ഇടനിലക്കാർ ഇല്ലാത്തതിനാൽ പ്രധാനമന്ത്രി ആവാസ് യോജനയുടെ കീഴിലുള്ള മനോഹരമായ വീടുകൾ സാധ്യമായി:
2022 ഓടെ ഓരോ ഇന്ത്യക്കാരനും സ്വന്തം വീട് നൽകുക എന്ന കാര്യം ഉറപ്പുവരുത്തുക എന്റെ സ്വപ്നമാണ്: പ്രധാനമന്ത്രി മോദി
രാഷ്ട്രീയക്കാർക്ക് സ്വന്തം ഭവനങ്ങൾ ലഭിക്കുന്നതിനെ കുറിച്ചുമാത്രമാണ് നമ്മൾ ഇതുവരെ കേട്ടിട്ടുള്ളത്, എന്നാൽ ഇപ്പോൾ നമ്മൾ ദരിദ്രർക്ക് സ്വന്തം വീടുകൾ ലഭിക്കുന്ന കാര്യം കേൾക്കുന്നു: പ്രധാനമന്ത്രി മോദി

ഗുജറാത്തിലെ വല്‍സാദ് ജില്ലയിലുള്ള ജുജുവാ ഗ്രാമത്തില്‍ ഇന്ന് ആയിരക്കണക്കിന് പേര്‍ പങ്കെടുത്ത വമ്പിച്ച ഒരു പൊതുയോഗത്തില്‍ പ്രധാനമന്ത്രി ഭവന പദ്ധതിയുടെ (ഗ്രാമീണം) ഗുണഭോക്താക്കളുടെ സമൂഹ ഗൃഹപ്രവേശത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയും പങ്ക് ചേര്‍ന്നു. സംസ്ഥാനത്തെ 26 ജില്ലകളിലെ ഗുണഭോക്താക്കള്‍ക്ക് ഒരു ലക്ഷത്തിലേറെ വീടുകള്‍ കൈമാറി. ചടങ്ങില്‍ നിരവധി ജില്ലകളിലെ ഗുണഭോക്താക്കളെ വീഡിയോ ലിങ്കുമായി ബന്ധപ്പെടുത്തിയിരുന്നു. അവരില്‍ ചിലരുമായി പ്രധാനമന്ത്രി ആശയവിനിമയവും നടത്തി.

അതേ ചടങ്ങില്‍ വച്ച് ദീന്‍ ദയാല്‍ ഉപാദ്ധ്യായ ഗ്രാമീണ്‍ കൗശല്‍ വികാസ് യോജന, മുഖ്യമന്ത്രി ഗ്രാമോദയ യോജന, ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം തുടങ്ങി വിവിധ വികസന പദ്ധതികളുടെ തിരഞ്ഞെടുത്ത ഗുണഭോക്താക്കള്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും, നിയമന ഉത്തരവുകളും പ്രധാനമന്ത്രി വിതരണം ചെയ്തു. വനിതാ ബാങ്ക് കറസ്‌പോണ്‍ഡന്റ്മാര്‍ക്ക് അദ്ദേഹം നിയമന ഉത്തരവുകളും, മിനി എ.റ്റി.എം. കളും വിതരണം ചെയ്തു.

ആസ്റ്റോള്‍ ജലവിതരണ പദ്ധതിയുടെ തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വ്വഹിച്ചു.
തദവസരത്തില്‍ സംസാരിക്കവെ, രക്ഷാബന്ധന്‍ ഉത്സവം അടുത്ത് വരികയാണെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി ഈ വേളയില്‍ ഒരു സമ്മാനമെന്ന നിലയില്‍, ഒരു ലക്ഷത്തിലധികം വനിതകള്‍ക്ക് തങ്ങളുടെ പേരില്‍ വീട് ലഭിച്ചതില്‍ തനിക്ക് സംതൃപ്തിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഒരു പുതിയ വീട് പുതിയ സ്വപ്നങ്ങള്‍ കൊണ്ട് വരുമെന്ന് പറഞ്ഞ പ്രധാനമന്ത്രി അതോടൊപ്പം ആ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാനുള്ള പുതിയൊരു കൂട്ടായ ഉത്സാഹവും കുടുംബത്തില്‍ വന്ന് ചേരുമെന്ന് അഭിപ്രായപ്പെട്ടു.

ഇന്നത്തെ ഗൃഹപ്രവേശ വേളയില്‍ കണ്ട വീടുകളെല്ലാം മികവുറ്റ ഗുണനിലവാരമുള്ളവയാണെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി ഒരു ഇടനിലക്കാരനും ഉള്‍പ്പെടാത്തതുകൊണ്ടാണ് ഇത് സാധ്യമായതെന്ന് പറഞ്ഞു. 2022 ഓടെ ‘എല്ലാവര്‍ക്കും വീട്’ എന്ന ഗവണ്‍മെന്റിന്റെ കാഴ്ചപ്പാട് അദ്ദേഹം ആവര്‍ത്തിച്ചു.

രാഷ്ട്രീയക്കാര്‍ ആകര്‍ഷകങ്ങളായ വീടുകള്‍ നിര്‍മ്മിക്കുന്നതിനെ കുറിച്ചാണ് ഏറെക്കാലമായി ചര്‍ച്ചകള്‍ നടന്ന് വന്നത്. ഇപ്പോള്‍ അത് പാവപ്പെട്ടവര്‍ക്ക് സ്വന്തം വീടുകള്‍ ലഭിക്കുന്നതിനെ കുറിച്ചായി.

ഇന്ന് തറക്കല്ലിട്ട ആസ്റ്റോള്‍ ജലവിതരണ പദ്ധതിയെ എഞ്ചിനീയറിംഗ് അത്ഭുതം എന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി, ശുദ്ധമായ കുടിവെള്ളം ജനങ്ങളെ രോഗങ്ങളില്‍ നിന്ന് രക്ഷിക്കുമെന്നും പറഞ്ഞു.

സ്വന്തമായൊരു വീടും അതില്‍ വൈദ്യുതി, കുടിവെള്ളം, ശുദ്ധമായ പാചക വാതകം മുതലായവയും ലഭ്യമാക്കുന്നതിലൂടെ ഗവണ്‍മെന്റ് എപ്രകാരമാണ് പാവപ്പെട്ടവരുടെ ജീവിതങ്ങളില്‍ പരിവര്‍ത്തനം ഉണ്ടാക്കുന്നതെന്ന് പ്രധാനമന്ത്രി വിശദീകരിച്ചു.

Click here to read PM's speech

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
UPI empowered marginal borrowers, boosted credit access: Study

Media Coverage

UPI empowered marginal borrowers, boosted credit access: Study
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
It is a matter of immense pride for India that Archbishop George Koovakad will be created as a Cardinal by His Holiness Pope Francis: Prime Minister
December 07, 2024

The Prime Minister remarked today that it was a matter of immense pride for India that Archbishop George Koovakad will be created as a Cardinal by His Holiness Pope Francis.

The Prime Minister’s Office handle in a post on X said:

“It is a matter of immense pride for India that Archbishop George Koovakad will be created as a Cardinal by His Holiness Pope Francis.

The Government of India sent a delegation led by Union Minister Shri George Kurian to witness this Ceremony.

Prior to the Ceremony, the Indian delegation also called on His Holiness Pope Francis.

@Pontifex

@GeorgekurianBjp”