PM undertakes aerial survey of flood affected areas in Bihar, announces relief package worth Rs.500 crores

ബിഹാറിലെ വെള്ളപ്പൊക്ക ദുരിതബാധിത പ്രദേശങ്ങളില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി വ്യോമിരീക്ഷണം നടത്തി. ദുരിതാശ്വാസപ്രവര്‍ത്തനവും പുനരധിവാസവും നഷ്ടപരിഹാര വിതരണവും സംബന്ധിച്ചു മുഖ്യമന്ത്രി ശ്രീ. നിതീഷ് കുമാറുമായും ഉപമുഖ്യമന്ത്രി ശ്രീ. സുശീല്‍ മോദിയുമായും ഉന്നത സംസ്ഥാന ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തുകയും ചെയ്തു സാധ്യമായ എല്ലാ സഹായവും വാഗ്ദാനംചെയ്ത പ്രധാനമന്ത്രി, അടിയന്തര സഹായമായി 500 കോടി രൂപ അനുവദിക്കുകയും ചെയ്തു. 

പ്രളയം നിമിത്തമുണ്ടായ നഷ്ടവും ദുരിതാശ്വാസ പ്രവര്‍ത്തനവും വെള്ളപ്പൊക്കമുണ്ടായ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു വിലയിരുത്താന്‍ കേന്ദ്രസംഘത്തെ നിയോഗിക്കുമെന്നു പ്രധാനമന്ത്രി ഉറപ്പുനല്‍കി. കൃഷിനാശം വിലയിരുത്തി വിള ഇന്‍ഷുറന്‍സ് സംബന്ധിച്ച കര്‍ഷകരുടെ അവകാശവാദങ്ങളില്‍ തീര്‍പ്പു കല്‍പിക്കാനും പരമാവധി വേഗം സഹായമെത്തിക്കാനും അതിവേഗം നടപടി കൈക്കൊള്ളാന്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് അദ്ദേഹം നിര്‍ദേശം നല്‍കി. 

തകരാറിലായ റോഡുകള്‍ നന്നാക്കാന്‍ റോഡ്, ഉപരിതല ഗതാഗത മന്ത്രാലയത്തിനു പ്രധാനമന്ത്രി നിര്‍ദേശം നല്‍കി. ഊര്‍ജവിതരണ സംവിധാനത്തിലുണ്ടായ തകരാറുകള്‍ പരിഹരിക്കാന്‍ കേന്ദ്രം സാധ്യമായ എല്ലാ സഹായവും നല്‍കും. 

പ്രളയത്തില്‍പ്പെട്ടു മരിച്ചവരുടെ ബന്ധുക്കള്‍ക്ക് രണ്ടു ലക്ഷം രൂപ വീതവും ഗുരുതരമായി പരുക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും ധനസഹായം വിതരണം ചെയ്യും. 

സപ്തകോശി വന്‍ അണക്കെട്ടു പദ്ധതിയും സുന്‍കോസി സംഭരണ-വഴിതിരിച്ചുവിടല്‍ പദ്ധതിയും സംബന്ധിച്ച വിശദമായ പദ്ധതിരേഖ പരമാവധി നേരത്തേ തയ്യാറാക്കാന്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയും നേപ്പാള്‍ പ്രധാനമന്ത്രി ശ്രീ. ഷേര്‍ ബഹദൂര്‍ ദ്യൂബയും പരസ്പരം സമ്മതിച്ചു. വെള്ളം കെട്ടിനില്‍ക്കുന്നതും വള്ളപ്പൊക്ക നിയന്ത്രണവും സംബന്ധിച്ച കാര്യങ്ങളില്‍ ഇരു രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചു. ഈ മേഖലയിലാകെ ഉള്ള വെള്ളപ്പൊക്കം നിയന്ത്രിക്കുന്നതിന് ഇതു സഹായകമാകും. 

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
India develops first indigenous expendable turbo jet engine in 350 kg thrust class

Media Coverage

India develops first indigenous expendable turbo jet engine in 350 kg thrust class
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ജൂലൈ 27
July 27, 2026

Viksit Bharat in Motion: Indigenous Warships, Deepwater Energy, Transparent Exams & Cultural Revival