പങ്കിടുക
 
Comments

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഐ.ഐ.ടി ഖരഗ്പൂരിലെ 66-ാമത് ബിരുദദാന സമ്മേളനത്തെ വീഡിയോകോണ്‍ഫറന്‍സിങ്ങിലൂടെ അഭിസംബോധന ചെയ്തു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ശ്രീ രമേശ് പൊഖ്രിയാല്‍ 'നിഷാങ്ക്',കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി ശ്രീ സഞ്ജയ് ധോത്രെ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

രാജ്യത്തെ മൊത്തം പ്രതിനിധീകരിക്കുന്ന വിദ്യാർത്ഥികളെന്ന നിലയ്ക്ക് ഐ.ഐ.ടി യിലെ വിദ്യാര്‍ത്ഥികളുടെമാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കും മാത്രമല്ല, പുതിയ ഇന്ത്യയ്ക്കും ഈ ദിവസം പ്രധാനപ്പെട്ടതാണെന്ന്പ്രധാനമന്ത്രി പറഞ്ഞു. ജീവിതത്തിന്റെ ഒരു പുതിയ യാത്ര ആരംഭിക്കുമ്പോള്‍, സ്റ്റാര്‍ട്ടപ്പുകളിലൂടെയും,നൂതനാശയങ്ങളിലൂടെയും രാജ്യത്തെ കോടിക്കണക്കിന് ആളുകളുടെ ജീവിതത്തിൽ മാറ്റം
വരുത്താൻ വേണ്ടിപ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം ഐ.ഐ.ടി യിൽ നിന്ന് പഠനം പൂർത്തിയായി പുറത്തിറങ്ങുന്ന വിദ്യാര്‍ത്ഥികളോട്ആവശ്യപ്പെട്ടു. തങ്ങൾ ഇന്ന് നേടിയ ബിരുദം ദശലക്ഷക്കണക്കിനാളുകളുടെ അഭിലാഷമാണെന്നും അവർ അത്പൂർത്തീകരിക്കണമെന്നും പ്രധാനമന്ത്രി വിദ്യാർത്ഥികളോട് പറഞ്ഞു.

ഭാവിയിലെ ആവശ്യങ്ങള്‍ മുന്‍കൂട്ടി അറിഞ്ഞു പ്രവര്‍ത്തിക്കുക, നാളെത്തേക്കാവശ്യമായ നവീനാശയങ്ങള്‍സൃഷ്ടിക്കുക എന്നിവയാണ് ഇന്നത്തെ ആവശ്യമെന്ന് പ്രധാനമന്ത്രി പറഞ്ഞു. കാര്യങ്ങള്‍ കൂടുതല്‍ വിശദമായികാണാനുള്ള കഴിവ് ഒരു എഞ്ചിനീയറിനുണ്ടെന്നും ഭാവിയില്‍ പുതിയ കണ്ടെത്തലുകളുടെയും പുതിയമുന്നേറ്റങ്ങളുടെയും അടിസ്ഥാനം ഈ ധാരണയാണെന്നും അദ്ദേഹം പറഞ്ഞു. ദശലക്ഷക്കണക്കിന് ആളുകളുടെജീവിതം മെച്ചപ്പെടുത്താനും സംരക്ഷിക്കാനും രാജ്യത്തിന്റെ വിഭവങ്ങള്‍ സംരക്ഷിക്കാനും കഴിയുന്ന
പരിഹാരങ്ങള്‍കണ്ടെത്തണമെന്ന് അദ്ദേഹം വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടു.

ഭാവിയില്‍ സ്വന്തം സംശയങ്ങളും പ്രതിബന്ധങ്ങളും മറികടക്കാന്‍ സ്വയം 3 എന്ന മന്ത്രം സ്വീകരിക്കാന്‍ ശ്രീ നരേന്ദ്രമോദി വിദ്യാര്‍ത്ഥികളോട് നിർദ്ദേശിച്ചു. ആത്മബോധം, ആത്മവിശ്വാസം, നിസ്വാര്‍ത്ഥത എന്നിവയാണ് 'സ്വയം 3'എന്ന് അദ്ദേഹം പറഞ്ഞു. വിദ്യാര്‍ത്ഥികളെ അവരുടെ കഴിവുകള്‍ തിരിച്ചറിഞ്ഞ് പൂര്‍ണ്ണ ആത്മവിശ്വാസത്തോടെയുംനിസ്വാര്‍ത്ഥതയോടെയും മുന്നോട്ട് പോകാനും അദ്ദേഹം ഉപദേശിച്ചു.

 

ശാസ്ത്ര സാങ്കേതിക മേഖലയില്‍ തിടുക്കത്തിന് സ്ഥാനമില്ലെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നനവീനാശയങ്ങളില്‍ നിങ്ങള്‍ക്ക് പൂര്‍ണ്ണ വിജയം നേടാനായേക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍നിങ്ങളുടെ പരാജയം ഒരു വിജയമായി കണക്കാക്കും, കാരണം നിങ്ങള്‍ അതില്‍ നിന്നും എന്തെങ്കിലും പഠിക്കും.ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ഐഐടികളെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് ഇന്‍സ്റ്റിറ്റ്യൂട്ട്ഓഫ് ഇന്‍ഡിജെനസ് ടെക്‌നോളജീസിലേക്ക് അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകേണ്ടതുണ്ടെന്ന്
അദ്ദേഹംപറഞ്ഞു.

കാലാവസ്ഥാ വ്യതിയാനത്തിന്റെ വെല്ലുവിളികളുമായി ലോകം പൊരുതുന്ന ഒരു ഘട്ടത്തിലാണ് ഇന്ത്യ അന്താരാഷ്ട്രസൌരോർജ്ജ സഖ്യം (ഐഎസ്എ) എന്ന ആശയം ആവിഷ്‌കരിച്ചതെന്ന് ശ്രീ മോദി പറഞ്ഞു.സൗരോര്‍ജ്ജവൈദ്യുതിയുടെ വില യൂണിറ്റിന് വളരെ കുറവുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ന് ഇന്ത്യയെന്ന് അദ്ദേഹം പറഞ്ഞു.വീടുതോറും സൗരോര്‍ജ്ജം എത്തിക്കുന്നതിന് ഇനിയും നിരവധി വെല്ലുവിളികള്‍ ഉണ്ട്. പരിസ്ഥിതിക്ക് നാശനഷ്ടങ്ങള്‍കുറയ്ക്കുന്നതും മോടിയുള്ളതും ഉപയോക്തൃ സൗഹൃദപരവുമായ സാങ്കേതികവിദ്യ ഇന്ത്യയ്ക്ക്
ആവശ്യമാണെന്ന്അദ്ദേഹം പറഞ്ഞു.

ലോകം ഇന്ത്യയെ ഉറ്റുനോക്കുന്ന വിഷയമാണ് ദുരന്തനിവാരണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ജീവിതത്തോടൊപ്പംവലിയ ദുരന്തസമയത്തും അടിസ്ഥാന സൗകര്യങ്ങളെയാണ് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്.ഇത് തിരിച്ചറിഞ്ഞഇന്ത്യ രണ്ട് വര്‍ഷം മുമ്പ് ഐക്യരാഷ്ട്രസഭയില്‍ ദുരന്ത പ്രതിരോധ അടിസ്ഥാന സൗകര്യ കൂട്ടായ്മ സ്ഥാപിക്കുന്നതിന്മുന്‍കൈയെടുത്തു.

നാലാം തലമുറ വ്യവസായത്തിന് കാര്യമായ പുതുമയുടെ ആവശ്യകത പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. വ്യാവസായികതലത്തില്‍ നിര്‍മ്മിതബുദ്ധിയുമായി ബന്ധപ്പെട്ട അക്കാദമിക് ഗവേഷണങ്ങള്‍, ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ്, ആധുനികനിര്‍മ്മാണ സാങ്കേതികവിദ്യ എന്നിവയില്‍ ഐഐടി ഖരഗ്പൂരിന്റെ ശ്രമങ്ങളെ അദ്ദേഹം പ്രശംസിച്ചു.കൊറോണയ്ക്കെതിരായ പോരാട്ടത്തില്‍ ഐഐടി ഖരഗ്പൂരിന്റെ സോഫ്റ്റ് വെയര്‍ പരിഹാരങ്ങളുംഉപയോഗപ്രദമാണെന്ന് അദ്ദേഹം പറഞ്ഞു.


ആരോഗ്യ സാങ്കേതികവിദ്യയിലെ ഭാവി പരിഹാരങ്ങള്‍ക്കായി അതിവേഗം പ്രവര്‍ത്തിക്കാന്‍ അദ്ദേഹം സ്ഥാപനത്തോട് ആവശ്യപ്പെട്ടു. വ്യക്തിഗത ആരോഗ്യ സംരക്ഷണ ഉപകരണങ്ങള്‍ക്കായി ഒരു വലിയവിപണിഉയര്‍ന്നുവന്നിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ആരോഗ്യം, ശാരീരികക്ഷമത എന്നിവയുമായിബന്ധപ്പെട്ടഉപകരണങ്ങളുടെ വിപണിയും വളർന്നുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം
പറഞ്ഞു.ചെലവുകുറഞ്ഞതും,കൃത്യതയാർന്നതുമായ ഇന്ത്യയിലെ വ്യക്തിഗത ആരോഗ്യ സംരക്ഷണ ഉപകരണങ്ങള്‍ ലഭ്യമാക്കുന്നതിന് സാങ്കേതികവിദ്യ വികസിപ്പിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ശാസ്ത്രം, സാങ്കേതിക വിദ്യ, ഗവേഷണം , നൂതനാശയങ്ങള്‍ എന്നീ മേഖലകളില്‍ കൊറോണയ്ക്ക് ശേഷം ഇന്ത്യആഗോള തലത്തില്‍ ഉയര്‍ന്നുവന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ശാസ്ത്രത്തിനും ഗവേഷണത്തിനും ബജറ്റില്‍വലിയവര്‍ധനയുണ്ടായതായി അദ്ദേഹം പറഞ്ഞു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഗവണ്മെന്റ് മാപ്പുകളെയും,സ്ഥാനസംബന്ധിയായ ഡാറ്റകളെയും നിയന്ത്രണങ്ങളില്‍ നിന്ന് മോചിപ്പിച്ചു. ഇത് ടെക് സ്റ്റാര്‍ട്ടപ്പ് സംവിധാനത്തിന് വളരെയധികം കരുത്ത് പകരും, സ്വാശ്രയ ഇന്ത്യയെ ശക്തിപ്പെടുത്തുകയും രാജ്യത്തെ യുവസ്റ്റാര്‍ട്ടപ്പുകള്‍ക്കുംനവീനാശയക്കാര്‍ക്കും പുതിയ സ്വാതന്ത്ര്യം നല്‍കുകയും ചെയ്യും.

പുതിയ ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുന്നതിന് ഐ.ഐ.ടി ഖരഗ്പൂര്‍ നടത്തിയ ശ്രമങ്ങളെ പ്രധാനമന്ത്രിപ്രശംസിച്ചു. നമ്മുടെ ഭാവിക്ക് കരുത്തായി അറിവും ശാസ്ത്രവും പര്യവേഷണം ചെയ്യുന്നസ്ഥാപനത്തിന്റെ രീതികളെ അദ്ദേഹം പ്രശംസിച്ചു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75-ാം വര്‍ഷത്തോടനുബന്ധിച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ 75 പ്രധാന കണ്ടുപിടുത്തങ്ങള്‍ സമാഹരിക്കാനും അവ രാജ്യത്തിലേക്കും ലോകത്തിലേക്കും എത്തിക്കാനും അദ്ദേഹം സ്ഥാപനത്തോട് ആവശ്യപ്പെട്ടു. ഈ കണ്ടുപിടുത്തങ്ങള്‍ രാജ്യത്തിന് ഒരു പുതിയ ഉത്തേജനം നല്‍കുമെന്നും പ്രചോദനമാകുമെന്നും അദ്ദേഹം പറഞ്ഞു.

 

പൂർണ്ണ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഇന്ത്യയുടെ ഒളിമ്പ്യൻ‌മാരെ പ്രചോദിപ്പിക്കുക! #Cheers4India
Modi Govt's #7YearsOfSeva
Explore More
നടന്നു പോയിക്കോളും എന്ന മനോഭാവം മാറ്റാനുള്ള സമയമാണിത്, മാറ്റം വരുത്താനാവും എന്ന് ചിന്തിക്കുക: പ്രധാനമന്ത്രി മോദി

ജനപ്രിയ പ്രസംഗങ്ങൾ

നടന്നു പോയിക്കോളും എന്ന മനോഭാവം മാറ്റാനുള്ള സമയമാണിത്, മാറ്റം വരുത്താനാവും എന്ന് ചിന്തിക്കുക: പ്രധാനമന്ത്രി മോദി
Exports hit record high of $35 bn in July; up 34% over pre-Covid level

Media Coverage

Exports hit record high of $35 bn in July; up 34% over pre-Covid level
...

Nm on the go

Always be the first to hear from the PM. Get the App Now!
...
#NaMoAppAbhiyaan has turned into a Digital Jan Andolan.
August 03, 2021
പങ്കിടുക
 
Comments

Within less than a month of its launch, #NaMoAppAbhiyaan is set to script history in digital volunteerism. Engagement is only increasing every single day. Come join, be a part of the Abhiyaan.