പങ്കിടുക
 
Comments
ബ്രിക്‌സ് അംഗങ്ങള്‍ തമ്മിലുള്ള വ്യാപാരവും നിക്ഷേപ ലക്ഷ്യങ്ങളും കൂടുതല്‍ ലക്ഷ്യ ബോധത്തോടുകൂടി ഉള്ളതാവണം: പ്രധാനമന്ത്രി
രാഷ്ട്രീയ സ്ഥിരതയാലും പ്രവചിക്കാവുന്ന നയങ്ങളാലും ബിസിനസ് സൗഹൃദപരമായ പരിഷ്‌കാരങ്ങളാലും ലോകത്തിലെ ഏറ്റവും സുതാര്യവും നിക്ഷേപ സൗഹൃദപൂര്‍ണവുമായ സമ്പദ്‌വ്യവസ്ഥ ഇന്ത്യയുടേത്: പ്രധാനമന്ത്രി
ബ്രിക്‌സ് ബിസിനസ് ഫോറത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

ഇന്നു ബ്രസീലില്‍ നടന്ന ബ്രിക്‌സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ബ്രിക്‌സ് ബിസിനസ് ഫോറത്തെ അഭിസംബോധന ചെയ്തു. മറ്റു ബ്രിക്‌സ് രാജ്യങ്ങളുടെ തലവന്‍മാരും ബിസിനസ് ഫോറത്തില്‍ പ്രസംഗിച്ചു. 

ലോകത്തിന്റെ സാമ്പത്തിക വളര്‍ച്ചയുടെ 50 ശതമാനവും ബ്രിക്‌സ് രാജ്യങ്ങൡലാണ് ഉണ്ടാവുന്നതെന്നു ചടങ്ങില്‍ പ്രസംഗിക്കവേ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ചൂണ്ടിക്കാട്ടി. ആഗോളതലത്തില്‍ മാന്ദ്യം ഉണ്ടായിട്ടും ബ്രിക്‌സ് രാജ്യങ്ങള്‍ സാമ്പത്തിക വളര്‍ച്ച വര്‍ധിപ്പിക്കുകയും ദശലക്ഷക്കണക്കിനു പേരെ ദാരിദ്ര്യത്തില്‍നിന്നു മോചിപ്പിക്കുകയും സാങ്കേതികവിദ്യയിലും നൂതനാശയത്തിലും പുതിയ ഉയരങ്ങള്‍ താണ്ടുകയും ചെയ്തുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ബ്രിക്‌സ് രാജ്യങ്ങള്‍ക്കിടയിലുള്ള വ്യാപാരവും നിക്ഷേപവും വര്‍ധിപ്പിക്കാന്‍ കൂടുതല്‍ ലക്ഷ്യബോധത്തോടെ പ്രവര്‍ത്തിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ച പ്രധാനമന്ത്രി, ബ്രിക്‌സ് രാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാരത്തിന്റെ ചെലവു കുറയ്ക്കാനുള്ള അഭിപ്രായങ്ങള്‍ ക്ഷണിച്ചു. അടുത്ത ബ്രിക്‌സ് ഉച്ചകോടിയാകുമ്പോഴേക്കും ബ്രിക്‌സ് രാജ്യങ്ങള്‍ ചേര്‍ന്നു സംയുക്ത സംരംഭങ്ങള്‍ ആരംഭിക്കാവുന്ന അഞ്ചു മേഖലകളെങ്കിലും കണ്ടെത്താന്‍ സാധിക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. 

ഇന്നൊവേഷന്‍ ബ്രിക്‌സ് നെറ്റ്‌വര്‍ക്ക്, ബ്രിക്‌സ് ഇന്‍സ്റ്റിറ്റിയൂഷന്‍ ഫോര്‍ ഫ്യൂച്ചര്‍ നെറ്റ്‌വര്‍ക്ക് തുടങ്ങിയ പ്രധാന പദ്ധതികളെക്കുറിച്ച് ഉച്ചകോടി നാളെ ചര്‍ച്ച ചെയ്യുമെന്നു പ്രധാനമന്ത്രി വെളിപ്പെടുത്തി. മനുഷ്യവിഭവ ശേഷി കേന്ദ്രീകരിച്ചുള്ള ഇത്തരം പദ്ധതികളുടെ ഭാഗമാകാന്‍ സ്വകാര്യ മേഖലയോട് അദ്ദേഹം അഭ്യര്‍ഥിച്ചു. പരസ്പരം സാമൂഹിക സുരക്ഷാ കരാറില്‍ ഒപ്പിടാന്‍ അഞ്ചു രാജ്യങ്ങളും തയ്യാറാകണമെന്നു പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. 

രാഷ്ട്രീയ സ്ഥിരതയാലും പ്രവചിക്കാവുന്ന നയങ്ങളാലും ബിസിനസ് സൗഹൃദപരമായ പരിഷ്‌കാരങ്ങളാലും ലോകത്തിലെ ഏറ്റവും സുതാര്യവും നിക്ഷേപ സൗഹൃദപൂര്‍ണവുമായ സമ്പദ്‌വ്യവസ്ഥ ഇന്ത്യയുടേതെന്നും പ്രധാനമന്ത്രി പറഞ്ഞു. 

Click here to read full text speech

സേവനത്തിന്റെയും സമർപ്പണത്തിന്റെയും 20 വർഷങ്ങൾ നിർവ്വചിക്കുന്ന 20 ചിത്രങ്ങൾ
Mann KI Baat Quiz
Explore More
നടന്നു പോയിക്കോളും എന്ന മനോഭാവം മാറ്റാനുള്ള സമയമാണിത്, മാറ്റം വരുത്താനാവും എന്ന് ചിന്തിക്കുക: പ്രധാനമന്ത്രി മോദി

ജനപ്രിയ പ്രസംഗങ്ങൾ

നടന്നു പോയിക്കോളും എന്ന മനോഭാവം മാറ്റാനുള്ള സമയമാണിത്, മാറ്റം വരുത്താനാവും എന്ന് ചിന്തിക്കുക: പ്രധാനമന്ത്രി മോദി
 PM Modi Gifted Special Tune By India's 'Whistling Village' in Meghalaya

Media Coverage

PM Modi Gifted Special Tune By India's 'Whistling Village' in Meghalaya
...

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2021 ഡിസംബർ 1
December 01, 2021
പങ്കിടുക
 
Comments

India's economic growth is getting stronger everyday under the decisive leadership of PM Modi.

Citizens gave a big thumbs up to Modi Govt for transforming India.