പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി  നാളെ (2021 ജൂൺ 5 ന് ) രാവിലെ 11 മണിക്ക്  നടക്കുന്ന ലോക പരിസ്ഥിതി ദിന പരിപാടിയിൽ വീഡിയോ കോൺഫറൻസിംഗിലൂടെ പങ്കെടുക്കും. കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രാലയവും പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയവും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. ‘മികച്ച പരിസ്ഥിതിക്കായി ജൈവ ഇന്ധനങ്ങളുൾ  വര്‍ദ്ധിപ്പിക്കല്‍ ’ എന്നതാണ് ഈ വർഷത്തെ  പരിപാടിയുടെ പ്രമേയം.

ചടങ്ങിൽ, “2020-2025  ഓടെ ഇന്ത്യയിൽ എഥനോൾ മിശ്രിതമാക്കുന്നതിനുള്ള റോഡ് മാപ്പിനെക്കുറിച്ചുള്ള വിദഗ്ദ്ധ സമിതിയുടെ റിപ്പോർട്ട്” പ്രധാനമന്ത്രി പുറത്തിറക്കും. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്, 2023 ഏപ്രിൽ 1 മുതൽ,  20% വരെ എഥനോൾ  മിശ്രിത പെട്രോൾ വിൽക്കാൻ എണ്ണക്കമ്പനികൾക്ക് നിർദ്ദേശം നൽകുന്ന ഇ -20 വിജ്ഞാപനം,  ഉയർന്ന എഥനോൾ മിശ്രിതങ്ങൾക്കായുള്ള ബി ഐ എസ്  സവിശേഷതകൾ  സംബന്ധിച്ച  ഇ 12,  ഇ 15  വിജ്ഞാപനങ്ങൾ എന്നിവ    കേന്ദ്ര ഗവണ്മെന്റ്  പുറത്തിറക്കും . . ഈ ശ്രമങ്ങൾ അധിക എഥനോൾ വാറ്റിയെടുക്കൽ ശേഷി സ്ഥാപിക്കുന്നതോടൊപ്പം , രാജ്യത്തുടനീളം മിശ്രിത ഇന്ധനം ലഭ്യമാക്കുന്നതിനുള്ള സമയപരിധികളും  പ്രദാനം ചെയ്യും. 2025 ന് മുമ്പ് എഥനോൾ  ഉൽ‌പാദിപ്പിക്കുന്ന സംസ്ഥാനങ്ങളിലും സമീപ പ്രദേശങ്ങളിലും എഥനോൾ  ഉപഭോഗം വർദ്ധിപ്പിക്കാനും ഇത് സഹായിക്കും.

 പ്രധാനമന്ത്രി പൂനെയിലെ മൂന്ന് സ്ഥലങ്ങളിൽ ഇ 100 ഡിസ്പെൻസിംഗ് സ്റ്റേഷനുകളുടെ പൈലറ്റ് പദ്ധതിയുടെ  ഉദ്‌ഘാടനം നിർവഹിക്കും.  എഥനോൾ കലർത്തിയ  പെട്രോളിന്റെയും , കംപ്രസ്ഡ് ബയോഗ്യാസ് പദ്ധതിയുടെയും  ഉപയോക്താക്കളെന്ന നിലയിൽ  തങ്ങളുടെ  അനുഭവത്തെക്കുറിച്ച്  പ്രധാനമന്ത്രി കർഷകരുമായി ആശയവിനിമയവും നടത്തും. 

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
India’s pharma exports cross $28 bn till February, likely to end up with growth in rupee terms in FY26

Media Coverage

India’s pharma exports cross $28 bn till February, likely to end up with growth in rupee terms in FY26
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ഏപ്രിൽ 5
April 05, 2026

From Aatmanirbhar to Viksit Bharat: PM Modi’s Leadership Powers India’s Multi-Sector Triumph