"വിദ്യാർത്ഥികളുടെ സമഗ്രമായ വികസനത്തിനായി അവരുടെ മനസ്സും ഹൃദയവും, നല്ല ചിന്തകളും മൂല്യങ്ങളും കൊണ്ട് നിറയ്ക്കാൻ ഗുരുകുലത്തിന് സാധിച്ചു"
"ശരിയായ അറിവ് പ്രചരിപ്പിക്കുക എന്നത് ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദൗത്യമാണ്. ഈ പദ്ധതിക്കായി ഇന്ത്യ സമർപ്പിക്കപ്പെട്ടിരിക്കുകയാണ്"
"ആത്മീയ മേഖലയിൽ സമർപ്പിക്കപ്പെട്ട വിദ്യാർത്ഥികൾ മുതൽ ഐഎസ്ആർഒയിലെയും ബാർക്കിലെയും ശാസ്ത്രജ്ഞർ വരെയുള്ള ഗുരുകുലത്തിന്റെ പാരമ്പര്യം രാജ്യത്തെ എല്ലാ മേഖലകളെയും പരിപോഷിപ്പിച്ചിട്ടുണ്ട്"
"കണ്ടെത്തലും ഗവേഷണവും ഇന്ത്യൻ ജീവിതശൈലിയുടെ അവിഭാജ്യഘടകമാണ്"
"നമ്മുടെ ഗുരുകുലങ്ങൾ ശാസ്ത്രം, ആത്മീയത, ലിംഗസമത്വം എന്നിവയിലേക്ക് മനുഷ്യവർഗത്തെ നയിച്ചു"
"രാജ്യത്ത് വിദ്യാഭ്യാസ അടിസ്ഥാനസൗകര്യങ്ങൾ വർധിപ്പിക്കുന്നതിന് അഭൂതപൂർവമായ പ്രവർത്തനങ്ങൾ നടക്കുന്നു"

ശ്രീ സ്വാമിനാരായൺ ഗുരുകുൽ രാജ്കോട്ട് സൻസ്ഥാന്റെ 75-ാമത് അമൃത മഹോത്സവത്തെ വിദൂരദൃശ്യസംവിധാനത്തിലൂടെ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്തു.

75 വർഷം പൂർത്തിയാക്കിയ ശ്രീ സ്വാമിനാരായണ ഗുരുകുലം രാജ്കോട്ട് സൻസ്ഥാനുമായി ബന്ധപ്പെട്ട എല്ലാവരേയും പ്രധാനമന്ത്രി അഭിനന്ദിച്ചു. ഈ യാത്രയിൽ ശാസ്ത്രിജി മഹാരാജ് ശ്രീ ധർമ്മജീവൻദാസ്ജി സ്വാമിയുടെ മഹത്തായ പരിശ്രമങ്ങളെയും പ്രധാനമന്ത്രി പ്രശംസിച്ചു. ഭഗവാൻ ശ്രീ സ്വാമി നാരായൺ എന്ന നാമം സ്മരിക്കുന്നതിലൂടെ ഏതൊരാൾക്കും പുത്തൻ അവബോധം അനുഭവിക്കാൻ കഴിയുമെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു

അമൃതകാലത്തിന്റെ കാലഘട്ടത്തിലാണ് ശുഭകരമായ ഈ സംഭവം നടക്കുന്നതെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ചരിത്രത്തിലുടനീളമുള്ള ഇത്തരം യാദൃച്ഛികതകളാൽ ഇന്ത്യൻ പാരമ്പര്യം ഊർജസ്വലമാണ്. ഇത് സന്തോഷകരമായ സന്ദർഭമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ചരിത്രത്തിലെ സംഗമങ്ങളെപ്പറ്റിയും പ്രധാനമന്ത്രി എടുത്തുപറഞ്ഞു. കടമയുടെയും കഠിനാധ്വാനത്തിന്റെയും, സംസ്‌കാരത്തിന്റെയും സമർപ്പണത്തിന്റെയും, ആത്മീയതയുടെയും ആധുനികതയുടെയും സംഗമങ്ങളെപ്പറ്റി പ്രധാനമന്ത്രി വിവരിച്ചു. സ്വാതന്ത്ര്യത്തിന് തൊട്ടുപിന്നാലെ പുരാതന ഇന്ത്യൻ വിദ്യാഭ്യാസസമ്പ്രദായത്തിന്റെ മഹത്വം പുനരുജ്ജീവിപ്പിക്കാനുള്ള കടമ നിറവേറ്റാത്തതിലും വിദ്യാഭ്യാസത്തോടുള്ള അവഗണനയിലും പ്രധാനമന്ത്രി ദുഃഖംരേഖപ്പെടുത്തി. മുൻ ഗവൺമെന്റുകൾ പതറിയപ്പോൾ, രാജ്യത്തെ സന്ന്യാസിമാരും ആചാര്യരും ഈ വെല്ലുവിളി ഏറ്റെടുത്തുവെന്നും പ്രധാനമന്ത്രി പറഞ്ഞു. 'സ്വാമിനാരായണ ഗുരുകുലം ഈ 'സുയോഗ'ത്തിന്റെ തത്സമയ ഉദാഹരണമാണ്- പ്രധാനമന്ത്രി പറഞ്ഞു. സ്വാതന്ത്ര്യ സമരത്തിന്റെ ആശയങ്ങളുടെ അടിത്തറയിലാണ് ഈ സ്ഥാപനം വികസിപ്പിച്ചെടുത്തത്.

"ശരിയായ അറിവ് പ്രചരിപ്പിക്കുക എന്നത് ഏറ്റവും പ്രധാനപ്പെട്ട ദൗത്യമാണ്. ലോകത്തെ വിജ്ഞാനത്തോടും വിദ്യാഭ്യാസത്തോടുമുള്ള ഇന്ത്യയുടെ സമർപ്പണമാണ് ഇന്ത്യൻ നാഗരികതയുടെ വേരുകൾ സ്ഥാപിച്ചത്''- പ്രധാനമന്ത്രി പറഞ്ഞു. രാജ്കോട്ടിൽ ഏഴ് വിദ്യാർത്ഥികളുമായാണ് ഗുരുകുല വിദ്യാ പ്രതിഷ്ഠാനം ആരംഭിച്ചതെങ്കിലും, ഇന്നതു ലോകമെമ്പാടും നാൽപ്പത് ശാഖകളുമായി ആയിരക്കണക്കിന് വിദ്യാർത്ഥികളെ ആകർഷിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി അറിയിച്ചു. കഴിഞ്ഞ 75 വർഷമായി ഗുരുകുലം വിദ്യാർത്ഥികളുടെ മനസ്സും ഹൃദയവും, നല്ല ചിന്തകളോടും മൂല്യങ്ങളോടും കൂടി വികസിപ്പിച്ചെടുത്തു, അതിലൂടെ അവരുടെ മൊത്തത്തിലുള്ള വികസനം സാധ്യമാക്കാൻ കഴിഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 'ആധ്യാത്മിക മേഖലയിൽ സമർപ്പിക്കപ്പെട്ട വിദ്യാർത്ഥികൾ മുതൽ ഐഎസ്ആർഒയിലെയും ബാർക്കിലെയും ശാസ്ത്രജ്ഞർ വരെയുള്ള ഗുരുകുലത്തിന്റെ പാരമ്പര്യം  രാജ്യത്തെ എല്ലാ മേഖലകളെയും പരിപോഷിപ്പിച്ചിട്ടുണ്ട്'- അദ്ദേഹം പറഞ്ഞു. ദരിദ്രരായ വിദ്യാർത്ഥികളിൽ നിന്ന് ഒരു രൂപ മാത്രം ഫീസ് ഈടാക്കുന്ന ഗുരുകുല സമ്പ്രദായം, അതുവഴി അവർക്ക് വിദ്യാഭ്യാസം സുഗമാക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

അറിവിനെ ജീവിതത്തിന്റെ പരമോന്നത ലക്ഷ്യമായി കണക്കാക്കുന്ന ഇന്ത്യൻ പാരമ്പര്യത്തെ പരാമർശിച്ച്, ലോകത്തിന്റെ മറ്റ് ഭാഗങ്ങൾ അവയുടെ ഭരണവംശങ്ങളുമായി താദാത്മ്യം പ്രാപിച്ചപ്പോൾ, ഇന്ത്യയുടെ സ്വത്വം അതിന്റെ ഗുരുകുലങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. "നമ്മുടെ ഗുരുകുലങ്ങൾ നൂറ്റാണ്ടുകളായി നീതി, സമത്വം, പരിചരണം, സേവനബോധം എന്നിവയെ പ്രതിനിധാനംചെയ്യുന്നു"- അദ്ദേഹം കൂട്ടിച്ചേർത്തു. നളന്ദയും തക്ഷശിലയും ഇന്ത്യയുടെ പ്രാചീന മഹത്വത്തിന്റെ പര്യായങ്ങളായി അദ്ദേഹം ചൂണ്ടിക്കാട്ടി. “കണ്ടെത്തലും ഗവേഷണവും ഇന്ത്യൻ ജീവിതശൈലിയുടെ അവിഭാജ്യഘടകമായിരുന്നു. സ്വയം തിരിച്ചറിയൽമുതൽ ദൈവികതവരെ, ആയുർവേദംമുതൽ ആധ്യാത്മികത (ആത്മീയത) വരെ, സാമൂഹ്യശാസ്ത്രംമുതൽ സൗരശാസ്ത്രംവരെ, ഗണിതംമുതൽ ലോഹശാസ്ത്രം വരെ, പൂജ്യത്തിൽനിന്ന് അനന്തത വരെ, എല്ലാ മേഖലകളിലും ഗവേഷണവും പുതിയ നിഗമനങ്ങളും വരച്ചുകാട്ടി. "ആ ഇരുണ്ട യുഗത്തിൽ, ഇന്ത്യ മനുഷ്യരാശിക്ക് പ്രകാശത്തിന്റെ കിരണങ്ങൾ നൽകി. അത് ആധുനിക ശാസ്ത്രത്തിലേക്കുള്ള ലോകത്തിന്റെ യാത്രയ്ക്ക് വഴിയൊരുക്കി"- അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യൻ പുരാതന ഗുരുകുല സമ്പ്രദായത്തിലെ ലിംഗസമത്വവും സംവേദനക്ഷമതയും ചുണ്ടിക്കാട്ടിയ പ്രധാനമന്ത്രി, ‘കന്യാ ഗുരുകുലം’ ആരംഭിച്ചതിന് സ്വാമിനാരായണ ഗുരുകുലത്തെ അഭിനന്ദിക്കുകയുംചെയ്തു.

ഇന്ത്യയുടെ ശോഭനമായ ഭാവി രൂപപ്പെടുത്തുന്നതിൽ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പങ്ക് ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, 'ആസാദി കാ അമൃത് കാലി'ൽ എല്ലാ തലത്തിലും രാജ്യത്തെ വിദ്യാഭ്യാസ അടിസ്ഥാനസൗകര്യങ്ങളും നയങ്ങളും വികസിപ്പിക്കുന്നതിന് രാജ്യം അതിവേഗം നീങ്ങുകയാണെന്നും ചൂണ്ടിക്കാട്ടി. രാജ്യത്ത് ഐഐടികൾ, ഐഐഐടികൾ, ഐഐഎമ്മുകൾ, എയിംസുകൾ എന്നിവയുടെ എണ്ണത്തിൽ വർധനയുണ്ടായിട്ടുണ്ടെന്നും 2014ന് മുമ്പത്തെകാലം അപേക്ഷിച്ച് മെഡിക്കൽ കോളജുകളുടെ എണ്ണത്തിൽ അറുപത്തിയഞ്ച് ശതമാനം വർധനയുണ്ടായെന്നും പ്രധാനമന്ത്രി അറിയിച്ചു. പുതിയ വിദ്യാഭ്യാസ നയത്തിലൂടെ, ഭാവിയെ അടിസ്ഥാനമാക്കിയുള്ള വിദ്യാഭ്യാസ സമ്പ്രദായമാണ് രാജ്യം ഒരുക്കുന്നതെന്നും അ‌ദ്ദേഹം കൂട്ടിച്ചേർത്തു. തൽഫലമായി, പുതിയ സമ്പ്രദായത്തിൽ വിദ്യാഭ്യാസം നേടുന്ന പുതിയ തലമുറ രാജ്യത്തിന് അനുയോജ്യരായ പൗരന്മാരായി മാറും.

അടുത്ത 25 വർഷത്തെ പ്രയാണത്തിൽ ആത്മീയാചാര്യരുടെ പ്രാധാന്യത്തെക്കുറിച്ചും പ്രധാനമന്ത്രി പറഞ്ഞു. “ഇന്ന് ഇന്ത്യയുടെ തീരുമാനങ്ങൾ പുതിയതാണ്. അവ യാഥാർത്ഥ്യമാക്കാനുള്ള ശ്രമവുമുണ്ട്. ഇന്ന് രാജ്യം ഡിജിറ്റൽ ഇന്ത്യ, ആത്മനിർഭർ ഭാരത്, വോക്കൽ ഫോർ ലോക്കൽ, എല്ലാ ജില്ലകളിലും 75 അമൃതസരോവറുകൾ, ഏക ഭാരതം ശ്രേഷ്ഠ ഭാരതം എന്നീ കാഴ്ചപ്പാടുകളോടെയാണ് മുന്നേറുന്നത്. സാമൂഹ്യ പരിവർത്തനത്തിന്റെയും സാമൂഹ്യപരിഷ്കരണത്തിന്റെയും ഈ പദ്ധതികളിലെ 'സബ്കാ പ്രയാസ്' (കൂട്ടായ പ്രയത്നം) കോടിക്കണക്കിനുപേരുടെ ജീവിതത്തെ സ്വാധീനിക്കും. ഗുരുകുലത്തിലെ വിദ്യാർത്ഥികളോട് കുറഞ്ഞത് 15 ദിവസമെങ്കിലും വടക്കുകിഴക്കൻ ഇന്ത്യയിലേക്ക് യാത്ര ചെയ്യാനും രാഷ്ട്രത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നതിന് ജനങ്ങളുമായി ബന്ധപ്പെടാനും പ്രധാനമന്ത്രി അഭ്യർത്ഥിച്ചു. ബേഠി ബച്ചാവോ, പരിസ്ഥിതിസംരക്ഷണം തുടങ്ങിയ വിഷയങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. 'ഏക ഭാരതം ശ്രേഷ്ഠ ഭാരത'ത്തെ ശക്തിപ്പെടുത്തുന്നതിന് യോജിപ്പോടെ നിൽക്കാൻ ഏവരോടും  അഭ്യർത്ഥിക്കുകയും ചെയ്തു. സ്വാമിനാരായണ ഗുരുകുല വിദ്യാ പ്രതിഷ്ഠാനം പോലുള്ള സ്ഥാപനങ്ങൾ ഇന്ത്യയുടെ ദൃഢനിശ്ചയങ്ങളുടെ ഈ യാത്രയ്ക്ക് കരുത്ത് പകരുമെന്ന് എനിക്ക് ഉറപ്പുണ്ട്- പ്രധാനമന്ത്രി ഉപസംഹരിച്ചു.

പശ്ചാത്തലം

1948-ൽ ഗുരുദേവ് ശാസ്ത്രിജി മഹാരാജ് ശ്രീ ധർമ്മജീവൻദാസ്ജി സ്വാമിയാണ് രാജ്‌കോട്ടിൽ ശ്രീ സ്വാമിനാരായൺ ഗുരുകുൽ രാജ്‌കോട്ട് സൻസ്ഥാൻ സ്ഥാപിച്ചത്. 25,000-ത്തിലധികം വിദ്യാർത്ഥികൾക്ക് സ്കൂൾ, ബിരുദ, ബിരുദാനന്തര വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങൾ പ്രദാനം ചെയ്യുന്ന സൻസ്ഥാന് നിലവിൽ ലോകമെമ്പാടും 40-ലധികം ശാഖകളുണ്ട്.

 

 

 

 

 

 

"പൂർണ്ണ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
How NPS transformed in 2025: 80% withdrawals, 100% equity, and everything else that made it a future ready retirement planning tool

Media Coverage

How NPS transformed in 2025: 80% withdrawals, 100% equity, and everything else that made it a future ready retirement planning tool
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2025 ഡിസംബർ 20
December 20, 2025

Empowering Roots, Elevating Horizons: PM Modi's Leadership in Diplomacy, Economy, and Ecology