QuoteWe are attempting to bring about scientific growth, with priority being keeping Varanasi's age-old identity secure: PM Modi
QuoteVaranasi will soon be the gateway to the east, says PM Modi
QuoteKashi is now emerging as a health hub: PM Modi
QuoteJoin the movement in creating a New Kashi and a New India: PM Modi urges people of Varanasi

വാരണാസിയില്‍ ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ നടന്ന പൊതുചടങ്ങില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഏതാനും വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുകയും ഏതാനും വികസനപദ്ധതികള്‍ക്കു തറക്കല്ലിടുകയും ചെയ്തു. 
പുരാണ കാശിക്കായുള്ള സമഗ്ര ഊര്‍ജവികസന പദ്ധതിയും ബി.എച്ച്.യുവില്‍ അടല്‍ ഇന്‍ക്യുബേഷന്‍ സെന്ററും ഉദ്ഘാടനം ചെയ്യപ്പെട്ട പദ്ധതികളില്‍പ്പെടും. ബി.എച്ച്.യുവിലെ മേഖലാതല ഒഫ്താല്‍മോളജി സെന്റര്‍ ഉള്‍പ്പെടെയുള്ള പദ്ധതികള്‍ക്കാണു തറക്കല്ലിട്ടത്. 

|

ഉദ്ഘാടനം ചെയ്യപ്പെടുകയും തറക്കല്ലിടപ്പെടുകയും ചെയ്ത പദ്ധതികളുടെ മൂല്യം 550 കോടി രൂപ വരും.

|

നഗരത്തിന്റെ സമ്പന്നമായ പാരമ്പര്യം സംരക്ഷിച്ചുകൊണ്ടാണു വാരണാസിയില്‍ പരിഷ്‌കാരങ്ങള്‍ നടപ്പാക്കുന്നതെന്നു ചടങ്ങില്‍ പ്രസംഗിക്കവേ പ്രധാനമന്ത്രി പറഞ്ഞു. നാലു വര്‍ഷമായി കാശിയിലെ ജനങ്ങള്‍ നിശ്ചയദാര്‍ഢ്യത്തോടെ നടത്തിവരുന്ന പ്രവര്‍ത്തനം സാധ്യമാക്കിയ മാറ്റം പ്രകടമായിക്കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

|

വാരണാസി നഗരത്തിലെയും സമീപ പ്രദേശങ്ങളിലെയും ജനങ്ങളുടെ ജീവിതത്തില്‍ ശ്രദ്ധേയമായ പുരോഗതിക്കു വഴിവെക്കുംവിധം ഊര്‍ജം, റോഡ്, മറ്റ് അടിസ്ഥാനസൗകര്യ മേഖലകള്‍ എന്നിവയില്‍ ഉണ്ടായിട്ടുള്ള മാറ്റങ്ങളെക്കുറിച്ചു പ്രധാനമന്ത്രി പരാമര്‍ശിച്ചു. വാരണാസി കാന്റ് സ്റ്റേഷന്റെ ചിത്രങ്ങള്‍ ജനങ്ങള്‍ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്യുന്നതു കാണുമ്പോള്‍ സന്തോഷം തോന്നുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഗതാഗതരംഗത്തെ അടിസ്ഥാനസൗകര്യം ആധുനികവല്‍ക്കരിക്കാന്‍ നടത്തിവരുന്ന ശ്രമങ്ങളെക്കുറിച്ചും പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു. ശുചിത്വത്തിനും നഗരക്കാഴ്ച മെച്ചപ്പെടുത്താനും നടത്തുന്ന പ്രവര്‍ത്തങ്ങളെക്കുറിച്ചും അദ്ദേഹം ശ്രദ്ധയില്‍പ്പെടുത്തി. വിനോദസഞ്ചാരം മെച്ചപ്പെടുത്താന്‍ ഉതകുന്ന ഈ പ്രവര്‍ത്തനം തുടര്‍പ്രക്രിയ ആയിരിക്കുമെന്നു പ്രധാനമന്ത്രി വെളിപ്പെടുത്തി. സാരനാഥില്‍ നടക്കുന്ന സമാനമായ പ്രവര്‍ത്തനങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടി. 

|

വാരണാസിക്കു ചുറ്റുമുള്ള ഗ്രാമീണ പ്രദേശങ്ങളിലേക്കും റോഡുകള്‍, വൈദ്യുതി, ജലം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ എത്തിച്ചുവരികയാണെന്നു പ്രധാനമന്ത്രി വ്യക്തമാക്കി. കാശി ഒരു ആരോഗ്യകേന്ദ്രമായി മാറിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് ഉദ്ഘാടനം ചെയ്യപ്പെട്ട അടല്‍ ഇന്‍ക്യൂബേഷന്‍ സെന്ററിനെക്കുറിച്ചു പരാമര്‍ശിക്കവേ, ഈ കേന്ദ്രവുമായി സ്റ്റാര്‍ട്ടപ്പുകള്‍ ബന്ധപ്പെട്ടുതുടങ്ങിയന്നു വെളിപ്പെടുത്തി. പൈപ്പുകളിലൂടെ പാചകവാതക ഗ്യാസ് ലഭ്യമാക്കാന്‍ തെരഞ്ഞെടുക്കപ്പെട്ട നഗരങ്ങളിലൊന്നാണ് വാരണാസിയെന്നും പ്രധാനമന്ത്രി പറഞ്ഞു. 

|

നഗരപരിഷ്‌കരണത്തിനായുള്ള നിശ്ചയദാര്‍ഢ്യം പൂര്‍ത്തീകരിക്കുന്നതിനായി സ്വയം സമര്‍പ്പിക്കാന്‍ വാരണാസിയിലെ ജനതയോടു പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.

|

Click here to read full text speech

Explore More
ഓരോ ഭാരതീയന്റെയും രക്തം തിളയ്ക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി

ജനപ്രിയ പ്രസംഗങ്ങൾ

ഓരോ ഭാരതീയന്റെയും രക്തം തിളയ്ക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി
'Should I speak in Hindi or Marathi?': Rajya Sabha nominee Ujjwal Nikam says PM Modi asked him this; recalls both 'laughed'

Media Coverage

'Should I speak in Hindi or Marathi?': Rajya Sabha nominee Ujjwal Nikam says PM Modi asked him this; recalls both 'laughed'
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Chief Minister of Uttarakhand meets Prime Minister
July 14, 2025

Chief Minister of Uttarakhand, Shri Pushkar Singh Dhami met Prime Minister, Shri Narendra Modi in New Delhi today.

The Prime Minister’s Office posted on X;

“CM of Uttarakhand, Shri @pushkardhami, met Prime Minister @narendramodi.

@ukcmo”