Quoteഎല്ലാ മേഖലയിലും മണിപ്പൂർ വികസനത്തിന്റെ പാതയിൽ അതിവേഗം മുന്നേറുകയാണ്: പ്രധാനമന്ത്രി മോദി
Quoteഇന്ത്യയിലെ ഗ്രാമങ്ങളുടെ വൈദ്യുതീകരണത്തെ കുറിച്ച് ചർച്ച നടക്കുമ്പോൾ, മണിപ്പൂരിലെ ലേസംഗ് ഗ്രാമത്തിൻറെ പേര് എന്നും എടുത്തുപറയും: പ്രധാനമന്ത്രി മോദി
Quoteഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ കവാടം എന്നാണ് നേതാജി വടക്ക് കിഴക്കൻ മേഖലയെ വിശേഷിപ്പിച്ചിരുന്നത്, ഇപ്പോൾ ഇത് പുതിയ ഇന്ത്യയുടെ വികസനത്തിന്റെ കവാടമായി മാറി: പ്രധാനമന്ത്രി

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് ഇംഫാല്‍ സന്ദര്‍ശിച്ചു. വമ്പിച്ചൊരു പൊതുയോഗത്തില്‍ അദ്ദേഹം മോറെയിലെ സംയോജിത ചെക്ക് പോസ്റ്റ് ഉദ്ഘാടനം ചെയ്തു. ദോലൈതാബി മണല്‍ത്തിട്ട പദ്ധതി, എഫ്.സി.ഐ.യുടെ സാവോംബുംങ്ങിലെ ഭക്ഷ്യ ഗോഡൗണ്‍ എന്നിവയുടെയും, ജലവിതരണം, വിനോദസഞ്ചാരം തുടങ്ങിയവയുമായി ബന്ധപ്പെട്ട മറ്റ് പദ്ധതികളുടെയും ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വ്വഹിച്ചു.

|

 

സില്‍ച്ചാര്‍ – ഇംഫാല്‍ 400 കെ.വി. ഡബിള്‍ സര്‍ക്യൂട്ട് ലൈനും അദ്ദേഹം രാഷ്ട്രത്തിന് സമര്‍പ്പിച്ചു. 

വിവിധ കായിക പദ്ധതികള്‍ക്കും അദ്ദേഹം തറക്കല്ലിട്ടു. 

|

പൊതുയോഗത്തെ അഭിസംബോധന ചെയ്യവെ, മണിപ്പൂരിലെ ധീരരായ സ്വാതന്ത്ര്യ സമര സേനാനികള്‍ക്ക്, പ്രത്യേകിച്ച് വനിതാ സേനാനികള്‍ക്ക് പ്രധാനമന്ത്രി ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു. അവിഭക്ത ഇന്ത്യയുടെ ആദ്യ ഇടക്കാല ഗവണ്‍മെന്റ് സ്ഥാപിതമായത് മണിപ്പൂരിലെ മൊയ്‌റാങ്ങിലാണെന്ന് അദ്ദേഹം അനുസ്മരിച്ചു. വടക്ക് -കിഴക്കന്‍ പ്രദേശങ്ങളിലെ ജനങ്ങളില്‍ നിന്ന് ആസാദ് ഹിന്ദ് സേനയ്ക്ക് ലഭിച്ചിരുന്ന പിന്‍തുണയും അദ്ദേഹം അനുസ്മരിച്ചു. നവ ഇന്ത്യയുടെ വികസന ഗാഥയില്‍ മണിപ്പൂരിന് സുപ്രധാന പങ്ക് വഹിക്കാനുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. 

|

1,500 കോടിയിലധികം രൂപ മുതല്‍ മുടക്കുള്ള പദ്ധതികള്‍ക്കാണ് ഇന്ന് തുടക്കം കുറിക്കുകയോ, തറക്കല്ലിടുകയോ ചെയ്തിട്ടുള്ളതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ പദ്ധതികള്‍ സംസ്ഥാനത്തെ ജനങ്ങളുടെ ജീവിതം കൂടുതല്‍ ആയാസരഹിതമാക്കുമെന്ന് അദ്ദേഹം പറഞ്ഞു.

|

കഴിഞ്ഞ നാലര വര്‍ഷത്തിനിടെ ഏകദേശം 30 തവണ താന്‍ തന്നെ വടക്ക് കിഴക്കന്‍ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രിപറഞ്ഞു. വര്‍ഷങ്ങളായി മുടങ്ങിക്കിടന്ന പദ്ധതികള്‍ പൂര്‍ത്തിയാക്കിക്കൊണ്ട് വടക്ക്-കിഴക്ക് പരിവര്‍ത്തന വിധേയമായിക്കൊണ്ടിരിക്കുകയാണ്. 

|

മൊറെയിലെ സംയോജിത ചെക്ക്‌പോസ്റ്റില്‍ കസ്റ്റംസ് ക്ലിയറന്‍സ്, വിദേശ നാണയ വിനിമയം, ഇമിഗ്രേഷന്‍ ക്ലിയറന്‍സ് മുതലായവയ്ക്കുള്ള സൗകര്യമുണ്ട്. 

വികസനത്തോടുള്ള ഗവണ്‍മെന്റിന്റെ പ്രതിബദ്ധത പ്രതിഫലിക്കുന്നതാണ് ഇന്ന് ഉദ്ഘാടനം ചെയ്യപ്പെട്ട പദ്ധതികളെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ദൊലൈതാബി മണല്‍ത്തിട്ട പദ്ധതി 1987 ലാണ് വിഭാവനം ചെയ്‌തെങ്കിലും 2014 ന് ശേഷമാണ് അതിന് ഗതിവേഗം കൈവന്നതും ഇപ്പോള്‍ പൂര്‍ത്തീകരിച്ചതും. ഇന്ന് ഉദ്ഘാടനം ചെയ്ത വിനോദസഞ്ചാര പദ്ധതികളും അദ്ദേഹം പരാമര്‍ശിച്ചു. പദ്ധതികളുടെ പൂര്‍ത്തീകരണത്തില്‍ കേന്ദ്ര ഗവണ്‍മെന്റിന്റെ കൂടുതല്‍ ഊര്‍ജ്ജസ്വലവും, ലക്ഷ്യബോധത്തോട് കൂടിയതുമായ സമീപനത്തെ വിശദീകരിച്ച് കൊണ്ട്, മുടങ്ങിക്കിടക്കുന്ന പദ്ധതികള്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിരീക്ഷിക്കുന്ന പ്രധാനമന്ത്രിയുടെ ഓഫീസിലെ പ്രഗതി സംവിധാനം അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രഗതി യോഗങ്ങള്‍ ഇതുവരെ മുടങ്ങിക്കിടക്കുന്ന പദ്ധതികളുമായി ബന്ധപ്പെട്ട ഏകദേശം 12 ലക്ഷം കോടി രൂപയുടെ  പ്രശ്‌നങ്ങള്‍ പരിഹരിച്ചതായി പ്രധാനമന്ത്രി പറഞ്ഞു.

|

സാവോംബുങ്ങിലെ എഫ്.സി.ഐ. ഗോഡൗണിന്റെ പ്രവര്‍ത്തനങ്ങള്‍ ഡിസംബര്‍ 2016 ലാണ് തുടങ്ങിലെങ്കിലും ഇതിനകം പൂര്‍ത്തിയായിക്കഴിഞ്ഞു. വിവിധ ജലവിതരണ പദ്ധതികളുടെ സമാനമായ ഉദാഹരണങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടി.

എല്ലാവര്‍ക്കുമൊപ്പം എല്ലാവരുടെയും വികസനം എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര ഗവണ്‍മെന്റും, മണിപ്പൂര്‍ ഗവണ്‍മെന്റും പ്രവര്‍ത്തിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. സംസ്ഥാന ഗവണ്‍മെന്റിന്റെ 'കുന്നുകളിലേയ്ക്ക് പോകൂ, ഗ്രാമങ്ങളിലേയ്ക്ക് പോകൂ '  പദ്ധതിയെ അദ്ദേഹം പ്രകീര്‍ത്തിച്ചു.

'ഗതാഗതത്തിലൂടെ പരിവര്‍ത്തനം' എന്ന മൊത്തത്തിലുള്ള ലക്ഷ്യത്തോടെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ മെച്ചപ്പെട്ട റോഡ്, റെയില്‍, വ്യോമ കണക്ടിവിറ്റി എങ്ങനെയാണ് ഏര്‍പ്പെടുത്തുന്നതെന്ന് പ്രധാനമന്ത്രി വിശദീകരിച്ചു.

ശുചിത്വ ഭാരതം, പൊതുശുചിത്വ നിലവാരം, വികസനം കാംക്ഷിക്കുന്ന ചന്ദേല്‍ ജില്ലയുടെ വികസനം തുടങ്ങിയ മേഖലകളില്‍ മണിപ്പൂര്‍ കൈവരിച്ച പുരോഗതി പ്രധാനമന്ത്രി എടുത്ത് പറഞ്ഞു. വനിതാ ശാക്തീകരണത്തിലും മണിപ്പൂര്‍ മുന്‍പന്തിയിലാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. മണിപ്പൂരില്‍ നിന്നുള്ള ബോക്‌സിംഗ് താരം മേരി കോമിനെ പരാമര്‍ശിച്ച് കൊണ്ട്, ഇന്ത്യയെ കായിക രംഗത്തെ ഒരു വന്‍ശക്തിയാക്കി മാറ്റുന്നതില്‍ വടക്ക്-കിഴക്കിന് ഒരു സുപ്രധാന പങ്ക് വഹിക്കാനുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കായിക താരങ്ങളുടെ തിരഞ്ഞെടുപ്പിലും, പരിശീലനത്തിലുമുള്ള സുതാര്യത അന്താരാഷ്ട്ര കായിക മത്സരങ്ങളിലെ ഇന്ത്യയുടെ മികച്ച പ്രകടനങ്ങളില്‍ പ്രതിഫലിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

Click here to read PM's speech

Explore More
ഓരോ ഭാരതീയന്റെയും രക്തം തിളയ്ക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി

ജനപ്രിയ പ്രസംഗങ്ങൾ

ഓരോ ഭാരതീയന്റെയും രക്തം തിളയ്ക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി
Daily UPI-based transactions surpass 700 million for the first time

Media Coverage

Daily UPI-based transactions surpass 700 million for the first time
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2025 ഓഗസ്റ്റ് 05
August 05, 2025

Appreciation by Citizens for PM Modi’s Visionary Initiatives Reshaping Modern India