ബൊളീവിയൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ബഹുമാന്യ റോഡ്രിഗോ പാസ് പെരേരയ്ക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഹാർദ്ദമായ അഭിനന്ദനങ്ങൾ അറിയിച്ചു.
ശ്രീ മോദി 'എക്‌സി'ൽ കുറിച്ചു:
"ബൊളീവിയൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട മിസ്റ്റർ റോഡ്രിഗോ പാസ് പെരേരയ്ക്ക് ഹാർദ്ദമായ അഭിനന്ദനങ്ങൾ. ഇന്ത്യയും ബൊളീവിയയും തമ്മിലുള്ള അടുത്ത സൗഹൃദബന്ധം ദീർഘകാലമായി നമ്മുടെ പ്രയോജനപ്രദമായ പരസ്പര സഹകരണത്തിന് അടിത്തറ നൽകുന്നു. വരും വർഷങ്ങളിൽ പൊതുവായ പുരോഗതിക്കും സമൃദ്ധിക്കും വേണ്ടി നമ്മുടെ പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കാൻ ഞാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു."
@Rodrigo_PazP”
Warm congratulations, Mr. Rodrigo Paz Pereira, on your election as the President of Bolivia. Close and friendly ties between India and Bolivia have long underpinned our mutually beneficial cooperation. I look forward to deepening our partnership for shared progress and prosperity…
— Narendra Modi (@narendramodi) October 21, 2025


