പങ്കിടുക
 
Comments
  1. 2017 മദ്ധ്യത്തോടെ ഗുജറാത്ത്, രാജസ്ഥാൻ, അസം, അരുണാചൽ പ്രദേശ്, നാഗാലാൻഡ്, മണിപ്പൂർ എന്നിവിടങ്ങളിൽ വെള്ളപ്പൊക്കാം നികത്താൻ കഴിയാത്ത വ്യാപക നാശനഷ്ടങ്ങൾ ഉണ്ടാക്കി .ഈ വാർത്ത പുറത്തുവന്നതോടെ   പ്രധാനമന്ത്രിയുടെ നിരീക്ഷണത്തിൽ  ബന്ധപ്പെട്ട കേന്ദ്ര ഏജൻസികളും സർക്കാർ വകുപ്പുകളും പ്രവർത്തനം തുടങ്ങി.

  1. പ്രളയ ബാധിത പ്രദേശങ്ങളിൽ പ്രധാനമന്ത്രി മോദി  വ്യോമനിരീക്ഷണം നടത്തുകയും വെള്ളപ്പൊക്കത്തിന്റെ പ്രത്യാഘാതങ്ങളെ പരിഹരിക്കാനുള്ള നടപടികൾ സംസ്ഥാന, കേന്ദ്ര ഗവൺമെൻറ് അധികാരികളുമായി നിരന്തരം വിലയിരുത്തുകയും ചെയ്തു . പ്രളയബാധിത സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിയുമായി ഉന്നതതല യോഗം വിളിച്ചു ചേർത്ത്, കേന്ദ്രത്തിൽ നിന്നുള്ള എല്ലാ സഹായങ്ങളും ഉറപ്പുവരുത്തി.    

      
  1. പ്രധാനമന്ത്രി നരേന്ദ്ര മോദി  ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഗുജറാത്തിലെ ഭൂകമ്പം നാശനഷ്‌ടങ്ങള്‍ ഉണ്ടാക്കിയ  മേഖലകളിൽ വൻതോതിൽ പുനരധിവാസ പ്രവർത്തനം നടത്തി . 2001 ൽ ഗുജറാത്തിലെ  ഭൂകമ്പ കാലത്ത് പൂർണമായും ശൂന്യമായ  ഭുജ്  നഗരം, പുതിയതായി  അധികാരമേറ്റ മുഖ്യമന്ത്രി മോദിയുടെ  നേരിട്ടുള്ള  മേൽനോട്ടത്തിൽ ശ്രദ്ധേയമായ വേഗത്തിൽ  പുനരുജ്ജീവിപ്പിക്കുകയായിരുന്നു. ഉത്തരാഖണ്ഡിലെ പ്രളയ ബാധിതമായ കേദാർ താഴ്വരയിൽ മുഖ്യമന്ത്രി നരേന്ദ്രമോദിയുടെ സഹായത്തോടെ ഗുജറാത്തിലെ ജനങ്ങൾക്ക് ദുരിതാശ്വാസ, രക്ഷാപ്രവർത്തങ്ങൾ   നടത്തുവാൻ  കഴിഞ്ഞു.

           
  1. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദുരന്ത സംബന്ധിതമായ  സാഹചര്യങ്ങൾ  കൈകാര്യം ചെയ്യാനുള്ള പ്രായോഗിക അനുഭവങ്ങൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രകൃതിദുരന്തങ്ങൾ കൈകാര്യം ചെയ്യാൻ സഹായിച്ചു. 2014 ലെ ജമ്മു കാശ്മീരിൽ ഉണ്ടായ വെള്ളപ്പൊക്കം സംസ്ഥാനത്തെ താറുമാറാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദി   സംസ്ഥാനത്തെ  സന്ദർശിച്ചു. പ്രളയത്തെ "ദേശീയ തലത്തിൽ ദുരന്തമായി" പ്രഖ്യാപിച്ചുകൊണ്ട്, അദ്ദേഹം വെള്ളപ്പൊക്ക ദുരിതാശ്വാസത്തിനും പ്രദേശത്തിന്റെ പുനരുദ്ധാരണത്തിനും 1000 കോടി രൂപയുടെ അധിക ഫണ്ട് പ്രഖ്യാപിച്ചു . ദുരിതാശ്വാസ, രക്ഷാപ്രവർത്തനങ്ങളും പട്ടാളത്തിന്റെ  കൃത്യമായി വിന്യാസം  മൂലം  പല ജീവനുകൾ  രക്ഷിക്കാൻ കഴിഞ്ഞു .

                   
   
  1. ദുരന്തസമയങ്ങളിൽ, സംവിധാനങ്ങൾ വിന്യസിച്ച് സംസ്ഥാനങ്ങളെ എത്രയും പെട്ടെന്ന് പഴയ സ്ഥിതിയിലേക്ക് മടക്കിയെത്തിക്കാനുള്ള മുൻകൂട്ടിയുള്ള നടപടികളെടുക്കലാണ് പ്രധാനമന്ത്രി മോദിയുടെ എപ്പോഴത്തേയും പ്രവർത്തനശൈലി. 2015 ൽ ചെന്നൈയിൽ കനത്ത വെള്ളപ്പൊക്കമുണ്ടായപ്പോൾ പ്രധാനമന്ത്രി നേരിട്ട് പ്രശ്നം നിരീക്ഷിച്ചു. ഇതരഭാഗങ്ങളിൽ നിന്ന് ഗതാഗതബന്ധമറ്റുകിടന്ന ചെന്നൈയിൽ വൈദ്യസഹായവും മരുന്നുകളുമെത്തിക്കുന്നതിന് നാവികസേനയുടെ ഐ.എൻ.എസ്. ഐരാവത്, ചെന്നൈ തീരത്ത് നങ്കൂരമിട്ടിരുന്നു.

        
  1. 2005ലെ വിനാശകാരിയായ നേപ്പാൾ ഭൂകമ്പത്തിൻ്റെ കാലത്ത് ദുഃഖാർത്തനായ അയൽക്കാരനെ സഹായിക്കാൻ  ഇന്ത്യ  ആദ്യമായി സഹായഹസ്തം നീട്ടി. "ദുരന്ത നയതന്ത്രം" എന്ന രംഗത്ത് പുതിയ പാത വെട്ടിത്തുറന്ന് ഇന്ത്യൻ ഉപഭൂഖണ്ഡത്തിൻ്റെ നേതാവെന്ന നിലയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയുടെ അഭിമാനം ഉയർത്തി. ടൺ കണക്കിന് ദുരിതാശ്വാസ സാമഗ്രികളും യന്ത്ര സംവിധാനങ്ങളുമായി എൻഡിആർഎഫ് സംഘത്തെയും അയൽരാജ്യത്തേക്ക് അയച്ചു. നേപ്പാളിലെ ഈ പ്രവർത്തനത്തിന്റെ പേരിൽ ഇന്ത്യ ആഗോളതലത്തിൽ പ്രശംസിക്കപ്പെട്ടു. ഭൂകമ്പത്തിലുൾപ്പെട്ട തങ്ങളുടെ പൗരൻമാരെ രക്ഷിച്ചതിനും, ദുരിതാശ്വാസ വിമാനങ്ങൾക്ക് ഇന്ത്യയിൽ ഇറങ്ങാൻ അനുമതി നൽകിയതിനും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നന്ദി പറഞ്ഞു. മൊത്തം ലോകത്തേയും ബാധിക്കുന്ന കാലാവസ്ഥാമാറ്റം, പ്രകൃതിദുരന്തങ്ങൾ മനുഷ്യനിർമിതമായ ദുരന്തങ്ങൾ തുടങ്ങിയ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് വിവിധ രാജ്യങ്ങളുമായി പരസ്പര സഹകരണം ഉറപ്പിക്കുന്നതിനായാണ് പ്രധാനമന്ത്രി മോദിയുടെ നയതന്ത്രശ്രമങ്ങൾ കേന്ദ്രീകരിച്ചിരിക്കുന്നത്.


   .          
  1. മറ്റൊരു ആദ്യനടപടിയായി, ദുരന്തസമയങ്ങളിൽ സുപ്രധാനവാർത്താവിനിമയം സാധ്യമാക്കുന്നതിനുള്ള ഇസ്രോ ഉപഗ്രഹത്തിൻ്റ വിക്ഷേപണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വം വഹിക്കുന്നു. അയൽ രാജ്യങ്ങൾക്കായുള്ള ഇന്ത്യയുടെ അനന്യമായ ഈ സമ്മാനത്തെ ഏഴ് സാർക്ക് രാജ്യങ്ങളുടെ നേതാക്കൾ പ്രശംസിച്ചു.

     
  1. ദുരന്തങ്ങൾക്ക് എതിരെയുള്ള കരുതൽ നടപടികളും ദുരന്ത നിവാരണവും, കാലാവസ്ഥ മാറ്റത്തിൽ ഉഴലുന്ന ഈ ഗ്രഹത്തിന്റെ സ്ഥായിയായ വികാസത്തിന് അത്യാവശ്യമായ കാര്യങ്ങളാണ്. ഓരോ ദുരന്തവും തിടുക്കം പിടിച്ച നഗരവൽക്കരണപ്രക്രിയയിലെ പോരായ്മകൾ എടുത്തുകാട്ടുന്നു. ദുരന്ത സാധ്യതകൾ കുറയ്ക്കുന്നതിനുള്ള സെൻഡായ് സെന്റ് ചട്ടക്കൂട് നടപ്പാക്കിയതിന്റെ പശ്ചാത്തലത്തിൽ,  പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയുടെ നഗരാസൂത്രണത്തെ ആഗോളതലത്തിലെ ദുരന്തസാധ്യത കുറക്കുന്നതിനുള്ള മാനദണ്ഡങ്ങൾക്ക് അനുസൃതമാക്കി.

        
  1. ദുരന്ത സാധ്യതകളെ നേരിടാനുള്ള സമഗ്രമായ പരിപാടികൾ ഭരണത്തിന്റെ എല്ലാ തലങ്ങളിലും ഉൾപ്പെടുത്തുക എന്ന രീതി, ഇന്ത്യയുടെ അടിസ്ഥാനസൗകര്യവികസന പദ്ധതികളിൽ കാലങ്ങളായി ഉണ്ടായിരുന്നില്ല. പ്രധാനമന്ത്രി നരേന്ദ്രമോദി ഇക്കാര്യം തിരിച്ചറിയുകയും ഇന്ത്യയുടെ ആദ്യത്തെ ദുരന്ത നിവാരണ രേഖ പുറത്തിറക്കുകയും ചെയ്തു. ഈ എൻഡിഎംപി രേഖ, സെൻഡായ് ചട്ടക്കൂടിന് അനുസൃതമായിട്ടുള്ളതാണ്. വികസനപ്രക്രിയയുടെ എല്ലാ തലങ്ങളിലും ദുരിതാശ്വാസ നടപടികളിലും ഇതിന് സ്ഥാനമുണ്ട്.

             
  1. സെൻഡായ് ചട്ടക്കൂടിനനുസൃതമായ ഉറപ്പുകൾ വ്യക്തമായ നടപടികളായി മാറ്റുന്നതിനുള്ള പത്തിനപരിപാടികൾ പ്രധാനമന്ത്രി നരേന്ദ്ര മോദി, 2016 നവംബറിൽ ന്യൂ ഡെൽഹിയിൽ ആദ്യമായി നടന്ന ദുരന്തനിവാരണത്തിനുള്ള ഏഷ്യൻ മന്ത്രിതല സമ്മേളനത്തിൽ സംസാരിക്കവെ വിശദീകരിച്ചു. ദുരന്ത നിവാരണത്തിനായി സ്ത്രീകളുടെ സേനയെ കൂടുതലായി ഉപയോഗിക്കുക, രാജ്യങ്ങളുടെ സഹകരണം വർദ്ധിപ്പിക്കുക തുടങ്ങിയവ ഈ പരിപാടികളിൽ ഉൾപ്പെടുന്നു.

       
    
  1. വളരെ വേഗത്തിൽ വളരുന്ന ഒരു രാജ്യമെന്ന നിലയിൽ ഇന്ത്യക്ക്, ദുരന്തങ്ങൾ തടയുന്നതിലും പാരിസ്ഥിതികമായി സുസ്ഥിരമായ നഗര അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനും ഏറെ കാര്യങ്ങൾ ചെയ്യാനുണ്ട്. കാലാവസ്ഥ വ്യതിയാനവും പ്രകൃതി ദുരന്തങ്ങളുടെ എണ്ണവും തമ്മിലുള്ള ബന്ധം ആശങ്കാജനകമായ ഒരു ആഗോള പ്രശ്നമാണ്. ദുരന്തസാദ്ധ്യതകൾ കുറക്കുന്നതിനുള്ള സെൻഡായ് ചട്ടക്കൂടിലൂടെ ഗുണപരമായ ഫലങ്ങൾ ഉണ്ടാക്കുന്നതിന് സഹായിക്കുന്ന അന്താരാഷ്ട്ര് സൗരോർജ്ജസഖ്യത്തിന് തുടക്കമിട്ടുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കീഴിൽ ഇന്ത്യ നേതൃസ്ഥാനം വഹിക്കുന്നു. തദ്ദേശതലം മുതൽ ആഗോളതലം വരെ അതിൻ്റെ വികസനപദ്ധതികളുടെ ആസൂത്രണത്തിൽ ഇന്ത്യ, ദുരന്തങ്ങൾക്കെതിരെയുള്ള തയാറെടുപ്പിലും നിവാരണത്തിലും ദുരിതാശ്വാസത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

 
സംഭാവന
Explore More
നടന്നു പോയിക്കോളും എന്ന മനോഭാവം മാറ്റാനുള്ള സമയമാണിത്, മാറ്റം വരുത്താനാവും എന്ന് ചിന്തിക്കുക: പ്രധാനമന്ത്രി മോദി

ജനപ്രിയ പ്രസംഗങ്ങൾ

നടന്നു പോയിക്കോളും എന്ന മനോഭാവം മാറ്റാനുള്ള സമയമാണിത്, മാറ്റം വരുത്താനാവും എന്ന് ചിന്തിക്കുക: പ്രധാനമന്ത്രി മോദി
64 lakh have benefited from Ayushman so far

Media Coverage

64 lakh have benefited from Ayushman so far
...

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2019 ഡിസംബർ 5
December 05, 2019
പങ്കിടുക
 
Comments

Impacting citizens & changing lives, Ayushman Bharat benefits around 64 lakh citizens across the nation

Testament to PM Narendra Modi’s huge popularity, PM Narendra Modi becomes most searched personality online, 2019 in India as per Yahoo India’s study

India is rapidly progressing through Modi Govt’s policies