ഹുകുംചന്ദ് മില്‍ തൊഴിലാളികളുടെ കുടിശ്ശികയുമായി ബന്ധപ്പെട്ട ചെക്ക് കൈമാറി
ഖാര്‍ഗോണ്‍ ജില്ലയില്‍ 60 മെഗാവാട്ട് സൗരോര്‍ജ നിലയത്തിന് തറക്കല്ലിട്ടു
“തൊഴിലാളികളുടെ അനുഗ്രഹങ്ങളുടെയും സ്‌നേഹത്തിന്റെയും സ്വാധീനം എനിക്കറിയാം”
“ദരിദ്രരോടും നിരാലംബരോടുമുള്ള ആദരവും ബഹുമാനവുമാണ് ഞങ്ങളുടെ മുന്‍ഗണന. സമൃദ്ധമായ ഇന്ത്യക്ക് സംഭാവനകൾ നല്‍കാന്‍ പ്രാപ്തിയുള്ള ശാക്തീകരിക്കപ്പെട്ട തൊഴിലാളികളാണു ഞങ്ങളുടെ ലക്ഷ്യം”
“ശുചിത്വം, രുചികരമായ വിഭവങ്ങള്‍ തുടങ്ങിയ മേഖലകളില്‍ ഇന്‍ഡോര്‍ മുന്‍പന്തിയിലാണ്”
“ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നൽകിയ വാഗ്ദാനങ്ങള്‍ നിറവേറ്റാനുള്ള ശ്രമത്തിലാണ് സംസ്ഥാന ഗവണ്‍മെന്റ്”
“‘മോദിയുടെ ഉറപ്പ്’ വാഹനം പൂര്‍ണ്ണമായും പ്രയോജനപ്പെടുത്താന്‍ ഞാന്‍ മധ്യപ്രദേശിലെ ജനങ്ങളോട് അഭ്യര്‍ഥിക്കുന്നു”

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വിദൂരദൃശ്യസംവിധാനത്തിലൂടെ 'മസ്ദൂറോം കാ ഹിത് മസ്ദൂറോം കോ സമര്‍പ്പിത്' പരിപാടിയില്‍ പങ്കെടുത്തു. ഇന്‍ഡോറിലെ ഹുകുംചന്ദ് മില്‍ തൊഴിലാളികളുടെ കുടിശ്ശികയുമായി ബന്ധപ്പെട്ട 224 കോടി രൂപയുടെ ചെക്ക് ഹുകുംചന്ദ് മില്ലിലെ  ഔദ്യോഗിക ലിക്വിഡേറ്റര്‍ക്കും തൊഴിലാളി സംഘടന മേധാവികള്‍ക്കുമായി അദ്ദേഹം കൈമാറി. ഹുകുംചന്ദ് മില്‍ തൊഴിലാളികളുടെ ദീര്‍ഘകാലമായി നിലനില്‍ക്കുന്ന ആവശ്യങ്ങള്‍ ഈ പരിപാടിയിൽ പരിഹരിച്ചു. ഖാര്‍ഗോണ്‍ ജില്ലയില്‍ 60 മെഗാവാട്ടിന്റെ സൗരോര്‍ജ നിലയത്തിനും ശ്രീ മോദി തറക്കല്ലിട്ടു.

തൊഴിലാളി സഹോദരീസഹോദരന്മാരുടെ വര്‍ഷങ്ങളായുള്ള കാത്തിരിപ്പിന്റെയും സ്വപ്നങ്ങളുടെയും നിശ്ചയദാര്‍ഢ്യങ്ങളുടെയും ഫലമാണ് ഇന്നത്തെ പരിപാടിയെന്ന് സദസിനെ അഭിസംബോധന ചെയ്യവെ പ്രധാനമന്ത്രി പറഞ്ഞു. അടല്‍ജിയുടെ ജന്മവാര്‍ഷിക ദിനത്തിലാണ് ഈ ചടങ്ങ് നടക്കുന്നതെന്ന് പറഞ്ഞ അദ്ദേഹം, പുതിയ ഗവണ്‍മെന്റ് അധികാരത്തില്‍ വന്ന ശേഷം മധ്യപ്രദേശില്‍ പ്രധാനമന്ത്രി നടത്തുന്ന ആദ്യ പരിപാടി പാവപ്പെട്ടവരും നിരാലംബരുമായ തൊഴിലാളികള്‍ക്ക് വേണ്ടി സമര്‍പ്പിക്കുന്നതിൽ സന്തോഷം പ്രകടിപ്പിച്ചു. മധ്യപ്രദേശില്‍ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഇരട്ട എൻജിന്‍ ഗവണ്‍മെൻ്റിന് തൊഴിലാളികള്‍ തങ്ങളുടെ അനുഗ്രഹം നല്‍കുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. ''തൊഴിലാളികളുടെ അനുഗ്രഹങ്ങളുടെയും സ്നേഹത്തിന്റെയും സ്വാധീനത്തെക്കുറിച്ച് എനിക്ക് നന്നായി അറിയാം'' എന്ന് പറഞ്ഞ പ്രധാനമന്ത്രി സംസ്ഥാനത്തെ നയിക്കുന്ന പുതിയ സംഘം വരും വര്‍ഷങ്ങളില്‍ ഇത്തരം നിരവധി നേട്ടങ്ങള്‍ കൈവരിക്കുമെന്നും ഉറപ്പുനല്‍കി. ഇന്നത്തെ പരിപാടിയുടെ സംഘാടനം ഇന്‍ഡോറിലെ തൊഴിലാളികളുടെ ആഘോഷവേളയില്‍ കൂടുതല്‍ ആവേശം പകര്‍ന്നുവെന്ന് സൂചിപ്പിച്ച പ്രധാനമന്ത്രി, അടല്‍ജിയുടെ മധ്യപ്രദേശുമായുള്ള ബന്ധം ഉയര്‍ത്തിക്കാട്ടുകയും അദ്ദേഹത്തിന്റെ ജന്മദിനം സദ്ഭരണ ദിനമായി ആഘോഷിക്കുന്നുവെന്ന് പറയുകയും ചെയ്തു. 224 കോടി രൂപ തൊഴിലാളികള്‍ക്ക് കൈമാറിയതിലൂടെ അവരെ കാത്തിരിക്കുന്നത് സുവര്‍ണ ഭാവിയാണെന്നും ഇന്നത്തെ ദിവസം തൊഴിലാളികള്‍ക്ക് നീതി ലഭിക്കുന്ന ദിവസമായി ഓര്‍മ്മിക്കപ്പെടുമെന്നും പറഞ്ഞ ശ്രീ മോദി, അവരുടെ ക്ഷമയെയും കഠിനാധ്വാനത്തെയും അഭിനന്ദിക്കുകയും ചെയ്തു.

 

ദരിദ്രര്‍, യുവാക്കള്‍, സ്ത്രീകള്‍, കര്‍ഷകര്‍ എന്നീ നാല് 'ജാതികളെ' പരാമര്‍ശിച്ച പ്രധാനമന്ത്രി സമൂഹത്തിലെ ദരിദ്ര വിഭാഗങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള മധ്യപ്രദേശ് ഗവണ്‍മെന്റിന്റെ നടപടികളെ പ്രശംസിച്ചു. “ദരിദ്രരോടും നിരാലംബരോടുമുള്ള ആദരവും ബഹുമാനവുമാണ് ഞങ്ങളുടെ മുന്‍ഗണന. സമൃദ്ധമായ ഇന്ത്യയ്ക്ക് സംഭാവനകൾ ചെയ്യാന്‍ പ്രാപ്തിയുള്ള ശാക്തീകരിക്കപ്പെട്ട തൊഴിലാളികള്‍ ആണ് നമ്മുടെ ലക്ഷ്യം” - ശ്രീ മോദി പറഞ്ഞു.

ശുചിത്വത്തിലും രുചികരമായ വിഭവങ്ങളിലും ഇന്‍ഡോർ മുന്‍നിരയിലാണെന്നു പരാമര്‍ശിച്ച പ്രധാനമന്ത്രി, ഇന്‍ഡോറിന്റെ വ്യാവസായിക ഭൂപ്രകൃതിയില്‍ തുണി വ്യവസായത്തിന്റെ പങ്ക് എടുത്തുപറഞ്ഞു. മഹാരാജ തുക്കോജി റാവു വസ്ത്രകമ്പോളത്തിന്റെ പ്രാധാന്യവും ഹോള്‍ക്കേഴ്‌സ് നഗരത്തിലെ ആദ്യത്തെ പരുത്തി മില്‍ സ്ഥാപിച്ചതും മാള്‍വ പരുത്തിയുടെ ജനപ്രീതിയും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്‍ഡോറിലെ തുണിത്തരങ്ങളുടെ സുവര്‍ണ കാലഘട്ടമായിരുന്നു അത്. മുന്‍ ഗവണ്‍മെന്റുകൾ കാട്ടിയ അവഗണനയില്‍ ദുഃഖം​ രേഖപ്പെടുത്തിയ അദ്ദേഹം, ഇന്‍ഡോറിന്റെ പഴയ പ്രതാപം വീണ്ടെടുക്കാന്‍ ഇരട്ട എൻജിന്‍ ഗവണ്‍മെന്റ് ശ്രമിക്കുകയാണെന്നും പറഞ്ഞു. ഭോപ്പാലിനും ഇന്‍ഡോറിനും ഇടയിലുള്ള നിക്ഷേപ ഇടനാഴി, ഇന്‍ഡോര്‍ പിതാംപൂര്‍ സാമ്പത്തിക ഇടനാഴി, മള്‍ട്ടി മോഡല്‍ ലോജിസ്റ്റിക് പാര്‍ക്ക്, വിക്രം ഉദ്യോഗ്പുരിയിലെ മെഡിക്കല്‍ ഉപകരണ പാര്‍ക്ക്, ധറിലെ പിഎം മിത്ര പാര്‍ക്ക്, തൊഴിലവസരങ്ങളും സാമ്പത്തിക വിപുലീകരണവും സൃഷ്ടിക്കുന്ന പദ്ധതികള്‍ എന്നിവയെക്കുറിച്ചും അദ്ദേഹം അറിയിച്ചു.

മധ്യപ്രദേശിന്റെ പ്രകൃതി സൗന്ദര്യവും സാംസ്‌കാരിക പൈതൃകവും ഉയര്‍ത്തിക്കാട്ടിയ പ്രധാനമന്ത്രി, വികസനവും പ്രകൃതിയും തമ്മില്‍ സന്തുലിതാവസ്ഥ കണ്ടെത്തുന്നതിനുള്ള പ്രധാന ഉദാഹരണങ്ങളായി ഇന്‍ഡോര്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ പല നഗരങ്ങളും മാറിയിട്ടുണ്ടെന്ന് പറഞ്ഞു. ഏഷ്യയിലെ ഏറ്റവും വലിയ പ്രവര്‍ത്തനക്ഷമമായ ഗോബര്‍ധന്‍ പ്ലാന്റിന്റെയും നഗരത്തിലെ വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യുന്നതിനുള്ള അടിസ്ഥാനസൗകര്യങ്ങളുടെ വികസനത്തിന്റെയും ഉദാഹരണങ്ങളും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഖാര്‍ഗോണ്‍ ജില്ലയില്‍ 60 മെഗാവാട്ട് സൗരോര്‍ജ നിലയത്തിന് ഇന്ന് തറക്കല്ലിട്ടതായും ഇത് വൈദ്യുതി ബില്ലുകളില്‍ നാല് കോടി രൂപ ലാഭിക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലയത്തിനായി പണം ക്രമീകരിക്കാനുള്ള ശ്രമത്തില്‍ ഹരിതബോണ്ടുകളുടെ ഉപയോഗത്തെ പരാമര്‍ശിച്ച്, പ്രകൃതിയെ സംരക്ഷിക്കുന്നതില്‍ ജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നൽകിയ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ സംസ്ഥാന ഗവണ്‍മെന്റ് പ്രവര്‍ത്തിച്ച് വരികയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഗവണ്‍മെന്റ് പദ്ധതികളുടെ പൂര്‍ണ്ണത കൈവരിക്കുന്നതിനായി ‘വികസിത് ഭാരത് സങ്കൽപ്പ് യാത്ര’ മധ്യപ്രദേശിന്റെ എല്ലാ കോണുകളിലും എത്തുന്നുണ്ടെന്ന് അദ്ദേഹം അറിയിച്ചു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം മൂലം തുടക്കത്തില്‍ കാലതാമസം നേരിട്ടെങ്കിലും, യാത്ര ഇതിനകം 600 പരിപാടികള്‍ നടത്തി, ഇത് ലക്ഷക്കണക്കിനു ജനങ്ങൾക്കു പ്രയോജനം ചെയ്തു. “‘മോദിയുടെ ഉറപ്പിന്റെ’ വാഹനം പരമാവധി പ്രയോജനപ്പെടുത്താന്‍ മധ്യപ്രദേശിലെ ജനങ്ങളോട് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു” - അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തൊഴിലാളികളുടെ പുഞ്ചിരിക്കുന്ന മുഖവും പൂമാലകളുടെ സുഗന്ധവും സമൂഹത്തിന്റെ പുരോഗതിക്കായി പ്രവര്‍ത്തിക്കാന്‍ ഗവണ്‍മെന്റിനെ പ്രചോദിപ്പിക്കും എന്ന് പ്രസംഗം ഉപസംഹരിക്കവേ പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

മധ്യപ്രദേശ് മുഖ്യമന്ത്രി ശ്രീ മോഹന്‍ യാദവ് വിദൂരദൃശ്യസംവിധാത്തിലൂടെ സാന്നിധ്യം അറിയിച്ചു.

 

പശ്ചാത്തലം

ഇന്‍ഡോറിലെ ഹുകുംചന്ദ് മില്‍ 1992-ല്‍ അടച്ചുപൂട്ടിയത്തിനെത്തുടർന്ന് തങ്ങൾക്ക് അവകാശപ്പെട്ട കുടിശികയ്ക്കായി ഹുകുംചന്ദ് മില്ലിലെ തൊഴിലാളികള്‍ നീണ്ട നിയമയുദ്ധം നടത്തിയിരുന്നു. അടുത്തിടെ മദ്ധ്യപ്രദേശ് ഗവണ്‍മെന്റ് ഒരു പ്രധാന പങ്ക് വഹിച്ചുകൊണ്ട് കോടതികള്‍, തൊഴിലാളി യൂണിയനുകള്‍, മില്‍ തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള എല്ലാ പങ്കാളികളുമായി വിജയകരമായി ചര്‍ച്ചചെയ്ത് ഒരു ഒത്തുതീര്‍പ്പ് പാക്കേജുണ്ടാക്കി. എല്ലാ കുടിശ്ശികയും മുന്‍കൂറായി അടച്ച്, മില്‍ ഭൂമി മദ്ധ്യപ്രദേശ് ഗവണ്‍മെന്റ് ഏറ്റെടുത്ത് അതിനെ ഒരു പാര്‍പ്പിട വ്യാപാര കേന്ദ്രമായി വികസിപ്പിക്കുമെന്നതുള്‍പ്പെടുന്നതാണ് ഒത്തുതീര്‍പ്പ് പദ്ധതി.

പരിപാടിയില്‍ ഇന്‍ഡോര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഖാര്‍ഗോണ്‍ ജില്ലയിലെ സാംരാജ്, അഷുഖേദി എന്നീ ഗ്രാമങ്ങളില്‍ സ്ഥാപിക്കുന്ന 60 മെഗാവാട്ട് സൗരോര്‍ജ  നിലയത്തിനും പ്രധാനമന്ത്രി തറക്കല്ലിട്ടു. 308 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന പുതിയ സൗരോര്‍ജ നിലയം ഇന്‍ഡോര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനെ വൈദ്യുതി ബില്ലില്‍ പ്രതിമാസം ഏകദേശം 4 കോടി രൂപ ലാഭിക്കാന്‍ സഹായിക്കും. സൗരോര്‍ജ നിലയത്തിന്റെ നിര്‍മ്മാണത്തിന് ധനസഹായം നല്‍കുന്നതിനായി  ഇന്‍ഡോര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ 244 കോടി രൂപയുടെ ഹരിത ബോണ്ടുകള്‍ പുറത്തിറക്കി. ഹരിത ബോണ്ടുകള്‍ പുറത്തിറക്കുന്ന രാജ്യത്തെ ആദ്യത്തെ നഗര സ്ഥാപനമായി ഇത് മാറി. 29 സംസ്ഥാനങ്ങളിലെ ജനങ്ങൾ ഏകദേശം 720 കോടി രൂപയുടെ മൂല്യം സംഭാവന ചെയ്യുക വഴി ഇതിന് അസാധാരണമായ പ്രതികരണമാണ് ലഭിച്ചത്. ഇത് പ്രാരംഭ മൂല്യത്തിന്റെ മൂന്നിരട്ടിയാണ്.

 

പൂർണ്ണ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
PRAGATI proves to be a powerful platform for power sector; 237 projects worth Rs 10.53 lakh crore reviewed and commissioned

Media Coverage

PRAGATI proves to be a powerful platform for power sector; 237 projects worth Rs 10.53 lakh crore reviewed and commissioned
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ജനുവരി 9
January 09, 2026

Citizens Appreciate New India Under PM Modi: Energy, Economy, and Global Pride Soaring