Quoteഇന്ത്യയുടെ വികസന യാത്രയിൽ പുതിയ ഊർജ്ജവും അഭിനിവേശവുമുണ്ട്: പ്രധാനമന്ത്രി മോദി
Quoteസംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിലും മതിയായ വെള്ളം ഉറപ്പാക്കുന്നതിന് ഗുജറാത്തിൽ നിരന്തരമായ ശ്രമം നടക്കുന്നുണ്ട്: പ്രധാനമന്ത്രി മോദി
Quoteഗുജറാത്തിലെ മെഡിക്കൽ കോളേജുകളും ആശുപത്രികളും രോഗികളെ മാത്രമല്ല സഹായിക്കുന്നത്, എന്നാൽ മെഡിസിൻ പഠിക്കാൻ ആഗ്രഹിക്കുന്നവർക്കും അവസരം നൽകുന്നു: പ്രധാനമന്ത്രി
Quoteസർക്കാർ ആരംഭിച്ചിട്ടുള്ള ജൻ ഔഷധി കേന്ദ്രങ്ങൾ, മരുന്നുകളുടെ വില കുറയ്ക്കുന്നു: പ്രധാനമന്ത്രി മോദി
Quoteശുചിത്വത്തിൻറെ പ്രാധാന്യം വളരെ ഏറെ പ്രധാനപ്പെട്ടതാണ് കാരണം, ജനങ്ങൾക്ക് രോഗങ്ങൾ മൂലം ബുദ്ധിമുട്ട് അനുഭവിക്കേണ്ടിവരില്ലെന്ന് ശുചിത്വമായ ഇന്ത്യ ഉറപ്പു നൽകുന്നു: പ്രധാനമന്ത്രി മോദി
Quoteആരോഗ്യ മേഖലയ്ക്ക് നല്ല ഡോക്ടർമാരും പാരാമെഡിക്കൽ ജീവനക്കാരും ആവശ്യമാണ്. ഇന്ത്യയിൽ വൈദ്യശാസ്ത്ര ഉപകരണങ്ങളും നിർമ്മിക്കണമെന്നും നമ്മൾ ആഗ്രഹിക്കുന്നു: പ്രധാനമന്ത്രി
Quoteപ്രധാനമന്ത്രി ജൻആരോഗ്യ യോജന- ആയുഷ്മാൻ ഭാരത് ആരോഗ്യ മേഖലയെ രൂപാന്തരപ്പെടുത്തും കൂടാതെ പാവങ്ങൾക്ക് താങ്ങാവുന്ന വിലയിൽ മികച്ച ആരോഗ്യപരിരക്ഷ ലഭിക്കുമെന്നതും ഉറപ്പുവരുത്തുന്നു: പ്രധാനമന്ത്രി

ജുനാഗദ് ജില്ലയിലെ വിവിധ പദ്ധതികള്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് ഉദ്ഘാനം ചെയ്തു. ഗവണ്‍മെന്റ് സിവില്‍ ഹോസ്പിറ്റല്‍ ജുനാഗദ് കാര്‍ഷിക സര്‍വ്വകലാശാലയുടെ പാല്‍ സംസ്‌ക്കരണ പ്ലാന്റ്, മറ്റ് കെട്ടിടങ്ങള്‍ എന്നിവ ഉദ്ഘാടനം ചെയ്തവയില്‍പ്പെടുന്നു. ഇന്ന് രാഷ്ട്രത്തിന് സമര്‍പ്പിക്കപ്പെടുകയോ, ശിലയിടുകയോ ചെയ്തവയില്‍ 500 കോടിയോളം രൂപയുടെ 9 പദ്ധതികള്‍ ഉണ്ടെന്ന് പ്രധാനമന്ത്രി ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്ത് കൊണ്ട് പറഞ്ഞു. ഇന്ത്യയുടെ വികസന യാത്രയില്‍ പുതിയ ഊര്‍ജ്ജവും, ഉല്‍സാഹവുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

|

ഗുജറാത്തിലെങ്ങും മെഡിക്കല്‍ കോളേജുകളും, ആശുപത്രികളും ഉയര്‍ന്ന് വരികയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇത് രോഗികളെ സഹായിക്കാന്‍ വേണ്ടി മാത്രമല്ല ഈ മേഖലയില്‍ താല്‍പര്യമുള്ളവര്‍ക്കുകൂടി വേണ്ടിയാണ്. ജന്‍ ഔഷധി യോജനയെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു. പാവപ്പെട്ടവര്‍ക്കും, മധ്യവര്‍ഗ്ഗക്കാര്‍ക്കും താങ്ങാവുന്ന വിലയ്ക്കുള്ള മരുന്നുകള്‍ പ്രാപ്യമാകുന്നത് പ്രധാനപ്പെട്ട കാര്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

|

ശുചിത്വത്തിലുള്ള ഗവണ്‍മെന്റിന്റെ ഊന്നല്‍ സാര്‍വദേശീയകമായി പ്രശംസ നേടിയിട്ടുണ്ട്. ജനങ്ങള്‍ രോഗങ്ങള്‍ കാരണം ബുദ്ധിമുട്ടിന്നില്ലെന്ന് ഉറപ്പാക്കുന്ന ശുചിത്വ ഭാരതത്തില്‍ വൃത്തിക്കുള്ള ഊന്നല്‍ പ്രധാനമാണെന്ന് അദ്ദേഹം പറഞ്ഞു.

|

മികച്ച ഡോക്ടര്‍മാരെയും, പാരാമെഡിക്കല്‍ സ്റ്റാഫിനെയും ആരോഗ്യമേഖലയ്ക്ക് ആവശ്യമുണ്ടന്ന് അദ്ദേഹം പറഞ്ഞു. മെഡിക്കല്‍ ഉപകരണങ്ങള്‍ ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി ആഗോളമായ സാങ്കേതിക മുന്നേറ്റങ്ങള്‍ക്കൊപ്പം നീങ്ങാന്‍ ഈ മേഖലയ്ക്ക് കഴിയണമെന്നും കൂട്ടിച്ചേര്‍ത്തു.

|

ഉടന്‍ നടപ്പാക്കുന്ന പ്രധാന മന്ത്രി ജന്‍ ആരോഗ്യ യോജന – ആയുഷ്മാന്‍ ഭാരത് ആരോഗ്യമേഖലയില്‍ പരിവര്‍ത്തനം കൊണ്ടുവരുമെന്നും, പാവപ്പെട്ടവര്‍ക്ക് താങ്ങാവുന്ന നിരക്കില്‍ ഉയര്‍ന്ന നിലയിലുള്ള ആരോഗ്യ സുരക്ഷ ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

Explore More
ഓരോ ഭാരതീയന്റെയും രക്തം തിളയ്ക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി

ജനപ്രിയ പ്രസംഗങ്ങൾ

ഓരോ ഭാരതീയന്റെയും രക്തം തിളയ്ക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി
Developing India’s semiconductor workforce: From chip design to manufacturing excellence

Media Coverage

Developing India’s semiconductor workforce: From chip design to manufacturing excellence
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2025 മെയ് 23
May 23, 2025

Citizens Appreciate India’s Economic Boom: PM Modi’s Leadership Fuels Exports, Jobs, and Regional Prosperity