ഒരിക്കൽ സർദാർ വല്ലഭായ് പട്ടേൽ, നേതാജി സുഭാഷ് ചന്ദ്ര ബോസ് എന്നിവർ ഭാഗമായിരുന്ന അതേ പാർട്ടി തന്നെയാണോ, ഇപ്പോഴത്തെ കോൺഗ്രസ് പാർട്ടി, എന്ന് എന്നിക്ക് പലപ്പോഴും അത്ഭുതം തോന്നാറുണ്ട് , കാരണം ചില കോൺഗ്രസ്, പിഡിപി, എൻ.സി നേതാക്കളുടെ ഇന്ത്യൻ വിരുദ്ധ സമീപനം മൂലം നടത്തിയ സമീപകാല പ്രസ്താവനകൾ പാക്കിസ്ഥാനിൽ ഏറെ പ്രശംസ നേടുകയാണ്.
പാർട്ടിയുടെ വിദേശ കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന, കോൺഗ്രസിന്റെ മുതിർന്ന നേതാക്കളിൽ ഒരാൾ, അടുത്തിടെ ഭീകരവാദികൾക്കും പാക്കിസ്ഥാനിനും 'ക്ലീൻ ചിറ്റ് നൽകി': പ്രധാനമന്ത്രി മോദി
ഇന്ത്യയുടെ ദേശീയ സുരക്ഷക്കെതിരെയായി നടത്തുന്ന ഏതൊരു ശ്രമത്തിനും വലിയ വില നൽകേണ്ടിവരുമെന്ന് ഭീകർക്കും അവരുടെ അഗ്രദൂതന്‍മാർക്കും ഞാൻ മുന്നറിയിപ്പ് നൽകാൻ ആഗ്രഹിക്കുന്നു: പ്രധാനമന്ത്രി മോദി ജമ്മുവിൽ

ജമ്മുവിൽ സംഘടിപ്പിച്ച ഒരു വൻ പൊതുയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ അനുയായികളിലെ അഭിസംബോധന ചെയ്തു.

വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ശക്തമായ ബി.ജെ.പി. സർക്കാരിനെ തെരഞ്ഞെടുത്ത് തീവ്രവാദികൾക്കും അവരുടെ അനുഭാവികൾക്കും ഫലപ്രദമായ പ്രതികരണം നല്കാൻ ജനങ്ങളെ പ്രേരിപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി മോദി പറഞ്ഞു.”ഒരിക്കൽ  സർദാർ വല്ലഭായ് പട്ടേൽ, നേതാജി സുഭാഷ് ചന്ദ്ര ബോസ് എന്നിവർ ഭാഗമായിരുന്ന അതേ പാർട്ടി തന്നെയാണോ, ഇപ്പോഴത്തെ കോൺഗ്രസ് പാർട്ടി, എന്ന് എന്നിക്ക് പലപ്പോഴും അത്ഭുതം തോന്നാറുണ്ട്. ഞാൻ ഇത് പറയുന്നതിന്റെ കാരണം, ഇന്ത്യൻ വിരുദ്ധ സമീപനം കാരണം ചില കോൺഗ്രസ്, പി.ഡി.പി, എൻ.സി നേതാക്കൾ നൽകിയ പ്രസ്താവനകൾ പാകിസ്താനിൽ പ്രശംസിക്കപ്പെട്ടിട്ടുണ്ട്.”

ജമ്മു-കശ്മീരിനെ സംബന്ധിച്ച പ്രശ്നങ്ങളെ കുറിച്ച്  സംസാരിക്കവെ പ്രധാനമന്ത്രി മോദി ഊന്നൽ നൽകികൊണ്ട് പറഞ്ഞു, " കോൺഗ്രസ്, എൻസി, പിഡിപി എന്നിവരാണ് ജമ്മു-കശ്മീരിന്റെ പ്രശനങ്ങൾക്ക് ഉത്തരവാദികൾ. പാർട്ടിയുടെ വിദേശ കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന, കോൺഗ്രസിന്റെ മുതിർന്ന നേതാക്കളിൽ ഒരാൾ, അടുത്തിടെ ഭീകരവാദികൾക്കും പാക്കിസ്ഥാനിനും 'ക്ലീൻ ചിറ്റ് നൽകി. നമ്മുടെ ജനങ്ങളുടെയും സേനയുടെയും മനോബലം തകർക്കാൻ പൊതു നേതാക്കന്മാർ ഇങ്ങനെ പറയാമോ? കോൺഗ്രസിനെപ്പോലുള്ള പാർട്ടികളുടെ യഥാർത്ഥ മുഖമാണിത് . കശ്മീരി പണ്ഡിറ്റുകളുടെ ഇന്നത്തെ സാഹചര്യം അവരുടെ അവഗണനയുടെ ഫലമാണ്. അവരുടെ പ്രധാന പ്രശ്നം ഒരിക്കലും ദേശീയ സുരക്ഷയല്ല, അവർക്ക്  കഴിയുന്നത്ര കാലം അധികാരത്തിൽ നിലനിക്കാൻ മാത്രമാണ് ആഗ്രഹം, ജമ്മു കശ്മീരിലെ ജനങ്ങൾക്ക് തുടർന്നും ഉപദ്രവം നേരിടേണ്ടി വന്നാലും അവർക്ക് യാതൊരു പ്രശ്‌നവുമില്ല.

ജമ്മു കാശ്മീരിലെ സുരക്ഷ സാഹചര്യം മെച്ചപ്പെടുത്തുന്നതിന് ബി.ജെ.പി ഗവൺമെന്റ് സ്വീകരിച്ച  നടപടികളും കരുതലുകളും അവർത്തിച്ചുകൊണ്ട് പ്രധാനമന്ത്രി മോദി പറഞ്ഞു, "25 വർഷം മുമ്പ് ശ്രീനഗറിലെ ലാൽ ചൗക്കിൽ  ദേശീയ പതാക ഉയർത്തിയപ്പോൾ ദേശീയ സുരക്ഷയെ സംബന്ധിച്ചിട്ടുള്ള എന്റെ നിലപാട് ഇന്നും അങ്ങനെതന്നെ തുടരുന്നു. ഇന്ത്യയുടെ ദേശീയ സുരക്ഷക്കെതിരെയായി നടത്തുന്ന ഏതൊരു ശ്രമത്തിനും വലിയ വില നൽകേണ്ടിവരുമെന്ന്  ഭീകർക്കും അവരുടെ അഗ്രദൂതന്‍മാർക്കും ഞാൻ മുന്നറിയിപ്പ് നൽകാൻ ആഗ്രഹിക്കുന്നു. ഇതുകൂടാതെ, ഞങ്ങളുടെ സർക്കാർ കശ്മീരിലെ ഭീകര, ദേശീയ വിരുദ്ധ സംഘടനകളുടെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നിരോധിക്കുന്നതോടൊപ്പം രാജ്യത്തിന്റെ അന്വേഷണ ഏജൻസികൾ ഭീകരതക്ക് ഫണ്ട് നൽകുന്ന ഉറവിടങ്ങൾ നിരീക്ഷിക്കുകയും ചെയ്യുന്നു. ഭീകരതയിലും ദേശവിരുദ്ധ പ്രവർത്തനങ്ങളിലും ഏർപ്പെടുന്നവരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരുമെന്ന് നിങ്ങൾ ഓരോരുത്തർക്കും ഞാൻ ഉറപ്പ് നൽകാൻ ആഗ്രഹിക്കുന്നു.”

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Stranded in Tehran, 50 Iranian Sikhs return safely to India

Media Coverage

Stranded in Tehran, 50 Iranian Sikhs return safely to India
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ഓഗസ്റ്റ് 02
August 02, 2026

Youth. Manufacturing. Digital Trust. The Three Engines Powering New Bharat Under PM Modi