അടുത്തിടെ നിര്യാതനായ മുന്‍പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയെ അനുസ്മരിക്കാനായി ന്യൂഡെല്‍ഹിയില്‍ സംഘടിപ്പിക്കപ്പെട്ട പ്രാര്‍ഥനായോഗത്തെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിസംബോധന ചെയ്തു.

ജീവിതദൈര്‍ഘ്യം എത്രയെന്നു നിശ്ചയിക്കാന്‍ നമുക്കു സാധിക്കില്ലെങ്കിലും എങ്ങനെ ജീവിക്കണമെന്നു നമുക്കു തീരുമാനിക്കാന്‍ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ജീവിതം എങ്ങനെ ആയിരിക്കണമെന്നും ജീവിതോദ്ദേശ്യം എന്താണെന്നും കാണിച്ചുതന്ന വ്യക്തിയാണ് അടല്‍ജിയെന്നും പ്രധാനമന്ത്രി പറഞ്ഞു. അടല്‍ജി ജീവിച്ച ഓരോ നിമിഷവും നീക്കിവെച്ചതു സാധാരണക്കാരനുവേണ്ടി ആയിരുന്നുവെന്നും ശ്രീ. മോദി കൂട്ടിച്ചേര്‍ത്തു. യുവത്വം മുതല്‍ മരണം വരെ അദ്ദേഹം രാഷ്ട്രത്തിനായി ജീവിച്ചുവെന്നു പ്രധാനമന്ത്രി വ്യക്തമാക്കി. രാജ്യത്തെ ജനങ്ങള്‍ക്കുവേണ്ടിയും തന്റെ ആദര്‍ശങ്ങള്‍ക്കുവേണ്ടിയും സാധാരണ മനുഷ്യരുടെ പ്രതീക്ഷകള്‍ നിറവേറ്റുന്നതിനുംവേണ്ടിയാണ് അടല്‍ജി ജീവിച്ചത്.

മേല്‍ക്കൈ നേടിയിരുന്ന രാഷ്ട്രീയ തത്വശാസ്ത്രത്തിനു മാത്രം ഇടമുണ്ടായിരുന്ന കാലത്തായിരുന്നു വാജ്‌പേയി ജിയുടെ രാഷ്ട്രീയജീവിതത്തില്‍ ഏറിയ പങ്കുമെന്നു പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു. ഒറ്റപ്പെടുത്തപ്പെട്ടിട്ടും തന്റെ ആദര്‍ശങ്ങളോടു പ്രതിജ്ഞാബദ്ധത പുലര്‍ത്തി മുന്നോട്ടുനീങ്ങാന്‍ അദ്ദേഹത്തിനു സാധിച്ചു. ഏറെക്കാലം പ്രതിപക്ഷത്തിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ ആദര്‍ശങ്ങളോടുള്ള അസ്പൃശ്യത നീക്കപ്പെട്ടില്ലെന്നു ശ്രീ. മോദി ചൂണ്ടിക്കാട്ടി. വാജ്‌പേയിജീ പാര്‍ലമെന്ററി പാരമ്പര്യത്തെ ആദരിച്ചിരുന്നുവെന്നും അവസരം ലഭിച്ചപ്പോള്‍ ജനക്ഷേമത്തിനുതകുംവിധം തന്റെ വീക്ഷണം നടപ്പാക്കാന്‍ അദ്ദേഹത്തിനു സാധിച്ചുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

ഓരോ നിമിഷവും അദ്ദേഹത്തിലുള്ള ‘അടലി’ നെ നിങ്ങള്‍ക്ക് അനുഭവിച്ചറിയാന്‍ സാധിക്കുമെന്നും ശ്രീ. മോദി പറഞ്ഞു. 1998 മെയ് 11ന് ആണവപരീക്ഷണങ്ങളിലൂടെ അടല്‍ജി ലോകത്തെ അദ്ഭുതപ്പെടുത്തിയെന്നു പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു. ആണവപരീക്ഷണത്തിന്റെ വിജയം നമ്മുടെ ശാസ്ത്രജ്ഞരുടെ പ്രതിഭയുടെ വിജയമാണെന്നായിരുന്നു അന്ന് വാജ്‌പേയി ജീ പറഞ്ഞത്. ആഗോളതലത്തില്‍ വന്‍ സമ്മര്‍ദമുണ്ടായിട്ടും അതിനു വഴങ്ങാതെ ഇന്ത്യ ‘അടല്‍’ ആണെന്നു ലോകത്തിനു കാണിച്ചുകൊടുക്കാന്‍ അദ്ദേഹത്തിനു സാധിച്ചുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

അല്‍പം പോലും എതിര്‍പ്പില്ലാതെ മൂന്നു പുതിയ സംസ്ഥാനങ്ങള്‍ വാജ്‌പേയിയുടെ നേതൃത്വത്തില്‍ രൂപീകരിക്കപ്പെട്ടുവെന്നും ശ്രീ. മോദി അനുസ്മരിച്ചു. തീരുമാനം കൈക്കൊള്ളുന്നതില്‍ എല്ലാവരുടെയും പിന്‍തുണ എങ്ങനെ ഉറപ്പാക്കാമെന്ന് വാജ്‌പേയി ജി കാണുച്ചുതന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

 

അടല്‍ ജി ആദ്യം ഗവണ്‍മെന്റ് രൂപീകരിച്ചപ്പോള്‍ പിന്‍തുണയ്ക്കാന്‍ ആരും തയ്യാറായില്ലെന്നും 13 ദിവസത്തിനകം ഗവണ്‍മെന്റ് പരാജയപ്പെട്ടുവെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. എന്നാല്‍ പ്രതീക്ഷ അവസാനിപ്പിക്കാതെ തുടര്‍ന്നും ജനങ്ങളെ സേവിക്കാന്‍ അടല്‍ജി തയ്യാറായി. മുന്നണിരാഷ്ട്രീയത്തില്‍ അദ്ദേഹം വഴികാട്ടിയായി നിലകൊണ്ടുവെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

കശ്മീരിനെക്കുറിച്ചു ലോകത്തിനുള്ള കാഴ്ചപ്പാട് വാജ്‌പേയി ജി മാറ്റിയെടുത്തു എന്നും ശ്രീ. മോദി വ്യക്തമാക്കി. ഭീകരവാദത്തെ ഉയര്‍ത്തിക്കാട്ടാനും ആഗോളതലത്തില്‍ പ്രധാന പ്രശ്‌നമായി അതിനെ ഉയര്‍ത്തിക്കൊണ്ടുവരാനും അദ്ദേഹത്തിനു സാധിച്ചു.

അടല്‍ ജി എന്നും പ്രചോദനമായിരിക്കുമെന്നു പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു. ഒരു വര്‍ഷത്തിലേറെയായി പൊതുരംഗത്തും രാഷ്ട്രീയത്തിലും സജീവമല്ലായിരുന്നു എങ്കിലും വാജ്‌പേയി ജിയുടെ വിടവാങ്ങല്‍ വേളയില്‍ വികാരത്തള്ളിച്ച തന്നെ ഉണ്ടായി. ഇത് അദ്ദേഹത്തിന്റെ മഹത്വത്തിനു തെളിവാണെന്നു പ്രധാനമന്ത്രി പറഞ്ഞു. ഒരുപക്ഷേ അടല്‍ജിയെ ഒരിക്കല്‍പ്പോലും കണ്ടിട്ടില്ലാത്ത യുവ ഇന്ത്യന്‍ ഗുസ്തി താരം ബജ്‌രംഗ് പുനിയ താന്‍ ഇന്നലെ ഏഷ്യന്‍ ഗെയിംസില്‍ നേടിയ സ്വര്‍ണ മെഡല്‍ അടല്‍ജിക്കു സമര്‍പ്പിച്ചിരിക്കുകയാണെന്നു ശ്രീ. മോദി ഓര്‍മിപ്പിച്ചു. ഇതിലുപരി എന്ത് ഔന്നത്യവും വിജയവുമാണ് ഒരു മനുഷ്യനു നേടാന്‍ സാധിക്കുകയെന്നു പ്രധാനമന്ത്രി ചോദിച്ചു.

 
Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
IndiaAI Mission-backed startup Avataar launches indigenous video AI model

Media Coverage

IndiaAI Mission-backed startup Avataar launches indigenous video AI model
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ജൂൺ 13
June 13, 2026

Viksit Bharat Accelerating: Tech, Defense, Infra & Exports Power India's Global Leap Under the Leadership of PM Modi