വിഖ്യാത കാര്‍ട്ടൂണിസ്റ്റ് ആര്‍.കെ. ലക്ഷ്മണിന്റെ കാര്‍ട്ടൂണുകളെ ആധാരമാക്കിയുള്ള കോഫി ടേബിള്‍ ബുക്ക് ‘ടൈംലെസ്സ് ലക്ഷ്മണ്‍’ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് പ്രകാശനം ചെയ്തു. തദവസരത്തില്‍ സംസാരിക്കവെ, ഈ അനന്തമായ യാത്രയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ തനിക്ക് സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ലക്ഷ്മണിന്റെ രചനകളുടെ ബൃഹത്തായ നിധിയിലേയ്ക്കുള്ള ഒരു ഉള്‍ക്കാഴ്ച ഈ പുസ്തകം വഴി ലഭിക്കുമെന്നതില്‍ പ്രധാനമന്ത്രി സന്തുഷ്ടി രേഖപ്പെടുത്തി.

പതിറ്റാണ്ടുകളിലൂടെയുള്ള ലക്ഷ്മണിന്റെ കാര്‍ട്ടൂണുകള്‍ പഠിക്കുന്നത്, കാലഘട്ടത്തിന്റെ സാമൂഹ്യ ശാസ്ത്രവും, സാമൂഹിക -സാമ്പത്തിക പരിതസ്ഥിതികളും മനസിലാക്കുന്നതിനുള്ള ഒരു നല്ല മാര്‍ഗ്ഗമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഈ ഉദ്യമം കേവലം ലക്ഷ്മണിന് വേണ്ടിയോ, അദ്ദേഹത്തിന്റെ സ്മരണയ്ക്ക് വേണ്ടിയോ മാത്രമല്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. ലക്ഷ്മണിന്റെ ചെറിയ ഒരംശം കോടിക്കണക്കിന് ജനങ്ങള്‍ക്കുള്ളില്‍ ജീവിക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

ലക്ഷ്മണിന്റെ കാര്‍ട്ടൂണുകളിലെ സാധാരണക്കാരന്‍ കാലഹരണപ്പെടാത്തതും ഇന്ത്യ മുഴുവന്‍ ഉള്‍ക്കൊള്ളുന്നതുമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. എല്ലാ ഇന്ത്യാക്കാര്‍ക്കും, എല്ലാ തലമുറയില്‍പ്പെട്ട ജനങ്ങള്‍ക്കും അദ്ദേഹത്തിന്റെ വികാരങ്ങള്‍ മനസിലാക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും ശ്രീ.

നരേന്ദ്ര മോദി കൂട്ടിച്ചേര്‍ത്തു. സാധാരണക്കാരനെ കേന്ദ്ര ബിന്ദുവാക്കി കൊണ്ട് പത്മാ പുരസ്‌ക്കാര നിര്‍ണ്ണയ പ്രക്രിയയില്‍ എപ്രകാരമാണ് മാറ്റം വരുത്തിയതെന്നും പ്രധാനമന്ത്രി വിശദീകരിച്ചു.

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
GST completes nine years with stronger revenues and compliance

Media Coverage

GST completes nine years with stronger revenues and compliance
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister congratulates Sachin Siwach on winning Gold in Men’s 60 kg Boxing
August 02, 2026

The Prime Minister, Shri Narendra Modi, has congratulated Sachin Siwach on winning the Gold medal in the Men’s 60 kg Boxing event at the Commonwealth Games 2026 in Glasgow.

The Prime Minister said that Sachin Siwach’s achievement will inspire several young boxers.

Shri Modi extended his best wishes to him for his future endeavours and expressed hope that he would continue to make India proud.

The Prime Minister wrote on X;

“Sachin Siwach strikes Gold at Glasgow!

Congrats to him for the success in the Men's 60 kg Boxing event. He will motivate several young boxers. All the best for his endeavours ahead. May he always make India proud.

#CWG2026”