പങ്കിടുക
 
Comments

രാജ്യത്തെ യുവജനങ്ങളോട് നിസ്വാര്‍ത്ഥമായും സൃഷ്ടിപരമായും രാഷ്ട്രീയത്തില്‍ സംഭാവനകള്‍ നല്‍കാന്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ആഹ്വാനം ചെയ്തു. രണ്ടാമത് ദേശീയ യൂത്ത് പാര്‍ലമെന്റ് ഉത്സവത്തില്‍ ഇന്ന് സംസാരിക്കുകയായിരുന്നു അദ്ദേഹം. മറ്റേതൊരു മേഖലയിലേതും പോലെ അര്‍ത്ഥവത്തായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിയുന്ന വലിയ മാധ്യമമാണ് രാഷ്ട്രീയവും, അതുകൊണ്ട് യുവാക്കളുടെ സാന്നിദ്ധ്യം രാഷ്ട്രീയത്തില്‍ ഏറ്റവും നിര്‍ണ്ണായകവുമാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ന് സത്യസന്ധരായ ആളുകള്‍ക്ക് സേവനത്തിനും ധര്‍മ്മനീതിയില്ലാത്ത പ്രവര്‍ത്തനങ്ങളാണ് രാഷ്ട്രീയമെന്ന പഴയ മനോഗതികളെ മാറ്റുന്നതിനുമുള്ള അവസരം ലഭിക്കുന്നുണ്ടെന്ന്, പ്രധാനമന്ത്രി ഇന്ന് യുവജനങ്ങള്‍ക്ക് ഉറപ്പുനല്‍കി. സത്യസന്ധതയും പ്രകടനവുമാണ് ഇന്ന് ഈ കാലഘട്ടത്തിന്റെ അനിവാര്യത.

ഈ ആശയത്തില്‍ പ്രധാനമന്ത്രി ദീര്‍ഘമായി തന്നെ രാഷ്ട്രീയ കുടുംബവാഴ്ചയെക്കുറിച്ച് സംസാരിച്ചു. അഴിമതി പൈതൃകമായിരിക്കുന്ന ആളുകളുടെ അഴിമതി ജനങ്ങള്‍ക്ക് ഒരു ഭാരമായി മാറി. കുടുംബബന്ധങ്ങള്‍ക്കുപരിയായി രാജ്യം സത്യസന്ധതയ്ക്കാണ് പ്രാധാന്യം നല്‍കുന്നതെന്നും മികച്ച പ്രവര്‍ത്തനത്തില്‍ മാത്രമേ കാര്യമുള്ളുവെന്ന് സ്ഥാനാര്‍ത്ഥികള്‍ക്കും മനസിലാകുന്നുണ്ട്.

കുടംബവാഴ്ച സംവിധാനത്തിന്റെ വേരറുക്കാന്‍ അദ്ദേഹം യുവാക്കളോട് ആഹ്വാനം ചെയ്തു. ഈ കുടുംബങ്ങള്‍ തങ്ങളുടെ കുടുംബത്തിന്റെ രാഷ്ട്രീയത്തേയും രാഷ്ട്രീയത്തില്‍ കുടുംബത്തേയും സംരക്ഷിക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കുമ്പോള്‍ ഒരു ജനാധിപത്യസംവിധാനത്തില്‍ കുടുംബവാഴ്ച രാഷ്ട്രീയം കാര്യക്ഷമതയില്ലായ്മയും ഏകാധിപത്യത്തിനും കാരണമാകും. ''ഇന്ന് കുടുംബപേരിനെ ആധാരമാക്കി തെരഞ്ഞെടുപ്പ് വിജയിക്കുന്ന കാലം കഴിഞ്ഞിരിക്കുന്നു, എന്നിട്ടും ഈ കുടുംബവാഴ്ചയുടെ അസ്വാസ്ഥ്യം ഇപ്പോഴും മാറിയിട്ടില്ല....രാഷ്ട്രീയ കുടുംബവാഴ്ച ആദ്യം രാജ്യത്തെ മുന്നോട്ടുനയിക്കുകയെന്നതിന് പകരം സ്വയവും കുടുംബത്തേയും പ്രോത്സാഹിപ്പിക്കുകയായിരിക്കും. ഇതാണ് ഇന്ത്യയിലെ സാമൂഹിക അഴിമതിയുടെ സുപ്രധാനമായ കാര്യം'', പ്രധാനമന്ത്രി പറഞ്ഞു.

യുവാക്കളോട് രാഷ്ട്രീയത്തിലേക്ക് കടന്നുവരാന്‍ ഉദ്‌ബോധിപ്പിച്ച പ്രധാനമന്ത്രി അവരുടെ വരവ് കുടുംബവാഴ്ച രാഷ്ട്രീയം അവസാനിപ്പിക്കുമെന്നും ഉറപ്പുനല്‍കി. ''നമ്മുടെ ജനാധിപത്യത്തെ സംരക്ഷിക്കുകയെന്നത് അനിവാര്യമാണ്, അതിന് നിങ്ങള്‍ രാഷ്ട്രീയത്തില്‍ ചേരുക. സ്വാമി വിവേകാനന്ദനില്‍ നിങ്ങള്‍ക്ക് മഹാനായ ഒരു മാര്‍ഗ്ഗദര്‍ശീയുണ്ട്, അദ്ദേഹത്തിന്റെ പ്രചോദനത്തിലൂടെ നമ്മുടെ യുവജനങ്ങള്‍ രാഷ്ട്രീയത്തില്‍ ചേരുകയാണെങ്കില്‍ രാജ്യം ശക്തിപ്പെടും'', ശ്രീ മോദി പറഞ്ഞു.

സേവനത്തിന്റെയും സമർപ്പണത്തിന്റെയും 20 വർഷങ്ങൾ നിർവ്വചിക്കുന്ന 20 ചിത്രങ്ങൾ
Explore More
നടന്നു പോയിക്കോളും എന്ന മനോഭാവം മാറ്റാനുള്ള സമയമാണിത്, മാറ്റം വരുത്താനാവും എന്ന് ചിന്തിക്കുക: പ്രധാനമന്ത്രി മോദി

ജനപ്രിയ പ്രസംഗങ്ങൾ

നടന്നു പോയിക്കോളും എന്ന മനോഭാവം മാറ്റാനുള്ള സമയമാണിത്, മാറ്റം വരുത്താനാവും എന്ന് ചിന്തിക്കുക: പ്രധാനമന്ത്രി മോദി
How India is becoming self-reliant in health care

Media Coverage

How India is becoming self-reliant in health care
...

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2021 ഒക്ടോബർ 26
October 26, 2021
പങ്കിടുക
 
Comments

PM launches 64k cr project to boost India's health infrastructure, gets appreciation from citizens.

India is making strides in every sector under the leadership of Modi Govt