പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ജർമ്മനി ഫെഡറൽ ചാൻസലർ ഒലാഫ് ഷോൾസുമായി ഫോണിൽ സംസാരിച്ചു.

 ജർമൻ  ചാൻസലറായി നിയമിതനായ ഒലാഫ് ഷോൾസ്സിനെ പ്രധാനമന്ത്രി  അഭിനന്ദിച്ചു. മുൻ ചാൻസലർ ഇന്ത്യ-ജർമ്മനി തന്ത്രപരമായ കൂട്ടുകെട്ട്  ശക്തിപ്പെടുത്തുന്നതിൽ   ആഞ്ചല മെർക്കലിന്റെ  മഹത്തായ സംഭാവനകളെ അദ്ദേഹം അഭിനന്ദിച്ചു.  ഒലാഫ് ഷോൾസ്സിന്റെ   നേതൃത്വത്തിന്  കീഴിലും ഈ  ആക്കം തുടരാൻ ആഗ്രഹിക്കുന്നുവന്നു പ്രധാനമന്ത്രി പറഞ്ഞു. 

പുതിയ ജർമ്മൻ ഗവണ്മെന്റ്  ഇന്ത്യയുടെ സ്വന്തം സാമ്പത്തിക കാഴ്ചപ്പാടും പ്രഖ്യാപിച്ച ഭരണ മുൻഗണനകളിൽ കാര്യമായ സമന്വയമുണ്ടെന്ന് ഇരു നേതാക്കളും സമ്മതിച്ചു. നിക്ഷേപവും വ്യാപാര ബന്ധങ്ങളും പ്രോത്സാഹിപ്പിക്കുന്നതിന് ഉൾപ്പെടെയുള്ള സഹകരണ സംരംഭങ്ങളുടെ സാധ്യതകൾ അവർ അവലോകനം ചെയ്തു. പുതിയ മേഖലകളിൽ സഹകരണവും വിനിമയവും കൂടുതൽ വൈവിധ്യവത്കരിക്കാനുള്ള സാധ്യതയെക്കുറിച്ച് അവർ യോജിപ്പ് പ്രകടിപ്പിച്ചു . പ്രത്യേകിച്ചും, ഇരു രാജ്യങ്ങളെയും തങ്ങളുടെ  കാലാവസ്ഥാ പ്രതിബദ്ധതകൾ  കൈവരിക്കാൻ പ്രാപ്തരാക്കുന്നത്തിന് , കാലാവസ്ഥാ പ്രവർത്തനം, ഹരിത ഊർജം എന്നീ മേഖലകളിൽ പുതിയ സഹകരണ സംരംഭങ്ങൾ ആരംഭിക്കുമെന്ന് അവർ പ്രത്യാശ പ്രകടിപ്പിച്ചു, 

ചാൻസലർ ഷോൾസിനും ജർമ്മൻ ജനതയ്ക്കും പുതുവത്സരാശംസകൾ നേരുന്ന പ്രധാനമന്ത്രി, ഉഭയകക്ഷി ഗവൺമെന്റുകൾ തമ്മിലുള്ള  കൂടിയാലോചനകളുടെ അടുത്ത യോഗത്തിനായി അദ്ദേഹത്തെ ഉടൻ കാണുമെന്ന പ്രതീക്ഷ  പങ്കു വച്ചു.  

 

Explore More
ഓരോ ഭാരതീയന്റെയും രക്തം തിളയ്ക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി

ജനപ്രിയ പ്രസംഗങ്ങൾ

ഓരോ ഭാരതീയന്റെയും രക്തം തിളയ്ക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി
GST cuts ignite car sales boom! Automakers plan to ramp up output by 40%; aim to boost supply, cut wait times

Media Coverage

GST cuts ignite car sales boom! Automakers plan to ramp up output by 40%; aim to boost supply, cut wait times
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2025 നവംബർ 14
November 14, 2025

From Eradicating TB to Leading Green Hydrogen, UPI to Tribal Pride – This is PM Modi’s Unstoppable India