രാഷ്ട്രത്തോടായുള്ള അഭിസംബോധനയ്ക്ക് തൊട്ട് പിന്നാലെ, ശക്തി ദൗത്യത്തിന്റെ വിജയകരമായ നിര്‍വ്വഹണത്തില്‍ ഉള്‍പ്പെട്ട ശാസ്ത്രജ്ഞരുമായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിച്ചു.

ശക്തി ദൗത്യത്തിന്റെ വിജയകരമായ നിര്‍വ്വഹണത്തിലൂടെ ഉപഗ്രഹ വേധ മിസൈല്‍ ഉപയോഗിച്ച് ഉപഗ്രഹങ്ങളെ ആക്രമിക്കാനുള്ള ശേഷി കൈവരിക്കുന്ന ലോകത്തെ നാലാമത്തെ രാജ്യമായി ഇന്ത്യയെ മാറ്റി.

ദൗത്യത്തിന്റ വിജയത്തില്‍ ശാസ്ത്രജ്ഞരെ അഭിനന്ദിച്ചുകൊണ്ട്, മുന്നിട്ടിറങ്ങിയ ലക്ഷ്യം വിജയകരമായി കൈവരിച്ച നമ്മുടെ ശാസ്ത്രജ്ഞരുടെ പേരില്‍ രാജ്യം മൊത്തത്തില്‍ അഭിമാനം കൊള്ളുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

‘ഇന്ത്യയില്‍ നിര്‍മ്മിക്കൂ’ സംരംഭത്തിന് അനുസൃതമായി നാം ആര്‍ക്കും പിന്നിലലെന്ന സന്ദേശമാണ് ശാസ്ത്രജ്ഞര്‍ ലോകത്തിന് നല്‍കിയതെന്ന് അദ്ദേഹം പറഞ്ഞു.

വസുധൈവ കുടുംബകം- ലോകം ഒരു കുടുംബം എന്ന തത്വമാണ് ഇന്ത്യ പിന്‍തുടരുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. അതേ സമയം സമാധാനത്തിനും, സദ്ഭാവനയ്ക്കുമായി പ്രവര്‍ത്തിക്കുന്ന ശക്തികള്‍ എപ്പോഴും ശക്തരായി ഇരിക്കണമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. ലോകത്തിലെയും, മേഖലയിലെയും സമാധാനത്തിന് ഇന്ത്യ കഴിവുറ്റതും കരുത്തുറ്റതും ആയിരിക്കേണ്ടതുണ്ട്. ശാസ്ത്രജ്ഞര്‍ സമര്‍പ്പണ ബുദ്ധിയോടെയാണ് ഈ ശ്രമത്തില്‍ പങ്കാളികളായത്. മൊത്തം കേന്ദ്ര മന്ത്രിസഭയുടെ അഭിനന്ദനങ്ങളും അദ്ദേഹം ശാസ്ത്രജ്ഞരെ അറിയിച്ചു.

തങ്ങളുടെ കഴിവുകള്‍ തെളിയിക്കാന്‍ ഈ അവസരം നല്‍കിയതിന് ശാസ്ത്രജ്ഞര്‍ പ്രധാനമന്ത്രിയെ നന്ദി അറിയിച്ചു.

Explore More
ഓരോ ഭാരതീയന്റെയും രക്തം തിളയ്ക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി

ജനപ്രിയ പ്രസംഗങ്ങൾ

ഓരോ ഭാരതീയന്റെയും രക്തം തിളയ്ക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി
‘India has every right to defend itself’: Germany backs New Delhi after Operation Sindoor

Media Coverage

‘India has every right to defend itself’: Germany backs New Delhi after Operation Sindoor
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2025 മെയ് 23
May 23, 2025

Citizens Appreciate India’s Economic Boom: PM Modi’s Leadership Fuels Exports, Jobs, and Regional Prosperity