പങ്കിടുക
 
Comments

യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ, ജാപ്പനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ എന്നിവർക്കൊപ്പം ക്വാഡ് നേതാക്കളുടെ വെർച്വൽ ഉച്ചകോടിയിൽ പ്രധാനമന്ത്രി ഇന്ന് പങ്കെടുത്തു.

2021 സെപ്റ്റംബറിലെ ക്വാഡ് ഉച്ചകോടി മുതലുള്ള ക്വാഡ് സംരംഭങ്ങളുടെ പുരോഗതി യോഗം അവലോകനം ചെയ്തു. ഈ വർഷാവസാനം ജപ്പാനിൽ നടക്കുന്ന ഉച്ചകോടിയിൽ കൃത്യമായ ഫലങ്ങൾ കൈവരിക്കുക എന്ന ലക്ഷ്യത്തോടെ, സഹകരണം ത്വരിതപ്പെടുത്തുന്നതിന് നേതാക്കൾ സമ്മതിച്ചു.

ഇന്തോ-പസഫിക് മേഖലയിൽ സമാധാനം, സ്ഥിരത, സമൃദ്ധി എന്നിവ പ്രോത്സാഹിപ്പിക്കുകയെന്ന പ്രധാന ലക്ഷ്യത്തിൽ ക്വാഡ് ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു . മനുഷ്യത്വം , ദുരന്ത നിവാരണം,  സുസ്ഥിര കടബാധ്യത , വിതരണ ശൃംഖല, ശുദ്ധമായ ഊർജം, കണക്റ്റിവിറ്റി, ശേഷി വികസനം തുടങ്ങിയ മേഖലകളിൽ, ക്വാഡിനുള്ളിൽ മൂർത്തവും പ്രായോഗികവുമായ സഹകരണത്തിന് അദ്ദേഹം ആഹ്വാനം ചെയ്തു.

യുക്രൈനിലെ സംഭവവികാസങ്ങൾ, അതിന്റെ മാനുഷിക പ്രത്യാഘാതങ്ങൾ ഉൾപ്പെടെ യോഗത്തിൽ ചർച്ച ചെയ്തു. സംഭാഷണത്തിന്റെയും നയതന്ത്രത്തിന്റെയും പാതയിലേക്ക് മടങ്ങേണ്ടതിന്റെ ആവശ്യകത പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.

തെക്കുകിഴക്കൻ ഏഷ്യ, ഇന്ത്യൻ മഹാസമുദ്ര മേഖല, പസഫിക് ദ്വീപുകൾ എന്നിവയുൾപ്പെടെ മറ്റ് കാലികമായ വിഷയങ്ങളും നേതാക്കൾ ചർച്ച ചെയ്തു. യുഎൻ ചാർട്ടർ, അന്താരാഷ്ട്ര നിയമങ്ങൾ, പരമാധികാരത്തോടും പ്രദേശിക സമഗ്രതയോടുമുള്ള ബഹുമാനം എന്നിവ പാലിക്കേണ്ടതിന്റെ പ്രാധാന്യം പ്രധാനമന്ത്രി ആവർത്തിച്ചു.

ജപ്പാനിൽ നടക്കാനിരിക്കുന്ന നേതാക്കളുടെ ഉച്ചകോടിയിൽ സമ്പർക്കം പുലർത്താനും അഭിലഷണീയമായ അജണ്ടയ്ക്കായി പ്രവർത്തിക്കാനും നേതാക്കൾ സമ്മതിച്ചു.

ജപ്പാനിൽ നടക്കാനിരിക്കുന്ന നേതാക്കളുടെ ഉച്ചകോടിയിൽ സമ്പർക്കം പുലർത്താനും അത്യാശയുള്ള  അജണ്ടയ്ക്കായി പ്രവർത്തിക്കാനും നേതാക്കൾ സമ്മതിച്ചു.

 

Explore More
പരീക്ഷാ പേ ചര്‍ച്ച 2022-ല്‍ വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍ എന്നിവരുമായി പ്രധാനമന്ത്രി നടത്തിയ ആശയവിനിമയം

ജനപ്രിയ പ്രസംഗങ്ങൾ

പരീക്ഷാ പേ ചര്‍ച്ച 2022-ല്‍ വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍ എന്നിവരുമായി പ്രധാനമന്ത്രി നടത്തിയ ആശയവിനിമയം
India’s seafood exports hit highest at $7.76bn

Media Coverage

India’s seafood exports hit highest at $7.76bn
...

Nm on the go

Always be the first to hear from the PM. Get the App Now!
...
PM urges people to take part in quiz based on 26th June 2022 'Mann Ki Baat' on NaMo App
June 29, 2022
പങ്കിടുക
 
Comments

The Prime Minister, Shri Narendra Modi has urged people to take part in quiz based on 26th June 2022 'Mann Ki Baat' on NaMo App. Shri Modi also said this month's 'Mann Ki Baat' covered diverse topics ranging from India’s strides in space, collective efforts towards ‘waste to wealth’, accomplishments of our athletes and more.

The Prime Minister tweeted;

"During this month’s #MannKiBaat, we covered diverse topics ranging from India’s strides in space, collective efforts towards ‘waste to wealth’, accomplishments of our athletes and more. The NaMo App has a Quiz based on the episode. Do take part in it."