നാലു വർഷം മുമ്പ് ഹെലികോപ്റ്റർ തട്ടിപ്പിൽ ഇടനിലക്കാരനായിരുന്ന ക്രിസ്കിന് മൈക്കിൾ കസ്റ്റഡിയിലാകുമെന്നു ആരും കരുതിയില്ല: പ്രധാനമന്ത്രി മോദി
ആരെങ്കിലും കോടതിയിൽ മുമ്പാകെ ഒരു പരാതി ഫയൽ ചെയ്തിട്ടുണ്ടെങ്കിൽ, അതിൽ സർക്കാർ തെറ്റാണെന്നും പരാതിക്കാരന് ശരിയാണെന്നും നമ്മൾ വിശ്വസിക്കുന്നു. എന്നാൽ അഴിമതിയുടെ എല്ലാ ആരോപണങ്ങളും തെറ്റാണെന്ന് തെളിയിക്കപ്പെട്ടു: പ്രധാനമന്ത്രി
ഇന്ന്, ഇന്ത്യ നിരന്തരമായി മുന്നോട്ട് നീങ്ങുന്ന ഒരു രാജ്യമാണ്" എന്ന് അദ്ദേഹം പറഞ്ഞു. സുതാര്യമായ നയങ്ങളുടെയും, അവ നയിക്കുന്ന ഭരണത്തിലൂടെയും നിരവധി പ്രതിസന്ധികൾ നീക്കംചെയ്യുന്നു: പ്രധാനമന്ത്രി
എന്റെ സ്വപ്നം വ്യക്തമാണ്-ലോകത്ത് ഏറ്റവും പ്രായം കുറഞ്ഞ യുവാക്കളുള്ള രാജ്യത്തിന് ചെറിയ സ്വപ്നങ്ങളൊന്നും കാണാൻ കഴിയില്ല: പ്രധാനമന്ത്രി മോദി
കുട്ടികളൾക്ക് വിദ്യാഭ്യാസം, യുവാക്കൾക്ക് തൊഴിൽ, മുതിർന്നവർക്ക് ആരോഗ്യ പരിരക്ഷ , കർഷകർക്ക് ജലസേചന സൌകര്യങ്ങൾ എന്നിവയ്ക്കാണ് ഞങൾ ഊന്നൽ നൽകുന്നത്: പ്രധാനമന്ത്രി മോദി
2014 ൽ രണ്ട് മൊബൈൽ ഉത്പന്ന നിർമാണ ഫാക്ടറികളാണ് ഉണ്ടായിരുന്നത്,ഇന്ന് 120 തിലേറെ നിർമ്മാണ യൂണിറ്റുകൾ ഉണ്ട്: പ്രധാനമന്ത്രി മോദി

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി മുംബൈയില്‍ ഇന്ന് റിപ്പബ്ലിക് ടി.വി. ഉച്ചകോടിയെ അഭിസംബോധന ചെയ്തു.

മുംബൈയില്‍ ഇന്നലെ ഇ.എസ്.ഐ. ആശുപത്രിയില്‍ ഉണ്ടായ അഗ്നിബാധയില്‍ ജീവന്‍ വെടിഞ്ഞവരോടുള്ള അനുശോചനം അദ്ദേഹം രേഖപ്പെടുത്തി.

ഊര്‍ജ്ജസ്വലവും, സമൃദ്ധവുമായ ഒരു രാജ്യത്ത് പ്രത്യാശ ഉണര്‍ത്തുന്ന വാര്‍ത്തകളുടെ പ്രാധാന്യം അദ്ദേഹം എടുത്ത് പറഞ്ഞു. ശാസ്ത്രം, നവീനാശയങ്ങള്‍, സ്‌പോര്‍ട്‌സ് മുതലായ വിവിധ മേഖലകളില്‍ ഇന്ത്യയ്ക്ക് വന്‍ ഉയരങ്ങള്‍ താണ്ടേണ്ടതുണ്ട്. മാധ്യമങ്ങളും അതുപോലെ ഒരു മേഖലയാണെന്ന് അദ്ദേഹം പറഞ്ഞു.

ഉച്ചകോടിയുടെ പ്രമേയമായ ‘സര്‍ജിംഗ് ഇന്ത്യ’ 130 കോടി ഇന്ത്യക്കാരുടെ ജീവചൈതന്യത്തെ പ്രതിനിധാനം ചെയ്യുന്നതാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ഏതാനും വര്‍ഷം മുമ്പ്, ഇന്ത്യയുടെ സമ്പദ്ഘടന അഞ്ച് ട്രില്ല്യണ്‍ ഡോളറിലേയ്ക്ക് മുന്നേറുന്നതിനെ കുറിച്ചും, വ്യാപാര നടത്തിപ്പ് സുഗമമാക്കല്‍ പട്ടികയിലെ സ്ഥാനം ഉയരുന്നതിനെ കുറിച്ചും ഭാവനയില്‍ കാണാന്‍ തന്നെ ബുദ്ധിമുട്ടായിരുന്നു. ഇന്ന് ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുത്തുന്നവരെ പിടികൂടി നിയമത്തിന് മുന്നില്‍ കൊണ്ട് വരുന്നതില്‍ നിരവധി ഉദാഹരണങ്ങള്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ നാല് വര്‍ഷത്തിനിടയിലെ പരിവര്‍ത്തനത്തിന് ശുചിത്വം മുതല്‍ നികുതി അടിത്തറ വരെ നിരവധി ഉദാഹരങ്ങള്‍ പ്രധാനമന്ത്രി നിരത്തി. സുതാര്യമായ നയങ്ങളുടെയും, അവ നയിക്കുന്ന ഭരണത്തിലൂടെയുമാണ് കേന്ദ്ര ഗവണ്‍മെന്റ് മുന്നോട്ട് പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു. അടിസ്ഥാന സൗകര്യ വികസനത്തിലെ ത്വരിത ഗതിവേഗം പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. പദ്ധതികളുടെ പുരോഗതി വിലയിരുത്താന്‍ മാസം തോറും തന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന പ്രഗതി യോഗങ്ങളെയും അദ്ദേഹം പരാമര്‍ശിച്ചു. 12 ലക്ഷം കോടിയിലധികം രൂപയുടെ പദ്ധതികളാണ് ഇത്തരത്തില്‍ വേഗത്തിലാക്കിയിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു.

നിയമങ്ങളും, ചട്ടങ്ങളും നടപടികളിലൂടെ പിന്‍തുടരേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി എടുത്ത് പറഞ്ഞു. ഇത്തരുണത്തില്‍ അദ്ദേഹം പാപ്പരത്വ, നിര്‍ദ്ധനത്വ കോഡിനെ കുറിച്ചും പരാമര്‍ശിച്ചു.

ദേശീയ താല്‍പര്യങ്ങളാണ് ഇപ്പോള്‍ ഇന്ത്യയുടെ വിദേശ നയത്തെ നയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഒപ്പം ഇന്ത്യയുടെ ശബ്ദം അന്താഷ്ട്ര വേദികളില്‍ കേള്‍ക്കുന്നുമുണ്ട്.

ചരക്ക് സേവന നികുതിയിലെ 28% സ്ലാബ് അടുത്ത് തന്നെ ആഡംബര വസ്തുക്കള്‍ പോലുള്ള ഏതാനും ചില തിരഞ്ഞെടുത്ത ഇനങ്ങള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തുമെന്ന് ശ്രീ. നരേന്ദ്ര മോദി സൂചിപ്പിച്ചു. സാധാരണക്കാര്‍ ഉപയോഗിക്കുന്ന മിക്കവാറും എല്ലാ ഇനങ്ങളിലും 99% എണ്ണത്തെയും ജി.എസ്.ടി. യുടെ 18 ശതമാനമോ അതില്‍ താഴെയോ ഉള്ള സ്ലാബില്‍ നിലനിര്‍ത്താന്‍ ശ്രമിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

Click here to read full text speech

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
India’s pharmaceutical sector records transformative growth over 12 years, strengthening affordable healthcare and self-reliance

Media Coverage

India’s pharmaceutical sector records transformative growth over 12 years, strengthening affordable healthcare and self-reliance
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ജൂൺ 19
June 19, 2026

Appreciation for India’s Domestic Growth and Rising Global Influence under PM Modi’s Leadership