At every level of education, gross enrolment ratio of girls are higher than boys across the country: PM Modi
Lauding the University of Mysore, PM Modi says several Indian greats such as Bharat Ratna Dr. Sarvapalli Radhakrisnan has been provided new inspiration by this esteemed University
PM Modi says, today, in higher education, and in relation to innovation and technology, the participation of girls has increased
In last 5-6 years, we've continuously tried to help our students to go forward in the 21st century by changing our education system: PM Modi on NEP

മൈസൂര്‍ സര്‍വകലാശാലയുടെ ശതാബ്ദി ബിരുദദാന ചടങ്ങ് 2020നെ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി വിഡിയോ കോണ്‍ഫറന്‍സിംഗിലൂടെ അഭിസംബോധനചെയ്തു.

പുരാതന ഇന്ത്യയുടെ മഹത്തായ വിദ്യാഭ്യാസ സംവിധാനത്തിന്റെ, ഭാവി ഇന്ത്യയുടെ കാര്യശേഷിയുടെയും അഭിലാഷങ്ങളുടെയും കേന്ദ്രവും ''രാജഋഷി'' നവാല്‍ഡി കൃഷ്ണരാജ വാഡിയാരുടെയൂം എം. വിശ്വേശ്വരയ്യാജിയുടെയൂം വീക്ഷണങ്ങള്‍ സാക്ഷാത്കരിച്ചതുമാണ് മൈസൂര്‍ സര്‍വകലാശാലയെന്ന് ചടങ്ങില്‍ സംസാരിച്ച പ്രധാനമന്ത്രി പറഞ്ഞു.
 

ഈ സര്‍വകലാശാലയില്‍ പഠിപ്പിച്ചിരുന്ന ഭാരത്‌രത്‌ന ഡോ സര്‍വേപ്പള്ളി രാധാകൃഷ്ണന്‍ ജിയെപ്പോലുള്ള അതികായരെ അദ്ദേഹം പരാമര്‍ശിച്ചു.
 

''ജീവിതത്തിന്റെ വിഷമഘട്ടങ്ങളില്‍ വിദ്യാഭ്യാസം വെളിച്ചം വിശുന്നുവെന്ന'' മഹാനായ കന്നട എഴുത്തുകാരനും ചിന്തകനുമായ ഗോരൂരു രാമസ്വാമി അയ്യങ്കാരുടെ വാക്കുകള്‍ പ്രധാനമന്ത്രി ഉദ്ധരിച്ചു.
 

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച് നിരവധി വര്‍ഷങ്ങള്‍ക്ക് ശേഷം 2014 വരെ രാജ്യത്ത് 16 ഐ.ഐ.ടികള്‍ മാത്രമാണുണ്ടായിരുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ ആറുവര്‍ഷമായി ശരാശരി ഒരു ഐ.എ.ടി വച്ച് ഓരോ വര്‍ഷവും ആരംഭിച്ചിട്ടുണ്ട്. അതിലൊന്ന് കര്‍ണ്ണാടകയിലെ ദര്‍വാഡിലായിരുന്നു. 2014 വരെ 9 ഐ.ഐ.ഐ.ടികളും 13 ഐ.ഐ.എമ്മുകളും 7 ഏയിംസുകളുമാണ് രാജ്യത്ത് ഉണ്ടായിരുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ തുടര്‍ന്നുള്ള അഞ്ചുവര്‍ഷം കൊണ്ട് 16 ഐ.ഐ.ടികളും 7 ഐ.ഐ.എമ്മുകളും 8 എയിംസുകളും ആരംഭിക്കുകയോ അല്ലെങ്കില്‍ സൃഷ്ടിക്കുന്നതിനുള്ള നടപടിക്രമങ്ങളിലോ ആണ്.

കഴിഞ്ഞ 5-6 വര്‍ഷങ്ങള്‍ക്കുള്ളില്‍ ഉന്നതവിദ്യാഭ്യാസത്തിലെ പരിശ്രമങ്ങള്‍ പുതുതായി സ്ഥാപനങ്ങള്‍ ആരഗഭിക്കുന്നതില്‍ മാത്രം ഒതുങ്ങുന്നില്ല, മറിച്ച് ലിംഗസമത്വം സാമുഹിക ആശ്ലേഷണവും ഉറപ്പാക്കുന്നതിനായി ഈ സ്ഥാപനങ്ങളിലെ ഭരണസംവിധാനത്തിലുള്ള പരിഷ്‌ക്കരണങ്ങളും നടത്തുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

പ്രഥമ ഐ.ഐ.എം നിയമം രാജ്യത്തെ ഐ.ഐ.എമ്മുകള്‍ക്ക് കൂടുതല്‍ അവകാശങ്ങള്‍ നല്‍കിയതായി അദ്ദേഹം പറഞ്ഞു. മെഡിക്കല്‍ വിദ്യാഭ്യാസത്തില്‍ കൂടുതല്‍ സുതാര്യത കൊണ്ടുവരുന്നതിനായി ദേശീയ മെഡിക്കല്‍ കമ്മിഷന്‍ സൃഷ്ടിച്ചു. ഹോമിയോപതിയിലും മറ്റ് ഇന്ത്യന്‍ മെഡിക്കല്‍ ചികിത്സാരീതിയിലും പരിഷ്‌ക്കാരങ്ങള്‍ കൊണ്ടുവരുന്നതിനായി പുതുതായി രണ്ടു നിയമങ്ങള്‍ക്ക് രൂപം നല്‍കി.
 

രാജ്യത്തിലെ എല്ലാതലത്തിലുമുള്ള വിദ്യാഭ്യാസത്തില്‍ മാത്രമല്ല, മൊത്തം പ്രവേശനം നേടുന്നതില്‍ ആണ്‍കൂട്ടികളെക്കാള്‍ പെണ്‍കുട്ടികളാകുന്നതിലും പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു.

വളരെ അയഞ്ഞതും സ്വകാര്യമായതുമായ ഒരു വിദ്യാഭ്യാസസംവിധാനത്തിലൂടെ നമ്മുടെ യുവജനതയെ കൂടുതല്‍ മാത്സര്യാധിഷ്ഠിതമാക്കുന്നതിനുള്ള മാനങ്ങളിലാണ് ദേശീയ വിദ്യാഭ്യാസനയം ശ്രദ്ധകേന്ദ്രീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. നൈപുണ്യവല്‍ക്കരണം പുനര്‍നൈപുണ്യവല്‍ക്കരണം നൈപുണ്യം വര്‍ദ്ധിപ്പിക്കല്‍ എന്നിവയാണ് ഈ സമയത്ത് ഏറ്റവും അനിവാര്യമായതെന്നും അദ്ദേഹം പറഞ്ഞു.
 

രാജ്യത്തെ ഏറ്റവും മികച്ച ഒരു വിദ്യാഭ്യാസസ്ഥാപനം എന്ന നിലയില്‍ ആഗോളവും സമകാലികവുമായ വിഷയങ്ങള്‍ക്കൊപ്പം പ്രാദേശിക സംസ്‌ക്കാരം, പ്രാദേശിക കല, മറ്റു സാമൂഹിക വിഷയങ്ങളിലുള്ള ഗവേഷണങ്ങളും പ്രോത്സാഹിപ്പിക്കണമെന്ന് മൈസൂര്‍ സര്‍വകലാശാലയോട് പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു. തങ്ങളുടെ വ്യക്തിപരമായ കരുത്തുകളുടെ അടിസ്ഥാനത്തില്‍ മികവ് നേടണമെന്നും അദ്ദേഹം വിദ്യാര്‍ത്ഥികളോട് അഭ്യര്‍ത്ഥിച്ചു.  

 

 

 

 

 

 

 

Click here to read full text speech

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Why industry loves the India–EU free trade deal

Media Coverage

Why industry loves the India–EU free trade deal
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ജനുവരി 29
January 29, 2026

Leadership That Delivers: Predictability, Prosperity, and Pride Under PM Modi