QuotePM Modi chairs PRAGATI meeting, reviews situation arising due to floods in Northeast
QuotePM Modi urges Chief Secretaries to work expeditiously towards ensuring registration of all traders under the GST regime
QuotePRAGATI meet: PM Modi reviews progress of vital and long-pending infrastructure projects in the railway, road and petroleum sectors

പ്രതികരണാത്മകമായ ഭരണത്തിനും സമയബന്ധിതമായ നടത്തിപ്പിനുമുള്ള ബഹുരൂപ വിവരസാങ്കേതിക ആശയവിനിമയ വേദിയായ പ്രഗതിയിലൂടെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ ഇരുപതാമത് ആശയവിനിമയം നടന്നു.

|

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ വെള്ളപ്പൊക്കവും മറ്റു പ്രകൃതിദുരന്തങ്ങളും അവലോകനം ചെയ്തുകൊണ്ടാണു പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ നടന്ന യോഗം ആരംഭിച്ചത്. സംസ്ഥാനങ്ങള്‍ക്കു കേന്ദ്രത്തിന്റെ സാധ്യമായ എല്ലാ സഹായവും അദ്ദേഹം വാഗ്ദാനം ചെയ്തു.

എല്ലാ വ്യാപാരികളും ജി.എസ്.ടിയില്‍ റജിസ്റ്റര്‍ ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും ഈ പ്രക്രിയ ഓഗസ്റ്റ് 15 ആകുമ്പോഴേക്കും പൂര്‍ത്തിയാക്കണമെന്നും ചീഫ് സെക്രട്ടറിമാരോടു പ്രധാനമന്ത്രി നിര്‍ദേശിച്ചു.
സി.പി.ഡബ്ല്യു.ഡിയും ഡയറക്ടറേറ്റ് ഓഫ് എസ്റ്റേറ്റ്‌സുമായി ബന്ധപ്പെട്ട പരാതികള്‍ കൈകാര്യം ചെയ്യുന്നതിലും പരിഹരിക്കുന്നതിലുമുള്ള പുരോഗതി അവലോകനം ചെയ്യപ്പെട്ടു. ഇക്കാര്യം പ്രതികരണാത്മകമായി നിരീക്ഷിക്കാന്‍ നഗരവികസ മന്ത്രാലയത്തോട് അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു. എല്ലാ ചില്ലറവില്‍പനക്കാരും ഗവണ്‍മെന്റ് ഇ-വിപണിയായ ജെമ്മില്‍ ചേരാന്‍ പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.

മഹാരാഷ്ട്ര, കര്‍ണാടക, ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, പഞ്ചിമ ബംഗാള്‍, ഒഡീഷ, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ്, അരുണാചല്‍ പ്രദേശ് എന്നിവ ഉള്‍പ്പെടെയുള്ള ഒട്ടേറെ സംസ്ഥാനങ്ങളില്‍ റെയില്‍വേ, റോഡ്, പെട്രോളിയം മേഖലകളില്‍ ഏറെക്കാലമായി നടപ്പാക്കാതെ കിടക്കുന്ന അടിസ്ഥാനസൗകര്യ വികസന പദ്ധതികള്‍ യാഥാര്‍ഥ്യമാക്കാനുള്ള ശമങ്ങളിലുള്ള പുരോഗതി അദ്ദേഹം വിലയിരുത്തി. ചെന്നൈ ബീച്ച്-കൊരുക്കുപേട്ട് മൂന്നാമതു പാത നിര്‍മാണം, ചെന്നൈ ബീച്ച്-അട്ടിപ്പാട്ടു നാലാം പാത നിര്‍മാണം, ഹൗറ-അംത-ചംപദംഗ റൂട്ടിലെ പുതിയ ബ്രോഡ്‌ഗേജ് പാത പദ്ധതി, വാരണാസി ബൈപ്പാസ് നാലുവരിപ്പാതയാക്കല്‍, എന്‍.എച്ച് 58ല്‍പ്പെട്ട മുസഫര്‍നഗര്‍-ഹരിദ്വാര്‍ ഭാഗം നാലുവരിപ്പാതയാക്കല്‍ തുടങ്ങിയ പദ്ധതികളാണു വിലയിരുത്തപ്പെട്ടത്. പഠനവിധേയമാക്കപ്പെട്ട പദ്ധതികളില്‍ ഒന്നിനു തുടക്കമിട്ടിട്ടു നാലു ദശാബ്ദം പിന്നിട്ടുവെന്നും മറ്റു പലതും ആരംഭിച്ചിട്ടു ദശാബ്ദങ്ങളായെന്നും നിരീക്ഷിക്കപ്പെട്ട യോഗത്തില്‍, പദ്ധതിനടത്തിപ്പിലെ താമസവും അതുവഴി ഉണ്ടാകുന്ന അധികച്ചെലവും ഒഴിവാക്കാനായി നിര്‍മാണം എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ നടപടി കൈക്കൊള്ളണമെന്നു ചീഫ് സെക്രട്ടറിമാരോടു പ്രധാനമന്ത്രി നിര്‍ദേശിച്ചു.

.

പ്രധാനമന്ത്രി ആവാസ് യോജന(അര്‍ബന്‍)യുടെ പ്രവര്‍ത്തനപുരോഗതി അദ്ദേഹം വിലയിരുത്തി. ഒട്ടും കാലതാമസം വരുത്താതെ ആധുനിക നിര്‍മാണ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്താന്‍ ബന്ധപ്പെട്ട വകുപ്പുകളോട് അദ്ദേഹം ആഹ്വാനം ചെയ്തു.

 
Explore More
ഓരോ ഭാരതീയന്റെയും രക്തം തിളയ്ക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി

ജനപ്രിയ പ്രസംഗങ്ങൾ

ഓരോ ഭാരതീയന്റെയും രക്തം തിളയ്ക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി
How NEP facilitated a UK-India partnership

Media Coverage

How NEP facilitated a UK-India partnership
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2025 ജൂലൈ 29
July 29, 2025

Aatmanirbhar Bharat Transforming India Under Modi’s Vision