വാരണാസിയിലെ മദ്വാദി റെയില്‍വേ സ്‌റ്റേഷനില്‍നിന്നു പട്‌നയ്ക്കുള്ള തീവണ്ടി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഫ്‌ളാഗ് ഓഫ് ചെയ്തു. വിവിധ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത അദ്ദേഹം, വാരണാസിയിലെ ഡി.എല്‍.ഡബ്ല്യു. ഗൗണ്ട്‌സില്‍ നടന്ന പൊതുയോഗത്തില്‍ പ്രസംഗിക്കുകയും ചെയ്തു.

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന് ഊഷ്മള സ്വീകരണം നല്‍കിയതിനു കാശിയിലെ ജനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. വാരണാസിയുടെ വ്യാവസായിക വികസനത്തിന്റെ പ്രതീകമായ ഡി.എല്‍.ഡബ്ല്യുവിന്റെ തുടര്‍വികസനത്തിനും നിലവാരം ഉയര്‍ത്തുന്നതിനും ഇന്ത്യാ ഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധമാണെന്നു പ്രധാനമന്ത്രി വ്യക്തമാക്കി.

കൂടുതല്‍ പേര്‍ക്കു പാര്‍പ്പിടം ലഭ്യമാക്കാനായി സംസ്ഥാന ഗവണ്‍മെന്റ് നടത്തിവരുന്ന ശ്രമങ്ങളെ ശ്രീ. നരേന്ദ്ര മോദി അഭിനന്ദിച്ചു.

‘മാലിന്യത്തില്‍നിന്നു സമ്പത്ത്’ പദ്ധതികളൂടെ പ്രദര്‍ശനം സംഘടിപ്പിച്ചതിനെ അദ്ദേഹം പ്രശംസിച്ചു.

വാരണാസിയില്‍ വിനോദസഞ്ചാരത്തിനു വലിയ സാധ്യതകള്‍ ഉണ്ടെന്നും നഗരം ശുചിത്വപൂര്‍ണമായി നിലനിര്‍ത്താന്‍ എല്ലാ ശ്രമങ്ങളും ഉണ്ടാകണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

അടുത്തിടെ പ്രഖ്യാപിച്ച ആയുഷ്മാന്‍ ഭാരത് പദ്ധതി ആരോഗ്യരംഗത്തു പരിവര്‍ത്തനം സൃഷ്ടിക്കാന്‍ ഉതകുന്നതാണെന്ന് അദ്ദേഹം വ്യക്തമാക്കി. ദരിദ്രര്‍ക്കു മേന്മയാര്‍ന്ന ആരോഗ്യസംരക്ഷണം ലഭ്യമാക്കാനുള്ള വ്യവസ്ഥകള്‍ ഈ പദ്ധതിയിലുണ്ടെന്നു പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

പദ്ധതികള്‍ ഫലപ്രദമായി നടപ്പാക്കുന്നതിന് ഉത്തര്‍പ്രദേശ് ഗവണ്‍മെന്റിനെ അദ്ദേഹം അഭിനന്ദിച്ചു.

Click here to read full text speech

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Since 2019, a total of 1,106 left wing extremists have been 'neutralised': MHA

Media Coverage

Since 2019, a total of 1,106 left wing extremists have been 'neutralised': MHA
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2025 ഡിസംബർ 14
December 14, 2025

Empowering Every Indian: PM Modi's Inclusive Path to Prosperity