Country is not formed by governments alone. What is also important is fulfilling our duties as citizens: PM
Our conduct as citizens will determine the future of India, it will decide the direction of new India: PM

പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി, ഉത്തര്‍പ്രദേശിലെ വാരണാസി സന്ദര്‍ശിച്ചു. ഉത്തര്‍പ്രദേശിലെ വാരണാസിലെ ജംഗമവാടി മഠത്തില്‍ ജഗദ്ഗുരു വിശ്വാരാധ്യ ഗുരുകുലത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ സമാപനചടങ്ങില്‍ അദ്ദേഹം പങ്കെടുത്തു.

‘ശ്രീ സിദ്ധാന്ത് ശിഖാമണി ഗ്രന്ഥ’ത്തിന്റെ 19 ഭാഷകളിലേക്കുള്ള പരിഭാഷ പകര്‍പ്പുകളും ചടങ്ങില്‍ പ്രധാനമന്ത്രി പ്രകാശനം ചെയ്തു. അദ്ദേഹം ‘ശ്രീ സിദ്ധാന്ത് ശിഖാമണി ഗ്രന്ഥ’മൊബൈല്‍ ആപ്പും ഉദ്ഘാടനം ചെയ്തു. പുതു ദശകത്തിന്റെ ആരംഭത്തില്‍ തന്നെ ഈ ശതാബ്ദി ആഘോഷങ്ങള്‍ നടക്കുന്നുവെന്നത് യാദൃച്ഛികമാണെന്നും 21-ാം നൂറ്റാണ്ടില്‍ ലോകത്തില്‍ ഇന്ത്യയുടെ പങ്ക് ഒരിക്കല്‍ കൂടി സ്ഥാപിക്കുമെന്നും സദസിനെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.

‘ശ്രീ സിദ്ധാന്ത് ശിഖാമണി ഗ്രന്ഥ’ത്തിനെ മൊബൈല്‍ ആപ്പിലൂടെ ഡിജിറ്റല്‍വല്‍ക്കരിച്ച യുവ തലമുറയുമായുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും അത് അവരുടെ ജീവിതങ്ങളെ പ്രചോദിപ്പിമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മൊബൈല്‍ ആപ്പിലൂടെ ഗ്രന്ഥവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ വര്‍ഷം തോറും ക്വിസ്മത്സരം നടത്താന്‍ അദ്ദേഹം നിര്‍ദേശിച്ചു. ഗ്രന്ഥത്തിന്റെ 19 ഭാഷകളിലേക്കുള്ള പരിഭാഷ കൂടുതല്‍ വിശാലമായി പൊതുസമൂഹത്തിനു പ്രാപ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

”പൗരന്‍ എന്ന നിലയില്‍ നമ്മുടെ പെരുമാറ്റം ഭാവി ഇന്ത്യയെ നിര്‍ണയിക്കും, നവ ഇന്ത്യയുടെ ദിശ തീരുമാനിക്കും” പ്രധാനമന്ത്രി പറഞ്ഞു. ഋഷിവര്യന്മാര്‍ കാട്ടിത്തന്ന പാതകള്‍ പിന്തുടര്‍ന്നുകൊണ്ട്, നാം നമ്മുടെ ജീവിതത്തിലെ അഭിലാഷങ്ങള്‍ പൂര്‍ത്തീകരിക്കുകയും രാഷ്ട്രനിര്‍മിതിയില്‍ പരിപൂര്‍ണമായി തുടര്‍ന്നും സഹകരിക്കുകയും വേണമെന്ന് അദ്ദേഹം പറഞ്ഞു.

ശുചിത്വം സംബന്ധിച്ച അവബോധം സൃഷ്ടിക്കുന്നതിനും സ്വച്ഛതാമിഷനെ രാജ്യത്തിന്റെ ഓരോ മുക്കിലും മൂലയിലും കൊണ്ടുപോയതിലുമുള്ള ജനങ്ങളുടെ സംഭാവനയെ അദ്ദേഹം അഭിനന്ദിച്ചു. ഇന്ത്യയില്‍ നിര്‍മ്മിച്ച ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കാന്‍ അദ്ദേഹം അവരോട് അഭ്യര്‍ത്ഥിച്ചു. ജല്‍ ജീവന്‍ മിഷന്‍ വിജയമാക്കുന്നതിന് എല്ലാവരോടും അതില്‍ പങ്കാളികളാകുന്നതിനും അദ്ദേഹം ആവശ്യപ്പെട്ടു.

ഗംഗാനദി ശുചീകരിക്കുന്നതിലെ മെച്ചം സവിശേഷവും പ്രത്യക്ഷവുമാണെന്നു പ്രധാനമന്ത്രി പറഞ്ഞു. പൊതുജനങ്ങളുടെ പങ്കാളിത്തം കൊണ്ടു മാത്രമാണ് ഇത് നേടിയെടുക്കാന്‍ കഴിഞ്ഞതെന്ന് അദ്ദേഹം വ്യക്തമാക്കി. നമാമി ഗംഗാ പദ്ധതിക്ക് കീഴില്‍ 7000 കോടി രൂപയുടെ പദ്ധതികള്‍ പൂര്‍ത്തിയായതായും 21,000 കോടി രൂപയുടെ പദ്ധതികളിലെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

രാമക്ഷേത്രം നിര്‍മ്മിക്കുന്നതിനായുള്ള ‘ശ്രീ രാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര’ ട്രസ്റ്റിന്റെ രൂപീകരണ പ്രഖ്യാപനം അടുത്തിടെ ഗവണ്‍മെന്റ് നടത്തിയതായി പ്രധാനമന്ത്രി പറഞ്ഞു. അയോദ്ധ്യയിലെ ശ്രീരാമക്ഷേത്രത്തിന്റെ നിര്‍മ്മാണം ഈ ട്രസ്റ്റ് നോക്കി നടത്തും. ട്രസ്റ്റിന് 67 ഏക്കര്‍ ഭൂമി കൈാറുന്നതിനായി ഗവണ്‍മെന്റ് തീരുമാനിച്ചിട്ടുള്ളതായും അദ്ദേഹം പറഞ്ഞു.

Click here to read full text speech

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
How NPS transformed in 2025: 80% withdrawals, 100% equity, and everything else that made it a future ready retirement planning tool

Media Coverage

How NPS transformed in 2025: 80% withdrawals, 100% equity, and everything else that made it a future ready retirement planning tool
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2025 ഡിസംബർ 20
December 20, 2025

Empowering Roots, Elevating Horizons: PM Modi's Leadership in Diplomacy, Economy, and Ecology