പങ്കിടുക
 
Comments
Vijaya Dashami is the festival of victory of truth over falsehood; and of defeating the oppressor: PM Modi
Terrorism is the enemy of humanity: PM Modi
The forces of humanity across the world must now unite against terrorism: PM Modi
PM Modi urges people to defeat the Ravana existing in the form of corruption, illiteracy and poverty

ലഖ്‌നൗ ഐഷ്ബാഗ് രാംലീല മൈതാനത്ത് ദസറ മഹോത്സവത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പ്രസംഗിച്ചു.

രാംലീലയില്‍ പ്രാചീനാകാലം മുതല്‍ നിലനിന്നുപോരുന്ന ഈ പരമ്പരാഗത ചടങ്ങില്‍ പങ്കെടുക്കാന്‍ സാധിച്ചതു തന്റെ ഭാഗ്യമാണെന്നു പ്രധാനമന്ത്രി വ്യക്തമാക്കി. അദ്ദേഹം ജനങ്ങള്‍ക്കു വിജയദശമി ആശംസകള്‍ നേര്‍ന്നു. തെറ്റിനു മേല്‍ സത്യത്തിന്റെ ജയം നേടിയതിന്റെ ഓര്‍മയും അടിച്ചമര്‍ത്താന്‍ ശ്രമിച്ചവരെ കീഴ്‌പ്പെടുത്തിയതിന്റെ ഓര്‍മയുമാണ് രാംലീല പകരുന്നതെന്നു പ്രധാനമന്ത്രി പറഞ്ഞു. ഓരോ വര്‍ഷവും പ്രതീകാത്മകമായി രാവണനെ അഗ്നിക്കിരയാക്കുമ്പോള്‍ നമ്മിലും സമൂഹത്തിലും രാഷ്ട്രത്തിലുമുള്ള തിന്മകളെ ഇല്ലാതാക്കാന്‍ സാധിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ഓരോരുത്തരുടെയും ഉള്ളിലുള്ള പത്തു വീതം പരിമിതികളെ മറികടക്കാനുള്ള ദൃഢപ്രതിജ്ഞയെടുക്കാന്‍ ഓരോ ദസറ കാലത്തും സാധിക്കണമെന്നും ശ്രീ. മോദി ചൂണ്ടിക്കാട്ടി. മോശം കാര്യങ്ങളെ ഇല്ലാതാക്കാനും അതുവഴി രാജ്യത്തെ കരുത്തുറ്റതാക്കിത്തീര്‍ക്കാനും ഉള്ള കരുത്തു നമുക്കെല്ലാം ഉണ്ടെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

തീവ്രവാദം മാനവികതയുടെ ശത്രുവാണെന്നു വ്യക്തമാക്കിയ പ്രധാനമന്ത്രി, മാനവികതയുടെ ഏറ്റവും മികച്ച പ്രതീവും ത്യാഗത്തിന്റെയും സമര്‍പ്പണത്തിന്റെയും പരമകാഷ്ഠയുമാണു ശ്രീരാമനെന്നു പറഞ്ഞു. തീവ്രവാദത്തിനെതിരെ ലോകത്തില്‍ ആദ്യം പോരാടിയത് രാമായണത്തിലെ കഥാപാത്രമായ ജടായു ആണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജടായു നല്‍കുന്ന സന്ദേശം ഭയരാഹിത്യത്തിന്റേതാണെന്നു വ്യക്തമാക്കിയ പ്രധാനമന്ത്രി, തീവ്രവാദത്തെ എതിര്‍ക്കുന്നതില്‍ ജടായുവിന്റെ രീതി പിന്‍തുടരാന്‍ 125 കോടി ഭാരതീയരും തയ്യാറാകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു..

എല്ലാവരും ജാഗ്രത പുലര്‍ത്തുന്നപക്ഷം തീവ്രവാദികളുടെ ആക്രമണ പദ്ധതികള്‍ പരാജയപ്പെടുത്താന്‍ സാധിക്കുമെന്നു ശ്രീ. മോദി പറഞ്ഞു. മാനവികതയ്ക്കായി നിലകൊള്ളുന്ന ലോകത്തിലെ എല്ലാ ശക്തികളും തീവ്രവാദത്തിനെതിരെ ഒന്നിക്കേണ്ടതുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തീവ്രവാദികള്‍ക്കു സുഖവാസം ഒരുക്കുന്നവരെയും വെറുതെ വിടരുതെന്നു പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

Click here to read full text speech

'മൻ കി ബാത്തിനായുള്ള' നിങ്ങളുടെ ആശയങ്ങളും നിർദ്ദേശങ്ങളും ഇപ്പോൾ പങ്കിടുക!
സേവനത്തിന്റെയും സമർപ്പണത്തിന്റെയും 20 വർഷങ്ങൾ നിർവ്വചിക്കുന്ന 20 ചിത്രങ്ങൾ
Explore More
ജമ്മു കശ്മീരിലെ നൗഷേരയിൽ ദീപാവലിയോടനുബന്ധിച്ച് ഇന്ത്യൻ സായുധ സേനയിലെ സൈനികരുമായി പ്രധാനമന്ത്രി നടത്തിയ ആശയവിനിമയം

ജനപ്രിയ പ്രസംഗങ്ങൾ

ജമ്മു കശ്മീരിലെ നൗഷേരയിൽ ദീപാവലിയോടനുബന്ധിച്ച് ഇന്ത്യൻ സായുധ സേനയിലെ സൈനികരുമായി പ്രധാനമന്ത്രി നടത്തിയ ആശയവിനിമയം
How does PM Modi take decisions? JP Nadda reveals at Agenda Aaj Tak

Media Coverage

How does PM Modi take decisions? JP Nadda reveals at Agenda Aaj Tak
...

Nm on the go

Always be the first to hear from the PM. Get the App Now!
...
Social Media Corner 5th December 2021
December 05, 2021
പങ്കിടുക
 
Comments

India congratulates on achieving yet another milestone as Himachal Pradesh becomes the first fully vaccinated state.

Citizens express trust as Govt. actively brings reforms to improve the infrastructure and economy.