പങ്കിടുക
 
Comments
ആരോഗ്യമുള്ള ശരീരത്തിൽ ആരോഗ്യമായ ഒരു മനസ്സ് പ്രധാനമാണ്: പ്രധാനമന്ത്രി മോദി
ക്രമരഹിതമായ ജീവിതശൈലി കാരണം രോഗങ്ങൾ വർദ്ധിച്ചുവരികയാണെന്നും, ഫിറ്റ്‌നെസിനെക്കുറിച്ചുള്ള അറിവ് മൂലം നമ്മുക്ക് അവയെ ഇല്ലാതാക്കാൻ കഴിയുമെന്നും പ്രധാനമന്ത്രി മോദി കൂട്ടിച്ചേർത്തു: പ്രധാനമന്ത്രി
നമുക്ക് ഫിറ്റ് ഇന്ത്യയെ ഒരു ജന മുന്നേറ്റമാക്കി മാറ്റം: പ്രധാനമന്ത്രി മോദി

ദേശീയ കായികദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ന്യൂഡല്‍ഹിയില്‍ ഇന്ന് ഫിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിന് തുടക്കം കുറിച്ചു. ശാരീരികക്ഷമത തങ്ങളുടെ ജീവിതചര്യയാക്കാന്‍ രാജ്യത്ത ജനങ്ങളോട് പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു.

മേജന്‍ ധ്യാന്‍ചന്ദിന്റെ ജന്മവാര്‍ഷികത്തചന്റ ജനകീയ പ്രസ്ഥാനത്തിന് തുടക്കം കുറിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി,  തന്റെ കളിയും തന്ത്രങ്ങളും കൊണ്ട് ലോകത്തെ ആവേശഭരിതനാക്കിയ ഇന്ത്യയുടെ കായിക വിഗ്രഹമായ മേജന്‍ ധ്യാന്‍ചന്ദിന് ആദരാജ്ഞലികള്‍ അര്‍പ്പിച്ചു. തങ്ങളുടെ പ്രയത്‌നം കൊണ്ട് ഇന്ത്യയുടെ ത്രിവര്‍ണ്ണപതാക ലോകവേദികളില്‍ പാറിക്കുന്ന രാജ്യത്തെ യുവ കായികതാരങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു.
''അവരുടെ മെഡലുകള്‍ അവരുടെ കഠിനപ്രയത്‌നത്തിന്റെ മാത്രമല്ല, അത് നവ ഇന്ത്യയിലെ പുതു ഉത്സാഹത്തിന്റേയും ആത്മവിശ്വാസത്തിന്റെയും  പ്രതിഫലനം കൂടിയാണ്''. -പ്രധാനമന്ത്രി പറഞ്ഞു.

ഫിറ്റ് ഇന്ത്യാ പ്രസ്ഥാനം ഒരു ദേശീയ ലക്ഷ്യവും അതിന്റെ അഭിലാഷവുമാകണമെന്ന് പ്രധാനമന്ത്രി പറഞ്ഞു.  രാജ്യത്തെ പ്രചോദിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഫിറ്റ് ഇന്ത്യാ പ്രസ്ഥാനം ഗവണ്‍മെന്റിന് ആരംഭിക്കാമായിരുന്നു,  എന്നാല്‍ ജനങ്ങളാണ് ഇതിനെ നയിക്കേണ്ടതും വിജയിപ്പിക്കേണ്ടതുമെന്ന്, പ്രധാനമന്ത്രി പറഞ്ഞു.
''വിജയം എന്നത് ശാരീരികക്ഷമതയുമായി ബന്ധപ്പെട്ടതാണ്, ഏത് മേഖലയിലെയായാലും നമ്മുടെ ബിംബങ്ങളുടെ വിജയഗാഥകള്‍ക്കെല്ലാം ഒരു പൊതു ഇഴയുണ്ട്- അവരില്‍ മിക്കവരും ആരോഗ്യവാന്മാരായിരുന്നു, അവര്‍ കായികക്ഷമതയില്‍ ശ്രദ്ധിച്ചിരുന്നു, അവര്‍ കായികക്ഷമത ഇഷ്ടപ്പെട്ടിരുന്നു''. പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
''സാങ്കേതികവിദ്യ  നമ്മുടെ ശാരീരികശേഷിയെ കുറയ്ക്കുകയും നമ്മുടെ ദൈനംദിന കായികചര്യകളെ കവര്‍ന്നെടുക്കുകയും ചെയ്തു. നമ്മെ  കായികക്ഷമതയോടെ നിലനിര്‍ത്തിയിരുന്ന നമ്മുടെ പാരമ്പര്യരീതികളെക്കുറിച്ചോ, ജീവിതചര്യയെക്കുറിച്ചോ ഇന്ന് നമുക്ക് ബോധമില്ല. കാലത്തിനൊപ്പം നമ്മുടെ സമൂഹത്തില്‍ ശാരീരികക്ഷമതയെ ഏറ്റവും കുറഞ്ഞ മുന്‍ഗണനയിലേക്ക് തരംതാഴ്ത്തി. മുമ്പൊക്കെ ഒരു വ്യക്തി കിലോമീറ്ററുകളോളം നടക്കുകയോ സൈക്കിള്‍ ചവിട്ടുകയോ ചെയ്യുമായിരുന്നു, ഇന്ന് നാം എത്ര ചുവടുകള്‍ നടന്നുവെന്ന് മൊബൈല്‍ ആപ്പുകള്‍ നമ്മോട് പറയണം''. പ്രധാനമന്ത്രി ചുണ്ടിക്കാട്ടി.

''ഇന്ന് ജീവിതശൈലിരോഗങ്ങള്‍ ഇന്ത്യയില്‍ വര്‍ദ്ധിച്ചുവരികയാണ്, യുവാക്കളെപോലും അത് ബാധിക്കുന്നു. പ്രമേഹവും രക്തസമ്മര്‍ദ്ദവും വര്‍ദ്ധിക്കുകയാണ്, ഇന്ത്യയിലെ ഓരോ കുട്ടികളില്‍പോലും അത് സാധാരണമായിരിക്കുന്നു. എന്നാല്‍ ജീവിതചര്യയിലെ ചെറിയ മാറ്റങ്ങള്‍ കൊണ്ട് ഈ ജീവിതശൈലി രോഗങ്ങളെ തടയാം. ഇത്തരം ചെറിയ ജീവിതചര്യമാറ്റങ്ങള്‍ കൊണ്ടുവരുന്നതിനുള്ള ഒര പരിശ്രമമാണ് ' ഫിറ്റ് ഇന്ത്യ പ്രസ്ഥാനം''. പ്രധാനമന്ത്രി പറഞ്ഞു.
ഏത് തൊഴിലിലേര്‍പ്പെട്ടിരിക്കുന്ന ആളുകള്‍ക്കും അവര്‍ ശാരീരികമായും മാനസികമായും ആരോഗ്യമുള്ളവരാണെങ്കില്‍ അവരെ കൂടുതല്‍ കാര്യക്ഷമതയുള്ളവരാക്കാന്‍ കഴിയുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ശരീരം ആരോഗ്യകരമാണെങ്കില്‍ നിങ്ങള്‍ മാനസികമായും ആരോഗ്യമുള്ളവരായിരിക്കും. കായികരംഗത്തിന് ശാരീരികക്ഷമതയുമായി നേരിട്ടുള്ള ബന്ധമുണ്ട്, എന്നാല്‍ ' ഫിറ്റ് ഇന്ത്യാ പ്രസ്ഥാനം' അതിനുമപ്പുറത്തേയ്ക്ക് പോകുന്നതിനാണ് ലക്ഷ്യം വയ്ക്കുന്നത്. കായികക്ഷമത എന്നത് വെറും ഒരു വാക്ക് മാത്രമല്ല, ആരോഗ്യവും സമ്പല്‍സമൃദ്ധവുമായ ഒര ജീവിതത്തിന് വേണ്ട ഏറ്റവും അനിവാര്യമായ തൂണാണത്. നാം നമ്മുടെ ശരീരത്തെ യുദ്ധത്തിനായി ഒരുക്കുമ്പോള്‍, നമ്മുടെ  രാജ്യത്തെ ഇരുമ്പുപോലെ ശക്തിയുള്ളതാക്കുകയാണ്. കായികക്ഷമത എന്നത് നമ്മുടെ ചരിത്രപരമായ പാരമ്പര്യമാണ്. ഇന്ത്യയുടെ ഓരോ മുക്കിലും മൂലയിലും നാം  പലതരം കളികള്‍ കളിച്ചിരുന്നു. ശരീരത്തിന് വേണ്ടി പ്രവര്‍ത്തിക്കുമ്പോള്‍ തന്നെ  ശാരീരിക ഭാഗങ്ങളില്‍ കൂടുതല്‍ കേന്ദ്രീകരിച്ചുകൊണ്ടും ഏകോപിപ്പിച്ചുകൊണ്ടും അവര്‍ മനസിന് വേണ്ടിയും പരിശീലനം നടത്തിയിരുന്നു. നവ ഇന്ത്യയെ കായികക്ഷമതയുള്ള ഒരു ഇന്ത്യയാക്കാന്‍ ആരോഗ്യവാനായ ഒരു വ്യക്തി, ആരോഗ്യമുള്ള ഒരു കൂടുംബം, ആരോഗ്യമുള്ള ഒരു സമൂഹം എന്നിവ അനിവാര്യമാണ്.

 

 

 

 

 

ആരോഗ്യമുള്ള വ്യക്തി, ആരോഗ്യമുള്ള കുടുംബം, ആരോഗയ്മുള്ള സമൂഹം ഇവയാണ് നവ ഇന്ത്യയെ ശ്രേഷ്ഠമാക്കാനുള്ള മാര്‍ഗ്ഗം. ഇന്ന് ദേശീയ കായികദിനത്തില്‍ നമുക്ക് ഫിറ്റ് ഇന്ത്യ പ്രസ്ഥാനം ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിജ്ഞയെടുക്കാം''. പ്രധാനമന്ത്രി പറഞ്ഞു.

Click here to read full text speech

സേവനത്തിന്റെയും സമർപ്പണത്തിന്റെയും 20 വർഷങ്ങൾ നിർവ്വചിക്കുന്ന 20 ചിത്രങ്ങൾ
Mann KI Baat Quiz
Explore More
ജമ്മു കശ്മീരിലെ നൗഷേരയിൽ ദീപാവലിയോടനുബന്ധിച്ച് ഇന്ത്യൻ സായുധ സേനയിലെ സൈനികരുമായി പ്രധാനമന്ത്രി നടത്തിയ ആശയവിനിമയം

ജനപ്രിയ പ്രസംഗങ്ങൾ

ജമ്മു കശ്മീരിലെ നൗഷേരയിൽ ദീപാവലിയോടനുബന്ധിച്ച് ഇന്ത്യൻ സായുധ സേനയിലെ സൈനികരുമായി പ്രധാനമന്ത്രി നടത്തിയ ആശയവിനിമയം
India Inc raised $1.34 billion from foreign markets in October: RBI

Media Coverage

India Inc raised $1.34 billion from foreign markets in October: RBI
...

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2021 ഡിസംബർ 3
December 03, 2021
പങ്കിടുക
 
Comments

PM Modi’s words and work on financial inclusion and fintech initiatives find resonance across the country

India shows continued support and firm belief in Modi Govt’s decisions and efforts.