകൾ, ഹോസ്പിറ്റാലിറ്റി കഴിവുകൾ, ഡിജിറ്റൽ കണക്റ്റിവിറ്റി, സമൂഹ പങ്കാളിത്തം എന്നിവ നമ്മുടെ ടൂറിസം മേഖലയുടെ തൂണുകളായി മാറുകയാണ്. ഇവയ്‌ക്കൊപ്പം, ശുചിത്വവും സുസ്ഥിരമായ രീതികളും അത്യാവശ്യമാണ്. ആഗോള ലക്ഷ്യസ്ഥാനമെന്ന നിലയിൽ ഇന്ത്യയുടെ സ്ഥാനം ശക്തിപ്പെടുത്തുന്നതിന് ഒരുമിച്ച് പ്രവർത്തിക്കുമ്പോൾ ടൂറിസത്തെയും അനുബന്ധ മേഖലകളെയും കുറിച്ചുള്ള നിങ്ങളുടെ നിർദ്ദേശങ്ങൾക്ക് വളരെയധികം പ്രാധാന്യമുണ്ടാകും."

ദേശീയ പുരോഗതി ത്വരിതപ്പെടുത്തുന്നതിന് സ്ഥാപനങ്ങൾ, വ്യവസായം, അക്കാദമിക് മേഖലകൾ എന്നിവ തമ്മിലുള്ള സമന്വയത്തിന്റെ പ്രാധാന്യം പ്രധാനമന്ത്രി തന്റെ ഉപസംഹാര പ്രസംഗത്തിൽ എടുത്തുപറഞ്ഞു. ഈ ചർച്ചകൾ ഭാവിയിലേക്കുള്ള ഒരു ശക്തമായ രൂപരേഖ നൽകുമെന്നും വികസിത ഇന്ത്യയുടെ അടിത്തറ ഉറപ്പിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. "ഇത്തരം ശ്രമങ്ങളിലൂടെ, വികസിത ഇന്ത്യയുടെ അടിത്തറ കൂടുതൽ ശക്തിപ്പെടുത്തപ്പെടും," പ്രധാനമന്ത്രി പറഞ്ഞു.

 

Click here to read full text speech

 

 

 

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Womaniya' initiative of GeM, sees 27.6% growth, Rs 28,000 crore contracts awarded to women MSEs

Media Coverage

Womaniya' initiative of GeM, sees 27.6% growth, Rs 28,000 crore contracts awarded to women MSEs
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister condoles loss of lives in a mishap in Katihar, Bihar
April 11, 2026
PM announces ex-gratia from PMNRF

Prime Minister Shri Narendra Modi today expressed profound grief over the tragic mishap in Katihar, Bihar, describing the incident as extremely painful.

The Prime Minister extended his heartfelt condolences to the families who have lost their loved ones and prayed for the earliest recovery of those who sustained injuries. Shri Modi further announced an ex-gratia of Rs. 2 lakh from the Prime Minister’s National Relief Fund (PMNRF) for the next of kin of each deceased, noting that Rs. 50,000 would be provided to those injured in the accident.

The Prime Minister wrote on X:

"The mishap in Katihar, Bihar, is extremely painful. Condolences to those who have lost their loved ones. May the injured recover at the earliest.

An ex-gratia of Rs. 2 lakh from PMNRF would be given to the next of kin of each deceased. The injured would be given Rs. 50,000."