QuotePM Modi to inaugurate Deendayal Hastkala Sankul – a trade facilitation centre for handicrafts during his Varanasi visit
QuotePM Narendra Modi to flag off the Mahamana Express between Varanasi and Vadodra
QuoteVaranasi: PM Modi to inaugurate banking services of the Utkarsh Bank
QuotePM Narendra Modi to visit the historic Tulsi Manas Temple, release a postal stamp on Ramayana
QuoteVaranasi: PM Narendra Modi to lay foundation stone for development projects, visit Pashudhan Arogya Mela

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി നാളെയും മറ്റന്നാളും (സെപ്റ്റംബര്‍ 22, 23) തന്റെ ലോക്‌സഭ മണ്ഡലമായ വാരാണസി സന്ദര്‍ശിക്കും.

അടിസ്ഥാന സൗകര്യങ്ങള്‍, റെയില്‍വെ, ടെക്‌സ്റ്റൈല്‍സ്, സാമ്പത്തിക സംശ്ലേഷണം, പരിസ്ഥിതി, ശുചിത്വം, മൃഗ സംരക്ഷണം, സാംസ്‌കാരികം, ആത്മീയത തുടങ്ങി വ്യത്യസ്തമായ മേഖലകളിലെ പരിപാടികളില്‍ പ്രധാനമന്ത്രി സംബന്ധിക്കും.

ബദ്‌ലാ ലാല്‍പൂരില്‍ പ്രധാനമന്ത്രി ദീന്‍ ദയാല്‍ ഹസ്തകല സംകൂല്‍ രാഷ്ട്രത്തിന് സമര്‍പ്പിക്കും. കരകൗശല ഉല്‍പ്പന്നങ്ങള്‍ക്ക് വിപണന സൗകര്യം ഒരുക്കുന്ന കേന്ദ്രമാണിത്. ഈ കേന്ദ്രത്തിലെ സൗകര്യങ്ങള്‍ പ്രധാനമന്ത്രി വീക്ഷിക്കും. മഹാനാമാ എക്‌സ്പ്രസ്സിന് പ്രധാനമന്ത്രി വീഡിയോ ലിങ്കിലൂടെ പ്രധാനമന്ത്രി പച്ചക്കൊടി കാട്ടും. വാരാണസിയെ ഗുജറാത്തിലെ സൂറത്തും, വഡോദരയുമായി ബന്ധിപ്പിക്കുന്ന ട്രെയിനാണിത്.

അതെ വേദിയില്‍ വച്ച് തന്നെ പ്രധാനമന്ത്രി വാരാണസി നഗരത്തിലെ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ നാടിന് സമര്‍പ്പിക്കുകയും മറ്റ് ചില പദ്ധതികള്‍ക്ക് തറക്കല്ലിടുകയും ചെയ്യും. ഉത്കര്‍ഷ് ബാങ്കിന്റെ ബാങ്കിംഗ് സേവനങ്ങള്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ബാങ്കിന്റെ ആസ്ഥാന മന്ദിരത്തിന് തറക്കല്ലിട്ടു കൊണ്ടുള്ള ഫലകവും പ്രധാനമന്ത്രി അനാവരണം ചെയ്യും. മൈക്രോ ഫിനാന്‍സിലാണ് ഉത്കര്‍ഷ് ബാങ്ക് വൈദഗ്ദ്ധ്യം നേടിയിട്ടുള്ളത്.

വാരാണസിയിലെ ജനങ്ങള്‍ക്കുള്ള ജല ആബുലന്‍സ് സേവനവും, ജല ശവ വാഹന സേവനവും പ്രധാനമന്ത്രി വീഡിയോ ലിങ്കിലൂടെ സമര്‍പ്പിക്കും.

നാളെ വൈകിട്ട് പ്രധാനമന്ത്രി വാരാണസിലെ ചരിത്ര പ്രസിദ്ധമായ തുളസി മാനസ ക്ഷേത്രം സന്ദര്‍ശിക്കും. രാമായണത്തെ കുറിച്ചുള്ള ഒരു തപാല്‍ സ്റ്റാമ്പ് അദ്ദേഹം പ്രകാശനം ചെയ്യും. പിന്നീട് അദ്ദേഹം നഗരത്തിലെ ദുര്‍ഗാ മാതാ ക്ഷേത്രം സന്ദര്‍ശിക്കും.

23-ാം തീയതി ശനിയാഴ്ച പ്രധാനമന്ത്രി ഷഹന്‍ഷാപൂര്‍ ഗ്രാമത്തിലെ ശുചിത്വ പരിപാടിയില്‍ സംബന്ധിക്കും. ഒരു പശുധന്‍ ആരോഗ്യമേളയിലും അദ്ദേഹം സംബന്ധിക്കും. പ്രധാനമന്ത്രി ആവാസ് യോജന (ഗ്രാമ, നഗര) യുടെ ഗുണഭോക്താക്കള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളുടെ വിതരണം നിര്‍വ്വഹിക്കുന്ന പ്രധാനമന്ത്രി സദസിനെ അഭിസംബോധനയും ചെയ്യും.

Explore More
ഓരോ ഭാരതീയന്റെയും രക്തം തിളയ്ക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി

ജനപ്രിയ പ്രസംഗങ്ങൾ

ഓരോ ഭാരതീയന്റെയും രക്തം തിളയ്ക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി
Data centres to attract ₹1.6-trn investment in next five years: Report

Media Coverage

Data centres to attract ₹1.6-trn investment in next five years: Report
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2025 ജൂലൈ 10
July 10, 2025

From Gaganyaan to UPI – PM Modi’s India Redefines Global Innovation and Cooperation