ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബർഗിലെ ജി20 നേതാക്കളുടെ ഉച്ചകോടിക്കിടെ ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ജപ്പാൻ പ്രധാനമന്ത്രി സനേ തകായിച്ചിയുമായി ഉഭയകക്ഷി കൂടിക്കാഴ്ച നടത്തി. 2025 ഒക്ടോബർ 29 ന് പ്രധാനമന്ത്രി തകായിച്ചിയുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിന് ശേഷം ശ്രീ നരേന്ദ്ര മോദി നടത്തിയ ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്.
സാംസ്കാരിക ബന്ധം, പങ്കിട്ട മൂല്യങ്ങൾ, പരസ്പര സൗഹാർദ്ദം, സ്വതന്ത്രവും തുറന്നതുമായ ഇന്തോ-പസഫിക് മേഖലയ്ക്കുള്ള പ്രതിബദ്ധത എന്നിവയെ അടിസ്ഥാനമാക്കിയുള്ള ഇന്ത്യ-ജപ്പാൻ പ്രത്യേക തന്ത്രപരവും ആഗോളവുമായ പങ്കാളിത്തത്തിന്റെ പ്രാധാന്യം ഇരു നേതാക്കളും വീണ്ടും ഉറപ്പിച്ചു. പ്രാദേശികവും ആഗോളവുമായ സമാധാനം, സമൃദ്ധി, സ്ഥിരത എന്നിവയ്ക്കായി ഇന്ത്യ-ജപ്പാൻ പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കാനുള്ള പ്രതിബദ്ധത നേതാക്കൾ ഊന്നിപ്പറഞ്ഞു.

പതിനഞ്ചാമത് ഇന്ത്യ-ജപ്പാൻ വാർഷിക ഉച്ചകോടിയിൽ ഉഭയകക്ഷി ബന്ധത്തിൽ ഉണ്ടായ സ്ഥിരമായ പുരോഗതി നേതാക്കൾ അംഗീകരിച്ചു. പ്രതിരോധം, സുരക്ഷ, വ്യാപാരം, നിക്ഷേപം, ചെറുകിട ഇടത്തരം സംരംഭങ്ങൾ, കൃത്രിമ ബുദ്ധി, നിർണായക ധാതുക്കൾ, അർദ്ധചാലകങ്ങൾ, അടിസ്ഥാന സൗകര്യ വികസനം, സാങ്കേതികവിദ്യ, നവീകരണം, ജനങ്ങൾ തമ്മിലുള്ള വിനിമയം തുടങ്ങിയ വിവിധ മേഖലകളിൽ അംഗീകരിച്ച ഫലങ്ങൾ വേഗത്തിൽ നടപ്പിലാക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. തന്ത്രപരമായ മേഖലകളിൽ ഇന്ത്യയും ജപ്പാനും തമ്മിലുള്ള സഹകരണ അവസരങ്ങളെക്കുറിച്ചും അവർ ചർച്ച ചെയ്തു. പ്രാദേശിക, ആഗോള വിഷയങ്ങളിൽ ഇരുവരും കാഴ്ചപ്പാടുകൾ കൈമാറി. 2026 ഫെബ്രുവരിയിൽ ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന എഐ ഉച്ചകോടിക്ക് പ്രധാനമന്ത്രി തകായിച്ചി ശക്തമായ പിന്തുണ അറിയിച്ചു.
ഇന്ത്യയും ജപ്പാനും ഇപ്പോഴും വിലപ്പെട്ട പങ്കാളികളായും വിശ്വസ്തരായ സുഹൃത്തുക്കളായും തുടരുന്നുവെന്ന് ഇരു നേതാക്കളും ഊന്നിപ്പറഞ്ഞു. മേഖലാ, ആഗോള സമാധാനത്തിനും സമൃദ്ധിക്കും സ്ഥിരതയ്ക്കും ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ ബന്ധം അനിവാര്യമാണ്.
ബന്ധം നിലനിർത്താനും ഏറ്റവും അടുത്ത അവസരത്തിൽ വീണ്ടും കൂടിക്കാഴ്ച നടത്താനും നേതാക്കൾ സമ്മതിച്ചു.
Had a productive meeting with Prime Minister Sanae Takaichi of Japan. We discussed ways to add momentum to bilateral cooperation in areas such as innovation, defence, talent mobility and more. We are also looking to enhance trade ties between our nations. A strong India-Japan… pic.twitter.com/4UexmElSwQ
— Narendra Modi (@narendramodi) November 23, 2025


